sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • ജൂൺ ആദ്യവാരം നിങ്ങൾക്കെങ്ങനെ ?
  • 2021 മേയ് 30 മുതൽ ജൂൺ 05 വരെയുള്ള ഫലം
Prediction-1200-Photo-credit-Billion-Photos
Photo Credit : Billion Photos / Shutterstock.com
SHARE

അശ്വതി  :

 ആരോഗ്യ വിഷമതകൾ ശമിക്കും. ധന പരമമായ പുരോഗതി. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ബന്ധുജന സഹായം ലഭിക്കും.  ഉദ്യോഗാർത്ഥികൾക്കു പുതിയ  ജോലി ലഭിക്കും. വ്യാപാര വിജയം.  വ്യവഹാരങ്ങളിൽ വിജയം . 

ഭരണി : 

ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. പുതിയ ജോലികൾക്ക്  ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തകരമായിരിക്കും. ധനപരമായ ഗുണമുണ്ടാകും. വിവാഹാലോചനകളിൽ  മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾ . 

കാർത്തിക  : 

പ്രവർത്തന രംഗത്ത്  ഉയർച്ച  അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ  കൈവരിക്കും. പണമിടപാടുകളിൾ  നേട്ടങ്ങൾ.പൊതുവെ വിശ്രമം കുറഞ്ഞിരിക്കും .

രോഹിണി : 

ഔദ്യോഗികരംഗത്ത് തിരിച്ചടികൾ .  ബിസിനസ്സിൽ   നേട്ടങ്ങൾ  ഉണ്ടാവില്ല. പ്രവർത്തിക്കുന്ന മേഖലയിൽനിന്ന് ഉദ്ദേശിച്ച നേട്ടങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത കുറവ് . ബന്ധുജനങ്ങൾ  മുഖേന ബുദ്ധിമുട്ടുകൾ. കുടുംബത്തിൽ അസ്വസ്ഥതകൾ . ഉദരസംബന്ധമായ വൈഷമ്യങ്ങൾ നിരന്തരം അലട്ടും.സന്താനങ്ങൾക്ക്  പുരോഗതി . 

മകയിരം  : 

സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. പ്രവർത്തനരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കും . പുതിയ സംരഭങ്ങളിൽ  പണം മുടക്കും.  സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.ബന്ധുഗുണം അനുഭവിക്കും.ഗൃഹനിർമാണത്തിൽ പുരോഗതി. സ്വഗൃഹത്തിൽ നിന്നു വിട്ടുനിൽക്കേണ്ടിവരും.

തിരുവാതിര : 

ആരോഗ്യ വിഷമതകൾ ശമിക്കും. തൊഴിൽ  രംഗത്ത്   അംഗീകാരവും അഭിനന്ദനവും ലഭിക്കും,  ജോലിയിൽ   താൽപര്യം വർധിക്കും . എതിരാളികൾക്ക്  മേൽ  വിജയം. സാമ്പത്തിക വിഷമതകൾ മറികടക്കും. വിവാഹമോചനക്കേസുകൾ നടത്തുന്നവർക്ക് ഒത്തുതീർപ്പിനുള്ള അവസരം. ബന്ധുഗുണം അനുഭവിക്കും . 

പുണർതം  : 

താൽക്കാലിക  ജോലി സ്ഥിരപ്പെടും. പരീക്ഷകളിൽ  ഉന്നത വിജയം. പണമിടപാടുകളിൽ  കൃത്യത പുലർത്തും. പ്രണയബന്ധങ്ങൾ  അംഗീകരിക്കപ്പെടും .  രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം. ഭക്ഷണസുഖം വർധിക്കും . മാനസികമായ  സ്വസ്ഥതകൾ  ശമിക്കും. ഉദരവ്യാധികളിൽ നിന്നു  മോചനം.

പൂയം  :  

ചികിത്സകളിൽ  കഴിയുന്നവർക്കു  ആശ്വാസം. സ്വകുടുംബത്തിൽനിന്ന് അകന്നു കഴിയേണ്ടിവരും. പണമിടപാടുകളിൽ  നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അകൽച്ച കുറയ്ക്കുവാൻ സാധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം. താൽക്കാലിക ജോലികൾ സ്ഥിരപ്പെടാൻ സാധ്യത. 

ആയില്യം  : 

ധനപരമായ വിഷമങ്ങൾ ശമിക്കും.  എതിരാളികൾക്ക് മേൽ വിജയം കൈവരിക്കും. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ  കേൾക്കും. അലസത വെടിഞ്ഞ് മുന്നേറാൻ  സാധിക്കും. ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും . 

മകം  : 

സാമ്പത്തിക  നേട്ടം കൈവരിക്കും. കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും.  വീട്ടിലെ ആവശ്യങ്ങൾക്കുള്ള പുതിയ  ഉപകരണങ്ങൾ വാങ്ങും. ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക്  പ്രശസ്‌തി വർധന . ഏർപ്പെട്ടിരിക്കുന്ന  തൊഴിലിൽ  നേട്ടം. ജീവിത സുഖം വർധിക്കും . തൊഴിൽപരമായ നേട്ടങ്ങൾ  ഉണ്ടാകും  ആരോഗ്യം പുഷ്ടിപ്പെടും.

പൂരം :   

ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സഫലമാകും.  കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ബിസിനസ്സിൽ വിജയം. സുഹൃദ് സഹായം ലഭിക്കും.  രോഗശമനമുണ്ടാകും. ധനപരമായ വിഷമതകൾ ശമിക്കും . 

ഉത്രം :      

സാമൂഹിക സേവനത്തിൽ  ഏർപ്പെടും. . സർക്കാരിൽനിന്ന്  ആനുകൂൽയങ്ങൾ  ലഭിക്കും. വിദ്യാർഥികൾക്ക്  പരീക്ഷകളിൽ വിജയം.  ഭൂമി വിൽപനയ്ക്ക്   കാലതാമസം  പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും.കാലാവസ്ഥാ ജന്യ രോഗങ്ങൾ  പിടിപെടാം . 

അത്തം   : 

തൊഴിൽ പരമായ നേട്ടങ്ങൾ .  മനസുഖം വർധിക്കും . ബിസിനസ്സിൽ നിന്ന്  ധനലാഭം.  വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും. സാമ്പത്തിക വിഷമതകൾ . സുഹൃത്തുക്കൾ  വഴി തരണം ചെയ്യും .

ചിത്തിര :

 വളരെക്കാലമായി നിലനിന്നിരുന്ന  ആഗ്രഹങ്ങൾ  നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്    തീരുമാനമുണ്ടാകും . വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത.    സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും. ബന്ധുജന  സഹായം ലഭിക്കും.

ചോതി  : 

പൊതു രംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി  ചെറിയ യാത്രകൾ  നടത്തേണ്ടിവരും. മാനസികമായ വിഷമതകൾ തരണം ചെയ്യും.  വിവാഹ ആലോചനകൾ  തീരുമാനമാകാതെ നീണ്ടുപോകും. ബന്ധു ജന സഹായം  ലഭിക്കും.

വിശാഖം :  

കടബാധ്യതകൾ ഒഴിവാക്കും. . ബന്ധുജന  സമാഗമം ഉണ്ടാകും. സാമ്പത്തിക വിഷമതകൾ  വിട്ടുമാറും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. ഉദ്യോഗസ്ഥർക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും.  വ്യവഹാരങ്ങളിൽ തിരിച്ചടികൾ.

അനിഴം  : 

വിദ്യാർഥികൾക്കു    ഉന്നത വിജയം. സാമ്പത്തികപരമായ നേട്ടങ്ങൾ.  കർമ്മരംഗം പുഷ്ടിപ്പെടും. വിവാഹ തീയതി നീട്ടിവെയ്‌ക്കേണ്ടി വരും.  കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ. . ദാമ്പത്യപരമായ അസ്വസ്ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കാതെ ശ്രദ്ധിക്കുക. 

തൃക്കേട്ട :  

ബിസിനസ്സ് സംബന്ധമായ നേട്ടങ്ങൾ.  കാർഷിക മേഖലയിൽ നിന്ന്  ധനലാഭം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ചെറിയവരുമാനം പ്രതീക്ഷിക്കാം   .  രോഗശമനം ഉണ്ടാകും. വിവാഹാലോചനകളിൽ  തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും . 

മൂലം  : 

രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും.  വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉയർന്നവിജയം കൈവരിക്കും. സുഹൃദ് -ബന്ധു ജന സമാഗമം. ദാമ്പത്യ ജീവിത സൗഖ്യം. വിവാഹ ആലോചനകളിൽ  അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും . 

പൂരാടം  : 

ആരോഗ്യ പരമായ വിഷമതകളിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. തൊഴിൽ പരമായ  ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും.  ബന്ധു ജന സഹായം ലഭിക്കും. 

ഉത്രാടം  :  

തൊഴിൽ പരമമായ യാത്ര ചെയ്യേണ്ടിവരും.  അനാവശ്യ രോഗ ഭീതികളിൽനിന്നു മോചനം. പണച്ചെലവ്  കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ചെറിയ വിഷമതകൾ.  ബന്ധുക്കൾവഴി  നേട്ടം .ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാൻ സാധിക്കും . 

തിരുവോണം  : 

കർമ്മ രംഗം പുഷ്ടിപ്പെടും. പ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. ജോലിക്കുള്ള ശ്രമം  വിജയിക്കും. ധനപരമായി ചെറിയ  നേട്ടം.  തൊഴിൽ രംഗത്ത്   ശാന്തതയുണ്ടാകും.

അവിട്ടം :   

രോഗദുരിതങ്ങളിൽനിന്ന്  മോചനം.  സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും.  വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും . ഒന്നിലധികം മാർഗങ്ങളിൽ   ചെറിയ ധനാഗമം.അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതകൾ . 

ചതയം  : 

ആരോഗ്യ കാര്യത്തിൽ  ശ്രദ്ധ കുറയും. ബന്ധുക്കൾ  വഴി  കാര്യസാദ്ധ്യം . പ്രണയബന്ധങ്ങൾക്ക് അംഗീകാരം.ബിസിനസിൽ അവിചാരിത നേട്ടം. മുമ്പ്  കടം നൽകിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. അത്യാവശ്യ  യാത്രകൾ വേണ്ടിവരും.

പൂരുരുട്ടാതി : 

സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള  ചില ശ്രമങ്ങൾ  പരാജയപ്പെടും. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർധിക്കും .സുഹൃദ് സഹായം ലഭിക്കും . 

ഉത്രട്ടാതി  : 

തൊഴിൽ മേഖലയിൽ  അഭിവൃദ്ധി ഉണ്ടാകും. മാനസിക വിഷമതകളിൽ ശമനം മനസിനു സന്തോഷം ലഭിക്കും.  സന്താനഗുണം വർധിക്കും. .  പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.

രേവതി  : 

അപ്രതീക്ഷിതമായ പണച്ചെലവ് നേരിടും.   . വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താൻ  സാധിക്കും. തൊഴിലിൽ അവിചാരിത തടസ്സങ്ങൾ. തടസ്സപ്പെട്ടു കിടന്നിരുന്ന കാർയങ്ങളിൽ തീരുമാനം.   അകന്നു കഴിഞ്ഞിരുന്ന  ബന്ധുക്കൾ   ഒന്നിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA