sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; തിരുവോണം, അവിട്ടം , ചതയം

HIGHLIGHTS
  • തിരുവോണം, അവിട്ടം , ചതയം നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
Thiruvonam-Avittam-Chathayam
SHARE

 തിരുവോണം 

ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ  മാറ്റി വയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം. കർമമണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറി സ്വന്തമായിട്ടുള്ള കർമ മണ്ഡലങ്ങൾക്ക് രൂപകൽപന ചെയ്യും. മാതാപിതാക്കളിൽ നിന്ന് സാമ്പത്തിക നേട്ടം വന്നു ചേരാനിടയുണ്ട്. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ജോലി നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. ചികിത്സ ലഭിക്കുന്നതു മൂലം പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടും. തൊഴിൽപരമായും കുടുംബപരമായും എല്ലാ പ്രകാരത്തിലും സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാൻ ഈ   മാസത്തിൽ തിരുവോണം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

അവിട്ടം 

തൊഴിൽമേഖലകൾ വിപുലമാക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം കാണുന്നു. കർമമണ്ഡലങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതി മുതൽ വ്യാപാരവിപണന മേഖലകളിൽ ഊർജസ്വലമായി പ്രവർത്തിക്കാനുള്ള സാധ്യത കാണുന്നു. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനാൽ ജോലിഭാരം വർധിക്കും. പ്രത്യുപകാരം ചെയ്യുന്നതു വഴി കൃതാർഥതയ്‌ക്കു യോഗം കാണുന്നു. കർമമേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കും. മാതാപിതാക്കളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. ശമ്പള വർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കും. കടം മേടിച്ച സംഖ്യ തിരിച്ചു കൊടുക്കാൻ സാധിക്കും. മത്സരങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. കുടുംബത്തിൽ സമാധാനവും തൊഴിൽപരമായ മേഖലകളിൽ അഹോരാത്രം പ്രവർത്തിക്കുവാനുമുള്ള അവസരം ഈ  മാസത്തിൽ അവിട്ടം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 ചതയം 

ഗൃഹത്തിൽ നിന്ന് മാറിത്താമസിക്കേണ്ടതായ സാഹചര്യം കാണുന്നു. വ്യാപാരവിപണനവിതരണ മേഖലയിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല. ഇന്നത്തെ സാഹചര്യത്തിൽ നിലനിൽക്കുന്ന യാത്രാവിലക്കിനാൽ വിദേശത്തു ലഭിച്ച ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കണം. കാർഷിക മേഖലയിൽ അനുകൂലമായ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. ജന്മസിദ്ധമായിട്ടുള്ള കഴിവുകൾക്ക് അംഗീകാരം വന്നു ചേരും. പുതിയ ഭരണസംവിധാനം സ്വീകരിക്കുവാനും ഈ മെയ് മാസത്തിൽ ചതയം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA