sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; വിശാഖം , അനിഴം , തൃക്കേട്ട

HIGHLIGHTS
  • വിശാഖം , അനിഴം , തൃക്കേട്ട നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
Vishakam-Anizham-Thriketta
SHARE

വിശാഖം 

ഔദ്യോഗിക മേഖലകളിൽ സമ്മർദ്ദവും യാത്രാക്ലേശവും അധികാരപരിധിയും ചുമതലകളും വർധിക്കും. വ്യാപാരമേഖലയിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം. വിജ്ഞാനം ആർജിക്കുവാനും മറ്റുള്ളവർക്കു പകർന്നു കൊടുക്കാനുമുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കും. കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ വിജയം കൈവരിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. മത്സരങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുന്നത് വഴി സൽക്കീർത്തിക്ക് യോഗം കാണുന്നു. പ്രവർത്തനമണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. അശരണർക്ക് അഭയം നൽകുവാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നത് ഏതു വിധത്തിലും നന്നായിരിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. കർമമണ്ഡലങ്ങളിൽ സർവർക്കും തൃപ്തിയായ നിലപാടുകൾ സ്വീകരിക്കുന്നത് വഴി എല്ലാ വിധത്തിലുമുള്ള അനിഷ്ടങ്ങളെയും അതിജീവിക്കുവാൻ ഈ  മാസത്തിൽ വിശാഖം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 അനിഴം

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നവർക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടാം. പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു.   മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ അസുഖങ്ങളെല്ലാം മാറി കർമമണ്ഡലങ്ങളിൽ വ്യാപൃതനാകുവാൻ സാധിക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കും. മാർഗതടസ്സങ്ങളെല്ലാം മാറി അനുകൂലമായ വിജയം എല്ലാ മേഖലകളിലും വന്നു ചേരും. സാംക്രമിക രോഗങ്ങൾ പിടിപെടാതെ സൂക്ഷിക്കണം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. വ്യക്തമായ ദിശാബോധത്തോടു കൂടിയുള്ള പുതിയ കർമമണ്ഡലങ്ങൾക്കു തുടക്കം കുറിക്കുവാനും ഈ മാസത്തിൽ അനിഴം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തൃക്കേട്ട

മാതാപിതാക്കളുടെയും ജീവിത പങ്കാളിയുടെയും നിർദേശമനുസരിച്ച്  ജോലി രാജിവയ്ക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. വ്യാപാര മേഖലയിൽ കൂടുതൽ പണം മുതൽ മുടക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ അഹോരാത്രം പ്രവർത്തിക്കുന്നത് വഴി വിജയപ്രതീക്ഷകൾ അനുകൂലമാക്കിത്തീർക്കും. കാർഷിക മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിശ്ചയദാർഢ്യത്തോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ സമയം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ഗൃഹ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആരോഗ്യ പ്രവർത്തനങ്ങൾക്കും സർവാത്മനാ സഹകരിക്കുന്നത് വഴി പൊതുജന അംഗീകാരം  ലഭിക്കുവാനുമുള്ള അവസരം ഈ മാസത്തിൽ തൃക്കേട്ട നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA