ADVERTISEMENT

ഈ വർഷത്തെ ആദ്യ പൂർണചന്ദ്രഗ്രഹണം  നാളെ (2021 മേയ് 26 ബുധനാഴ്ച) നടക്കും.

 

അനിഴം നക്ഷത്രത്തിൽ വൃശ്ചികക്കൂറിലാണു ചന്ദ്രഗ്രഹണം. ഗ്രഹണ സ്പർശം നാളെ ഉച്ചകഴിഞ്ഞ് 3.14നാണ്. മധ്യം 4.48നും മോക്ഷം വൈകിട്ട് 6.22നും.

 

ഈ ഗ്രഹണം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായി ബാധിക്കില്ല. എങ്കിലും ജ്യോതിഷപ്രകാരം എല്ലാ കൂറുകാർക്കും ചന്ദ്രഗ്രഹണത്തിന്റെ അനുകൂലമോ പ്രതികൂലമോ ആയ ഫലങ്ങൾ അനുഭവപ്പെടും. 

 

ജനിച്ച കൂറിലും 2, 4, 5, 7, 8, 9, 12 എന്നീ കൂറുകളിലും ജന്മനക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളിലും ഗ്രഹണം വരുന്നത് അനുകൂലമല്ല. ജനിച്ച കൂറിന്റെ ഉപചയരാശികളായ കൂറുകളിൽ ഗ്രഹണം വരുന്നതും നല്ലതാണ്.

 

ഇതനുസരിച്ച് നാളത്തെ ചന്ദ്രഗ്രഹണം മേടം, ഇടവം, കർക്കടകം, ചിങ്ങം, തുലാം, വൃശ്ചികം, ധനു, മീനം എന്നീ കൂറുകാർക്ക് ദോഷഫലങ്ങളാണ് ഉണ്ടാക്കുക. ഈ കൂറു കാർക്ക് ശരീരസുഖം കുറയും. രോഗഭീതിയുണ്ടാകും. ദോഷപരിഹാരമായി പ്രാർഥനകളും ദൈവികമായ സൽക്കർമങ്ങളും ചെയ്യുന്നതു നല്ലതാണ്.

 

മിഥുനം, കന്നി, മകരം, കുംഭം എന്നീ കൂറുകാർക്ക് ധനലാഭം, ഐശ്വര്യം തുടങ്ങിയ നല്ല ഫലങ്ങൾ അനുഭവപ്പെടും.

English Summary : Significance of  Lunar Eclipse 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com