sections
MORE

ഇടവമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

HIGHLIGHTS
  • ഇടവമാസത്തിൽ ഈ നാളുകാർ ശ്രദ്ധിക്കണം, സമ്പൂർണ മാസഫലം
Monthly-Prediction-Edavam
Photo Credit : BetterMan / Shutterstock.com
SHARE

ഇടവരവി സംക്രമയത്തെ ഭാഗ്യതാരക സ്ഥിതി, ആത്മകാരക ഗ്രഹ നക്ഷത്രം , അമത്യകാരക്ക ഗ്രഹ നക്ഷത്ര സ്ഥിതി ഇവ  അടിസ്ഥാനമാക്കി ഗണിച്ച ഫലം

മേടക്കൂർ (അശ്വതി,ഭരണി കാർത്തിക1/4 ):

സ്വന്തമായി വ്യാപാരം, ബിസിനസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക  പ്രതിസന്ധി., മാറ്റിവെച്ച യാത്രകൾ  വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ഇഷ്ടജനങ്ങൽക്ക് തൊഴിൽ പരമായ മാറ്റം, മനോവിഷമം  എന്നിവയുണ്ടാകും. ബന്ധുഗൃഹ  സന്ദർശനം നടത്തും .  ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയ ബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം എടുക്കേണ്ടി വരും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം.    വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം.  രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. 

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവിട്ട്  ദുരിത സാദ്ധ്യത. പണമിടപാടുകളിൽ  നഷ്ടങ്ങൾ  സംഭവിക്കാം .സാമ്പത്തികമായ വിഷമതകൾ അലട്ടും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ  ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. മാസമാദ്യം കഴിഞ്ഞാൽ കാര്യ പുരോഗതി .  വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും.  പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൽക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുത്തേക്കുവാനിടയുണ്ട് .  

മിഥുനക്കൂർ  (മകയിരം1/2 , തിരുവാതിര , പുണർതം 3/4) : 

ശാരീരികമായി  അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായ മാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. കലാരംഗത്തു മികച്ച നേട്ടം. സാമ്പത്തികവിഷമതകൾ നേരിടേണ്ടി  വരും.  ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പൊതു രംഗത്തുപ്രവർത്തിക്കുന്നവർക്ക് രോഗദുരിത സാധ്യത . ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയപദ്ധതികളിൽ  ശ്രദ്ധയുണ്ടാകും .അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. 

കർക്കടകക്കൂർ ( പുണർതം 1/4, പൂയം , ആയില്യം ) 

 തൊഴിലിൽ നിന്ന് ധനവരുമാനം പ്രതീക്ഷിക്കാം. ആരോഗ്യ പരമായ കാരണങ്ങളാൽ വിഷമിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും . പരുക്ക്,രോഗദുരിതം എന്നിവമൂലം വിഷമിച്ചിരുന്നവർക്ക്  ആശ്വാസം ലഭിക്കും . ഔഷധങ്ങളിൽ നിന്ന് അലർജിപിടിപെടാനിടയുണ്ട് .   ഇടവിട്ട്  ഉദര രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. ഗൃഹാന്തരീക്ഷത്തിൽ  പൊതുവെ ശാന്തത. മാനസികമായി പലതരത്തിൽ നിലനിന്നിരുന്ന വിഷമതകൾക്ക് ശമനം ഉണ്ടാകും. 

ചിങ്ങക്കൂർ ( മകം , പൂരം, ഉത്രം 1/4 ) : 

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനിൽക്കുന്നു. തൊഴിൽപരമായ   സ്ഥാനലബ്ധിയുണ്ടാകും. തൊഴിൽ പരമായി സ്വഗൃഹം വിട്ടുനിൽക്കേണ്ടിവന്നേക്കാം. സാമ്പത്തികനേട്ടം കൈവരിക്കും. അവിചാരിതധനലാഭം. സന്താനങ്ങൾക്കായി പണം ചെലവിടും.  ധനപരമായ നേട്ടം .  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. രോഗദുരിതത്തിൽ കഴിഞ്ഞിരുന്നവർക്ക്  ആശ്വാസം ,അപരിചിതരിൽ നിന്ന് ചതിവുപറ്റാൻ സാദ്ധ്യത ഉണ്ട്. ധനപരമായ തടസ്സങ്ങൾ മാറ്റിയെടുക്കാവാൻ  ശ്രമിക്കും . മാനസിക  നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത  അവസ്ഥയുണ്ടാകു. ആരോഗ്യസ്ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം.

കന്നിക്കൂർ ( ഉത്രം 3/4, അത്തം . ചിത്തിര1/2 ) : 

ദീർഘകാലമായി നടക്കുന്ന വ്യവഹാരത്തിൽ വിജയമുണ്ടാവും .  ഉത്തമ സന്താനയോഗമുള്ള കാലമാണ്.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടി വരും. തൊഴിൽ ശ്രമത്തിൽ  വിജയിക്കുവാൻ സാധിക്കും. ബിസിനസ് നടത്തുന്നവർക്ക് നേട്ടങ്ങൾ. ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി.  ധനപരമായി  വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. രോഗദുരിതങ്ങൽക്ക് ശമനം കണ്ടുതുടങ്ങും.    ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൽ നിമിത്തം നേട്ടം. കാർഷികമേഖലയിൽ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. 

തുലാക്കൂർ ( ചിത്തിര 1/2,ചോതി , വിശാഖം3/4  ) :  

 ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ദീർഘ യാത്രകൾക്ക്  മുതിരരുത്.   ബിസിനസ്സിൽ മികവ് പുലർത്തും. സാമ്പത്തികമായി  വിഷമതകൾ മറികടക്കും.   മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. ചെറു  യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.   സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും.

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം , തൃക്കേട്ട  ) :  

ധനപരമായി അനുകൂല സമയമല്ല. കർമ്മ രംഗത്ത് ഉന്നതി.  സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാൻ ഇടയുണ്ട് .   പ്രവർത്തങ്ങളിൽ  നിന്ന് പ്രശസ്തി വർധിക്കും.,  പ്രവർത്തനങ്ങളിൽ അലസത വിട്ടുമാറും.  ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന.  ബിസിനസ്സിൽ പുരോഗതി.  താൽക്കാലിക ജോലികൾ സ്ഥിരപ്പെടും., അത്യാവശ്യ  യാത്രകൾ വേണ്ടി വരും.  ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. 

ധനുക്കൂർ ( മൂലം, പൂരാടം , ഉത്രാടം 1/4 ) : 

 ധനപരമായ ചെറിയ നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും.  തൊഴിൽ രംഗത്ത് മുന്നേറ്റങ്ങൾ ഉണ്ടാവും. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.  പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം .വിവാഹം വാക്കുറപ്പിക്കും.  ബന്ധുഗുണവർധന ഉണ്ടാവും. ആഡംബര വസ്തുക്കളിൽ  താല്പര്യം വർധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  .

മകരക്കൂർ: (ഉത്രാടം 3/4, തിരുവോണം , അവിട്ടം1/2 ) 

തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും മനഃ സുഖം കെടുത്തും.  ബന്ധുക്കളുമായി ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ തേടും. സഹോദരസ്ഥാനീയരുമായി സ്വരച്ചേർ‍ച്ചയിൽലായ്മ ഫലത്തിൽ വരും. തൊഴിൽ സ്ഥലത്ത് അത്യധികമായ പിരിമുറുക്കവും സംഭവിക്കും. താമസസ്ഥലം മാറാനായി ആഗ്രഹിക്കും. എന്നാൽ അത് സാധിച്ചുവെന്നുവരില്ല.  പണമിടപാടുകളിലൂടെ നഷ്ടം  സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ് . യാത്രകളിൽ അധിക  ശ്രദ്ധ പുലർത്തുക.  കൂടുതൽ പണം മുടക്കിയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നത് അനുകൂലമായിരിക്കില്ല. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്യരുമായി മുഷിച്ചിലുകൾക്കു സാധ്യതയുണ്ട് . 

കുംഭക്കൂർ (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4)

ആരോഗ്യ പരമായമായി അനുകൂല സമയമല്ല .  കുടുംബത്തിലെ മുതിർന്നവർക്ക്  രോഗവും ദുരിതവും കഷ്ടപ്പാടുകളും സംഭവിക്കുന്നതിനിടയുണ്ട്.  വ്യവഹാരങ്ങളിൽ  പ്രതികൂലമായ വിധിയുണ്ടാകും.മംഗളകർമ്മങ്ങൾ മാറ്റി വയ്‌ക്കേണ്ടി വന്നേയ്ക്കാം.  മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ  ഫലപ്രാപ്തിയിലെത്തിക്കാൻ സാധിച്ചെന്നുവരില്ല. എന്നാൽ  വിവാഹസംബന്ധമായ തടസ്സങ്ങൾ നീങ്ങുകയും വിവാഹ തീരുമാനത്തിലേക്ക്  ചെയ്യും. ഇക്കാര്യത്തിൽ ബന്ധു ജന  സഹായം  വളരെയേറെ ലഭിക്കും. അവിചാരിത ധനനഷ്ടം നേരിടും.  മുടങ്ങിപ്പോയ ഗൃഹനിർമ്മാണം പുനരാംഭിക്കുവാൻ കഴിയും. 

മീനക്കൂർ ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി , രേവതി  ) : 

സാമ്പത്തികമായി  പ്രതികൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന  സാധ്യതയുള്ള കാലമാണ് . ഒന്നിലധികം  മാർഗ്ഗത്തിലുള്ള ധനവ്യയമുണ്ടാകും. ഭക്ഷണസുഖം വർധിക്കും. സുഹൃത്തുക്കളിൽ നിന്നു പണം കടം വാങ്ങേണ്ടി വരും . വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. തൊഴിലന്വേഷകർക്ക് അനുകൂല ഫലം. സുഹൃത്തുക്കൾ വഴി പെട്ടെന്നുള്ള കാര്യസാധ്യം. സഹോദരങ്ങൽക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടി ക്കുന്നവർക്ക് പരുക്കിനു  സാധ്യത. സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും. 

English Summary : Monthly Prediction in Edavam 1196

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA