sections
MORE

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

HIGHLIGHTS
  • ജൂൺ മാസം ആരംഭിക്കുന്ന അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ ?
  • 2021 മേയ് 29 മുതൽ ജൂൺ 11 വരെ (1196 ഇടവം 15 മുതൽ ഇടവം 28 വരെ)
biweekly-prediction-by-kanippayyur-1200
SHARE

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

പദ്ധതി ആസൂത്രണങ്ങളിൽ പ്രതീക്ഷിച്ച ഫലം ഉണ്ടാകുകയില്ല. ഗൃഹത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. സൗഹൃദങ്ങളുടെ പിൻബലത്താൽ പുതിയ കരാർ ജോലികൾ ലഭിക്കും. പ്രസ്ഥാനങ്ങളുടെ സാരഥ്യസ്ഥാനം ഏറ്റെടുക്കാനിടവരും. മുതൽമുടക്കില്ലാത്ത, മറ്റുള്ളവർക്ക് നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്ന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ഔദ്യോഗികമായ സ്ഥാനക്കയറ്റം ലഭിക്കാൻ നിയമസഹായം തേടും. തൊഴിൽമേഖലകളിലെ അനിഷ്ടാവസ്ഥകൾ നിങ്ങൾ പ്രത്യേക ഈശ്വരപ്രാർഥനകളും വഴിപാടുകളും നടത്തും. 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനഭാഗ്യമുണ്ടാകും. മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദിഷ്‌ട കാര്യവിജയത്തിനുള്ള സാഹചര്യങ്ങൾ വന്നു ചേരും. ശത്രുതയിലായിരുന്ന ബന്ധുക്കൾ മിത്രങ്ങളായിത്തീരും. രോഗമുക്തി ലഭിക്കുമെന്നറിഞ്ഞതിനാൽ ആശ്വാസമാകും. രോഗങ്ങൾ പിടിപെടാതെ മുൻകരുതലെടുക്കണം. മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. പുത്രന്റെ പ്രവർത്തനങ്ങളിൽ ആശ്വാസവും അഭിമാനവും തോന്നും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. 

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകാൻ നിർബന്ധിതരാകും. വ്യാപാരം തുടങ്ങാൻ തീരുമാനിക്കും. പുത്രന് ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിച്ചതിനാൽ ആശ്വാസമാകും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കാനിടവരും. ആഭരണം മാറ്റിവാങ്ങും. ലക്ഷ്യപ്രാപ്‌തിയ്‌ക്ക് സുഹൃത് സഹായം ലഭിക്കും. ഹ്രസ്വകാല പദ്ധതിയിൽ പണം മുടക്കാൻ തീരുമാനിക്കും. ഉറ്റവരുടെ വിയോഗം നൽകുന്ന വേദന മാനസികസമ്മർദം വർധിപ്പിക്കും. 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

വ്യാപാരത്തിൽ നൂതന സമ്പ്രദായം ആവിഷ്‌കരിക്കാൻ തയാറാകും. വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. മാതാവിന് അസുഖം വർധിക്കും. ബന്ധുക്കളുടെ സമീപനത്തിൽ അതൃപ്‌തി തോന്നുമെങ്കിലും നിസംഗമനോഭാവം സ്വീകരിക്കുകയാണ് ഭാവിയിലേക്ക് നല്ലത്. ഭർത്താവിനോടൊപ്പം താമസിച്ച് ഉദ്യോഗം നയിക്കാനുള്ള സാഹചര്യമുണ്ടാകും. നിലവിലുള്ളതിനു പുറമെ പട്ടണത്തിൽ ഗൃഹം വാങ്ങാൻ തീരുമാനിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. വളരെ ശ്രമം ആവശ്യമായി വരുമെങ്കിലും വ്യവസ്ഥകൾ പാലിക്കാൻ സാധിക്കും. 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

വ്യാപാരത്തിന് അവസരം ലഭിക്കുമെങ്കിലും പണം കടം വാങ്ങിയുള്ളവ ഒഴിവാക്കണം. പ്രതിസന്ധികൾ തരണം ചെയ്യാൻ കഠിനപ്രയത്‌നം വേണ്ടിവരും. നിസാരകാര്യങ്ങൾക്കു പോലും വഴക്കിടുന്ന ജീവിതപങ്കാളിയോട് രമ്യതയിലുള്ള സമീപനമാണ് നല്ലത്. വ്യവസ്ഥ പാലിക്കാൻ സാധിക്കാത്തതിനാൽ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. വിദേശ ജോലി ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് മടങ്ങും. ഈശ്വരപ്രാർത്ഥനകളാൽ നിലനിൽപിന്നാധാരമായ ഉദ്യോഗം ലഭിക്കും. നിസാരകങ്ങൾക്കു പോലും തടസ്സങ്ങൾ അനുഭവപ്പെടും. നാഡീ -ശ്വാസകോശരോഗ പീഡകൾ വർധിക്കും. 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

ആത്മധൈര്യത്തോടു കൂടിയ പ്രവർത്തനങ്ങൾ വിജയം കാണും. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കാനിടവരും. തൊഴിൽമേഖലകളിൽ ക്ലേശം അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാനുള്ള സാഹചര്യമുണ്ടാകുമെങ്കിലും കൂട്ടു കച്ചവടത്തിൽ നിന്നു പിന്മാറുകയാണ് നല്ലത്. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവു തോന്നും. വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നു ചേരും.

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

മുടങ്ങിക്കിടപ്പുള്ള പ്രവർത്തന മേഖലകൾ പുനരാരംഭിക്കും. ശ്രമിച്ചു വരുന്ന വിവാഹത്തിന് തീരുമാനമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം ആരംഭിക്കും. നിലവിലുള്ളതിനു പുറമെ മറ്റൊരു ഗൃഹം വാങ്ങാൻ ധാരണയാകും. പുതിയ കുടുംബബന്ധങ്ങൾ ഉടലെടുക്കും. ഔദ്യോഗികമായി വിദേശയാത്ര സഫലമാകും. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാഹനം വാങ്ങാൻ തീരുമാനിക്കും. വെല്ലുവിളികളെ നേരിടാനുള്ള ആത്മധൈര്യം ആർജിക്കും. അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

കുട്ടികളുടെ വിദ്യാഭ്യാസം, ഗൃഹനിർമാണം എന്നീ കാര്യങ്ങൾ ആശങ്ക വർധിക്കും. സാങ്കേതിക കാരണങ്ങളാൽ വിദേശയാത്ര മാറ്റിവയ്ക്കാനിടവരും. പ്രയത്നഫലാനുഭവങ്ങൾക്കായി അത്യധ്വാനം വേണ്ടി വരും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പൂർവിക സ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം പുലർത്തണം. മാനസിക സമ്മർദം വർധിക്കും. ആത്മീയ വിഷയങ്ങളിൽ താൽപര്യം കൂടും. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറും. തൊഴിൽമേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടി വരും. മനസ്സിനിണങ്ങിയ  ഭൂമി വാങ്ങാൻ സാധിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ ബന്ധു സഹായം തേടും. താൽക്കാലികമായി കുടുംബത്തിൽ നിന്നു  മാറിത്താമസിക്കാനിടവരും. വിദ്യാർഥികൾക്ക് അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. അപവാദങ്ങളിൽ നിന്നു കുറ്റവിമുക്തനായതിൽ ആശ്വാസമാകും. പുത്രന്റെ വാശി മനഃക്ലേശത്തിനു കാരണമാകും. 

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

ഗൃഹപ്രവേശനകർമം നിർവഹിക്കും. പുതിയ കർമമേഖല  തിരഞ്ഞെടുക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിന പ്രയത്‌നം വേണ്ടി വരും. പുനരാലോചനയിൽ നിലവിലുള്ള ഗൃഹം ഉപേക്ഷിക്കാതെ മറ്റൊരു ഗൃഹം വാങ്ങാൻ തീരുമാനിക്കും. ദേഹാസ്വാസ്ഥ്യത്താൽ വിദേശ ഉദ്യോഗം ഉപേക്ഷിച്ച്  ജന്മനാട്ടിൽ തിരിച്ചു പോരും. ദാമ്പത്യബന്ധത്തിൽ നിസാര കാര്യങ്ങളാൽ അകൽച്ച അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കണം. കൂട്ടുകച്ചവടത്തിൽ നിന്നു  രമ്യതയോടു കൂടി പിന്മാറി സ്വന്തമായ പ്രവർത്തന മേഖലകൾക്ക് തുടക്കം കുറിക്കും. ഭാഗ്യപരീക്ഷണമായി തുടങ്ങുന്ന സംരംഭത്തിൽ നിന്നു വിജയമുണ്ടാകും. 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നു പോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സഹപ്രവർത്തകരുടെ നിസ്സഹകരണത്താൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായി വരും. വ്യാപാര വ്യവസായ മേഖലകളിൽ നിന്നു സാമ്പത്തിക നേട്ടം വർധിക്കും. മനസ്സാന്നിധ്യം കൈവിടാതെ ഈശ്വരാരാധനകളോടു കൂടി പ്രവർത്തിച്ചാൽ ഉദ്ദിഷ്ടകാര്യവിജയമുണ്ടാകും. ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനായതിനാൽ ആശ്വാസമുണ്ടാകും. സർക്കാരിൽ നിന്നു കിട്ടാനുണ്ടായിരുന്ന തുക ലഭിക്കും. സാമ്പത്തിക രംഗത്ത് നേരിട്ടിരുന്ന അനിശ്ചിതത്വങ്ങൾ അവസാനിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും സാമ്പത്തിക നേട്ടവും വർധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. പൊതു പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. ദന്തോദര രോഗപീഡകൾ വർധിക്കും. വിട്ടുവീഴ്ചാമനോഭാവത്തിൽ അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. അപേക്ഷകളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

English Summary : Bi Weekly Prediction by Kanippayyur May 29 to June 11

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA