sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 മേയ് 15 മുതൽ മേയ് 28 വരെ (1196 ഇടവം മുതൽ 14 വരെ)
biweekly-prediction-by-kanippayyur-may-15-to-28
SHARE

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

കുടുംബ ജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധിക്കും. സാന്ത്വന പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും.  ഉദര-നീർദോഷരോഗപീഡകളാൽ അസ്വാസ്ഥ്യം വർധിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ ലാഭവിഹിതം വർധിക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. ഭർത്താവിനോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. ഉല്ലാസയാത്ര മാറ്റി വയ്ക്കും. അഴിമതി ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

വ്യാപാര വ്യവസായ മേഖലകൾക്ക് തുടക്കം കുറിക്കും. കുടുംബ ബന്ധങ്ങൾക്ക് വില കൽപിക്കുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. അസാധ്യമെന്നു തോന്നുന്ന പലതും സുഹൃത് സഹായഗുണത്താൽ സാധ്യമാകും. ഗൃഹത്തിന് വാസ്‌തുശാസ്‌ത്ര പിഴ ഉണ്ടെന്നറിഞ്ഞതിനാൽ വിൽപനയ്ക്ക്  തയാറാകും. കുടുംബാംഗങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നത അസ്വസ്ഥതയ്ക്ക് കാരണമാകും. ജാമ്യം നിൽക്കാനുള്ള സാഹചര്യത്തിൽ നിന്നു യുക്തിപൂർവം പിന്മാറുന്നതാണ് നല്ലത്. 

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

ജീവിത നിലവാരം വർധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. പ്രതിസന്ധികൾ നേരിടേണ്ടതായി വരുമെങ്കിലും അന്തിമ വിജയം സ്വന്തമാക്കാൻ കഴിയും. പുതിയ തൊഴിൽമേഖലയ്ക്കായുള്ള അന്വേഷണം തുടങ്ങും. ദുഃസ്വപ്‌നദർശനത്താൽ ആധി വർധിക്കും. ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാകും. വാതസംബന്ധമായ രോഗങ്ങൾ അലട്ടും. 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ശത്രുക്കളുടെ ഉപദ്രവമുണ്ടാകുമെങ്കിലും അതിനെ അതിജീവിക്കാൻ കഴിയും. ഭാവിയിൽ സ്ഥാനമാനങ്ങളും ആനൂകൂല്യങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കുടുംബത്തിൽ ആഹ്ളാദകരമായ അന്തരീക്ഷം സംജാതമാകും.വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. പങ്കാളിക്കൊപ്പം താമസിക്കാൻ പറ്റും വിധത്തിൽ ഉദ്യോഗത്തിൽ സ്ഥലം മാറ്റം ലഭിക്കും. ഗൃഹ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും. വാഹന ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തുക. ദീർഘദൂരയാത്രകൾ ഒഴിവാക്കുന്നതാകും ഉത്തമം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

ഔദ്യോഗികമായി പ്രതീക്ഷിച്ച നേട്ടം കുറയും. തൊഴിൽമേഖലയിലെ അനിശ്ചിതാവസ്ഥ മനഃക്ലേശം കൂട്ടും. വ്യാപാരം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാൻ തീരുമാനിക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെ സൂക്ഷിക്കണം. ഉദ്യോഗമാറ്റമുണ്ടെങ്കിലും ഉത്തരവാദിത്തം വർധിക്കും. വസ്‌തു തർക്കം മധ്യസ്ഥർ മുഖാന്തരം പരിഹരിക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കും. ബന്ധുവിന്റെ അകാലവിയോഗം മാനസിക വിഷമത്തിന് ഇടയാക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. ആത്മീയ ചിന്തകളിൽ താൽപര്യം വർധിക്കും. 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

തൊഴിൽ മേഖലകളിലെ അനിശ്ചിതാവസ്ഥ തരണം ചെയ്യും. മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. മാതാപിതാക്കളോടൊപ്പം താമസിച്ച് തൊഴിൽ ചെയ്യാനുള്ള സാഹചര്യമുണ്ടാകും. വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കാനിടവരും. വിനയത്തോടു കൂടിയുള്ള സമീപനം സർവകാര്യവിജയത്തിനു വഴിയൊരുക്കും. 

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

അധ്വാനഭാരവും ചുമതലകളും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കടംകൊടുക്കുക, കടം വാങ്ങുക എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും വർധിക്കും. നീതിയുക്തമല്ലാത്ത സംസാരരീതി നല്ല അവസരങ്ങൾ ലഭിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തും. പ്രത്യേക ഈശ്വരപ്രാർഥനകളാൽ മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ സഫലമാകും. ദേഹാസ്വാസ്ഥ്യം വർധിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. നിന്ദാശീലം ഒഴിവാക്കണം. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ആശങ്ക വർധിക്കും. 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

വിദഗ്‌ധ നിർദേശം സ്വീകരിച്ച് പുതിയ പ്രവർത്തനങ്ങൾക്ക് പണം മുടക്കും. വർഷങ്ങളായി നില നിന്നിരുന്ന കുടുംബപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് ചേരും. സ്വയം പര്യാപ്‌തത ആർജിച്ച പുത്രിയുടെ സമീപനത്തിൽ ആശ്വാസം തോന്നും. വസ്ത്രാഭരണങ്ങൾ പാരിതോഷികമായി ലഭിക്കും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. ജീവിത പങ്കാളിക്കൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റം ലഭിക്കും. ദീർഘനാളായി അലട്ടിയിരുന്ന രോഗങ്ങൾക്ക് വിദഗ്‌ധ ചികിത്സ വേണ്ടി വരും. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിക്ക് ന്യായവില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും. പ്രതിസന്ധികളെ നേരിടാൻ ജീവിതപങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും. കുടുംബാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നത പരിഹരിക്കാൻ ശ്രമം നടത്തും. സേവന സാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. പുതിയ കർമപദ്ധതികൾക്ക് രൂപകൽപന തയാറാകുമെങ്കിലും പ്രാവർത്തികമാക്കാൻ പുനരാലോചന നടത്തും. ബിസിനസിൽ മാന്ദ്യം അനുഭവപ്പെടും. അപകീർത്തി ഒഴിവാക്കാൻ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പിലാക്കാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. ഭിന്നാഭിപ്രായങ്ങൾ വന്നു ചേരുമെങ്കിലും സമചിത്തതയോടുകൂടിയ സമീപനം ഏകീകരണത്തിലെത്തിക്കാൻ ഉപകരിക്കും. വിദ്യാർഥികൾക്ക് അലസതയും അനുസരണക്കുറവും വർധിക്കും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അബദ്ധമാകും. സുതാര്യതക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും. സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം. തൊഴിൽ മേഖലയിലെ അനിശ്ചിതത്വം മാനസിക സംഘർഷം വർധിപ്പിക്കും. പുതിയ വ്യാപാരം തുടങ്ങാനുള്ള ശ്രമങ്ങൾക്ക് തുടക്കമിടും. 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

ചില പ്രത്യേക സാഹചര്യങ്ങളാൽ കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ നിർബന്ധിതനാകും. പ്രവൃത്തി മേഖലകളിൽ നിന്നു സാമ്പത്തിക പുരോഗതി കൈവരും. ഉദ്യോഗമുപേക്ഷിച്ചോ ഉദ്യോഗത്തോടനുബന്ധമായോ ഉപരിപഠനത്തിന് ചേരാനിടവരും. സഹോദരങ്ങളിൽ നിന്നു അലോഹ്യവും അതൃപ്‌തിയും നേരിടേണ്ടതായി വരും. മാതാപിതാക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും. ജനപിന്തുണ വർധിക്കുന്നതിനാൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകും. ഏറ്റെടുത്ത ദൗത്യം നിറവേറ്റാൻ സുഹൃത് സഹായം തേടും. സന്താനങ്ങളുടെ നേട്ടമുണ്ടാകും. 

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. ദുശീലങ്ങൾ ഒഴിവാക്കും. കുടുംബ ജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള ഗൃഹം വാങ്ങാൻ ധാരണയാകും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും. സൗഹൃദ സംഭാഷണത്തിൽ പുതിയ മേഖലകൾ തുടങ്ങുന്നതിനുള്ള ആശയമുദിക്കും. ഓർമശക്തിക്കുറവിനാൽ പണം കൈകാര്യം ചെയ്യുന്ന മേഖലയിൽ നിന്ന് ഒഴിഞ്ഞു മാറും.

English Summary : Bi weekly Prediction by Kanippayyur / 2021 may 15 to 28

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA