sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • 2021 മേയ് അവസാനവാരം നിങ്ങൾക്കനുകൂലമോ?
Weekly-Prediction-by-Kanippayyur-1200
SHARE

അശ്വതി:

പ്രായത്തിനനുസരിച്ചു പക്വതയില്ലാത്ത പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും. സുഹൃത്തുക്കളോടൊപ്പം കൂട്ടുകച്ചവടത്തിൽ പങ്കുചേരും. അസ്ഥാനത്തുള്ള വാക്‌പ്രയോഗം പണനഷ്‌ടത്തിന് ഇടയാക്കും.  

ഭരണി:

പൗത്രിയുടെ സംരക്ഷണം ഏറ്റെടുക്കും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും. കുടുംബസൗഖ്യവും ദാമ്പത്യസൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  

കാർത്തിക:

വ്യക്തിപരമായി കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. പലപ്രകാരത്തിലും രോഗപീഡകൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്‌ക്കു വിധേയനാകും. ബന്ധുസഹായത്താൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.  

രോഹിണി :

വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രവും അംഗീകാരവും ലഭിക്കും. സഹായസ്ഥാനത്തുള്ളവർ പലരും ശത്രുതാ മനോഭാവത്തിൽ പെരുമാറും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.

മകയിരം:

ബാഹ്യപ്രേരണകൾക്കു വഴങ്ങാതെ നിശ്ചയദാർഢ്യത്തോടു കൂടി പ്രവർത്തിച്ചാൽ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാം. പുത്രിയോടൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കു പ്രഥമപരിഗണന നൽകും.

തിരുവാതിര:

ആശ്രയിച്ചുവരുന്ന ബന്ധുവിനു സാമ്പത്തിക സഹായം നൽകും. പുത്രന് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. 

പുണർതം:

പാരമ്പര്യവിദ്യാഭ്യാസം തുടങ്ങും. സ്ഥാനമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. വാഹനാപകടത്തിൽ നിന്നു രക്ഷപ്പെടും. ഉദര–നീർദോഷ രോഗപീഡകൾ കൂടും.  പുതിയ കരാർ ജോലികൾ ഏറ്റെടുക്കും.  

പൂയം:

അനാവശ്യ ചിന്തകളാൽ മനോവിഷമമുണ്ടാകും. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ ചെയ്‌തുതീർക്കുവാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.  

ആയില്യം:

തൊഴിൽമേഖലയിലെ അനിശ്ചിതാവസ്ഥകൾക്കു പരിഹാരമാകും. വിവാഹത്തിനു തീരുമാനമാകും. വാത–പ്രമേഹ രോഗപീഡകൾ വർധിക്കും. ക്രയവിക്രയങ്ങളിൽ ലാഭവിഹിതം കുറയും. 

മകം:

മുൻകോപം നിയന്ത്രിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. പൊതുപ്രവർത്തനം ഉപേക്ഷിച്ചു കുടുംബകാര്യങ്ങൾക്കു പ്രാധാന്യം നൽകും. ദാമ്പത്യബന്ധത്തിൽ വിട്ടുവീഴ്‌ചകൾ വേണ്ടിവരും. 

പൂരം:

പ്രവൃത്തിമേഖലകളിലെ അനിഷ്‌ടാവസ്ഥകൾ പരിഹരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. പുത്രന്റെ ഉപരിപഠനത്തിനു സാമ്പത്തിക ആവശ്യങ്ങൾക്കായി കടം വാങ്ങും.  

ഉത്രം:

സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറും. ലാഘവബുദ്ധിയോടെ പ്രവർത്തിച്ചാൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കില്ല. ആദർശവാദം അബദ്ധങ്ങൾക്കു വഴിയൊരുക്കും. മത്സരരംഗങ്ങളിൽ പരാജയപ്പെടും. 

അത്തം:

കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. അർഹമായ സ്ഥാനക്കയറ്റം കിട്ടും.  മൂത്രാശയ രോഗപീഡകൾ വർധിക്കും. ശാസ്‌ത്രസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും.

ചിത്തിര:

ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചുതുടങ്ങും. വർഷങ്ങളായി ശത്രുതയിലായിരുന്ന ബന്ധുക്കൾ സ്വാർഥതാൽപര്യത്തിനായി മിത്രങ്ങളായി ഭാവിക്കും.  

ചോതി:

ഭൂമിവിൽപന തൽക്കാലം ഉപേക്ഷിക്കും. പുത്രന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. സ്ഥാനക്കയറ്റം ലഭിക്കും. വാഹനഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം.  

വിശാഖം:

വ്യാപാര മേഖലയിലെ മാന്ദ്യം പരിഹരിക്കാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. നിശ്ചിത കാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്നു വിരമിക്കാൻ തീരുമാനിക്കും. വാക്‌വാദങ്ങളിൽ നിന്നു പിന്മാറുകയാണ് നല്ലത്.  

അനിഴം:

ഔദ്യോഗികമായി മാനസിക സംഘർഷം വർധിക്കും. ബന്ധുവിന്റെ അകാല വിയോഗത്തിൽ മനോവിഷമമുണ്ടാകും.  വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും.   

തൃക്കേട്ട:

പുതിയ വ്യാപാരം തുടങ്ങാൻ വിദഗ്ധ നിർദേശം തേടും. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിക്കും. അവിചാരിത ചെലവുകൾ വർധിക്കും. പുത്രന് ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിൽ ആശ്വാസം തോന്നും. സാമ്പത്തിക ക്ലേശം വർധിക്കും. സർവർക്കും സ്വീകാര്യമായ തീരുമാനം എടുക്കുവാൻ സാധിച്ചതിൽ ആശ്വാസമാകും.  

മൂലം:

മനസ്സിനു തൃപ്‌തിയായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വാത–പ്രമേഹ രോഗപീഡകൾ വർധിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. 

പൂരാടം:

ഓർമശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗത്തിൽ നിന്നും പിന്മാറും. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. പുത്രന്റെ ഔദ്യോഗികമായ ഉയർച്ചയിൽ അഭിമാനം തോന്നും.  

ഉത്രാടം:

പ്രവൃത്തിമണ്‌ഡലങ്ങളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. ബന്ധുസഹായഗുണമുണ്ടാകും. വസ്‌ത്രാഭരണങ്ങൾ സമ്മാനമായി ലഭിക്കും. മുൻകോപം നിയന്ത്രിക്കണം. ഉന്നതാധികാരത്തോടു കൂടിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.

തിരുവോണം:

വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ഉദ്യോഗമാറ്റമുണ്ടാകും. ഈശ്വരാരാധനകളാൽ പല വിഷമഘട്ടങ്ങളും തരണം ചെയ്യുവാനാകും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രവും ജനാംഗീകാരവും ലഭിക്കും.  

അവിട്ടം:

സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. പുത്രന്റെ വിവാഹശ്രമമായി ദൂരയാത്രകൾ വേണ്ടിവരും. ആഗ്രഹ നിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. മാതാപിതാക്കളുടെ സാമീപ്യം ആശ്വാസത്തിനു വഴിയൊരുക്കും.  

ചതയം:

പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. വസ്തുവിറ്റു ഗൃഹനിർമാണം പൂർത്തീകരിക്കും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. പൊതുപ്രവർത്തനങ്ങളിൽ നിന്ന് അപവാദം കേൾക്കുവാനിടവരും. 

പൂരുരുട്ടാതി:

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവുമുണ്ടാകും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിടവരും. വ്യവഹാര വിജയത്താൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും.  

ഉത്തൃട്ടാതി:

സാമ്പത്തികവിഭാഗത്തിൽ മുൻകരുതലുകൾ സ്വീകരിക്കും. ഉപരിപഠനത്തിന്റെ ഭാഗമായി ദൂരയാത്രകൾ ആവശ്യമായിവരും. രക്തസമ്മർദാധിക്യത്താൽ മുൻകോപം വർധിക്കും. ഗർഭമലസുവാനിടയുള്ളതിനാൽ ദൂരയാത്രകൾ ഒഴിവാക്കണം.  

രേവതി:

വിദ്യാഭ്യാസത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പ്രവൃത്തിമേഖലകളിൽ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. വാക്‌വാദങ്ങളിൽ നിന്നു പിന്മാറുകയാണ് നല്ലത്. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രയത്നിക്കും.

English Summary: Weekly Star Prediction by Kanippayyur / 2010 May 23 to 29

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA