sections
MORE

മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി

HIGHLIGHTS
  • പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക്‌ മേയ് മാസം എങ്ങനെ?
Pururuttathi-Uthrattathi-Revathi
SHARE

 പൂരുരുട്ടാതി 

സ്വന്തമായി ചെയ്യുന്ന കർമമണ്ഡലങ്ങളിൽ ജീവിതോപാധിക്ക് ഉതകുന്ന വിധത്തിൽ പ്രവർത്തിക്കുവാനുള്ള സാഹചര്യങ്ങൾ വന്നു ചേരും. കാർഷിക മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മാതാവിന് അസുഖം വരാം. മാതാപിതാക്കളുടെ അനുഗ്രഹത്താൽ വാഹനാപകടങ്ങളിൽ നിന്ന് രക്ഷപ്പെടാം. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കാം. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. നിഷ്പ്രയാസം സാധിക്കേണ്ട കാര്യങ്ങൾക്ക് അഹോരാത്രം പ്രവർത്തനം വേണ്ടി വരും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം. സാംക്രമിക രോഗങ്ങൾ, കരൾ രോഗങ്ങൾ ഇവ വർധിക്കാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുവാനും ഈ  മാസത്തിൽ പൂരുരുട്ടാതി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 ഉത്രട്ടാതി

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ശാസ്ത്രസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ കണ്ടുപിടുത്തങ്ങൾക്ക് അവസരം വന്നു ചേരും. മക്കളുടെ പലവിധത്തിലുള്ള ആവശ്യങ്ങൾക്കായി പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തേണ്ടി വരും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വാക്കും പ്രവർത്തിയും പ്രാവർത്തികമാക്കാൻ അഹോരാത്രം പ്രയത്നിക്കേണ്ടി വരും.  കുടുംബജീവിതത്തിൽ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. സാഹസപ്രവർത്തികളിൽ നിന്ന് പിന്മാറേണ്ടതാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നതു വഴി ഭാവിയിലേക്ക് ഔഷധങ്ങൾ പൂർണമായും ഉപേക്ഷിക്കുവാനുമുള്ള സാഹചര്യം ഈ മെയ് മാസത്തിൽ ഉത്രട്ടാതി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 രേവതി

തൊഴിൽ മേഖലയിലും ഔദ്യോഗിക മേഖലയിലും ചെലവ് ഇരട്ടിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. കാര്യനിർവഹണശക്തി വർധിക്കുന്നതു വഴി പുതിയ ഭരണ സംവിധാനം സ്വീകരിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതു വഴി സാംക്രമിക രോഗങ്ങളെ അതിജീവിക്കും. കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജപ്പെടാനുള്ള സാധ്യത കാണുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആരോഗ്യപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാനുള്ള അവസരവും ഈ  മാസത്തിൽ രേവതി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur May 2021 / Pururuttathi , Uthrattathi , Revathi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA