sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; മൂലം , പൂരാടം ,ഉത്രാടം

HIGHLIGHTS
  • മൂലം , പൂരാടം ,ഉത്രാടം നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
May-Moolam-Pooradam-Uthradam
SHARE

 മൂലം 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. സാഹസപ്രവർത്തികൾ ഒഴിവാക്കണം.  കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നിക്കേണ്ടി വരും. നിലവിലുള്ള ജോലിയിൽ തുടരുന്നത് ഗുണം ചെയ്യും. അലസത ഒഴിവാക്കി ഉത്സാഹത്തോടെ പ്രവർത്തിക്കും. വ്യാപാരമേഖലയിൽ പുനഃക്രമീകരണം വേണ്ടി വരും. വിരോധികളായവർ അനുകൂലമായിത്തീരും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. വിദഗ്‌ധമായ ഉപദേശവും നിർദേശവും സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ഈ  മാസത്തിൽ മൂലം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 പൂരാടം

വിദ്യാർഥികൾ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങിയവർക്ക് സമയം അനുകൂലമല്ല. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടാനുള്ള സാധ്യത കാണുന്നു. വിദേശത്തു ജോലി ലഭിക്കുമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ യാത്രാവിലക്കു മൂലം അവസരം നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. നിശ്‌ചയിച്ച കാര്യങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം. വ്യവസ്ഥകൾ പാലിച്ചു കൊണ്ട് ചെയ്യുന്ന കാര്യങ്ങളായതു കൊണ്ട് ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കാൻ സാധിക്കും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും. കുടുംബ ജീവിതത്തിൽ വിട്ടു വീഴ്‌ചാമനോഭാവം സ്വീകരിക്കുന്നത് ഗുണം ചെയ്യും. ഭൂമി വിൽപനയിൽ നിന്ന് തല്ക്കാലത്തേക്ക് പിന്മാറുന്നത് നന്നായിരിക്കും. നിസ്വാർഥ സേവനത്താൽ സൽകീർത്തി, സജ്ജനപ്രീതി ഇവ വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ഈ  മാസത്തിൽ പൂരാടം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

ഉത്രാടം 

ബഹുവിധ ആവശ്യങ്ങൾക്കായുള്ള ചർച്ചകളും യാത്രകളും മാറ്റിവയ്‌ക്കേണ്ടതായി വരും. വിദ്യാർഥികൾ കൂടുതൽ പ്രയത്നിക്കേണ്ടി വരും.  പരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ അനുകൂലമായ ഫലം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. സാമ്പത്തിക മേഖലകളിൽ അനുകൂലമായ സാഹചര്യം കാണുന്നു. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. മംഗള കർമങ്ങൾ മാറ്റിവയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. തൊഴിൽപരമായ മേഖലകളിൽ മാറ്റങ്ങൾ വരുത്തുന്നത് നന്നായിരിക്കും. ഏതു പ്രകാരത്തിലും സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാൻ ഈ  മാസത്തിൽ ഉത്രാടം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA