sections
MORE

ജൂണിലെ സമ്പൂർണ നക്ഷത്രഫലം : കാണിപ്പയ്യൂർ (അശ്വതി, ഭരണി ,കാർത്തിക)

HIGHLIGHTS
  • അശ്വതി, ഭരണി ,കാർത്തിക നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-aswathy-bharani-karthika
SHARE

അശ്വതി 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. വ്യാപാരവിപണനവിതരണമേഖലകളിൽ ഉണർവ് കാണുന്നു. പണം കടം വാങ്ങുന്നതിൽ നിന്ന് പിന്മാറുന്നത് ഗുണം ചെയ്യും. പരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. അവിചാരിതമായി പകർച്ചവ്യാധി പിടിപെടാനും ദൂരയാത്രകൾ മാറ്റിവയ്ക്കാനുമുള്ള യോഗം കാണുന്നു. നേതൃസ്ഥാനം ഏറ്റെടുക്കുവാനുള്ള സാഹചര്യം കാണുന്നു. പ്രത്യുപകാരം ചെയ്യുന്നതിലൂടെ കർമമണ്ഡലങ്ങളിൽ ഗുണകരമായ അവസരം വന്നു ചേരുന്നതിന് യോഗം കാണുന്നു. ദീർഘകാല പദ്ധതികൾ ഏറ്റെടുക്കും. ദുശീലങ്ങൾ ഒഴിവാക്കുന്നതിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനാകും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. സാമ്പത്തിക ഭദ്രതയുള്ള മേഖലകളിൽ പ്രവർത്തിക്കുവാനുള്ള സാധ്യത കാണുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കും. ചില വിദ്യാർഥികൾക്ക് വിദേശത്തു ഉപരിപഠനത്തിന് അവസരം വന്നു ചേരാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

 ഭരണി 

വ്യത്യസ്‌തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. വാഹനം മാറ്റി വാങ്ങുവാൻ സാധ്യത കാണുന്നു. വ്യാപാരമേഖലയിൽ മാസത്തിന്റെ രണ്ടാം പകുതി മുതൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. അഹോരാത്രം പ്രവർത്തിക്കുന്നത് വഴി തൊഴിൽപരമായ ക്ഷീണാവസ്ഥകളെ അതിജീവിക്കുവാൻ സാധിക്കും. വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം എന്നിവയിൽ വിജയിക്കും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ സമാധാനം അനുഭവപ്പെടും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധവേണം. പകർച്ചവ്യാധികളെ അതിജീവിക്കും. ആദ്ധ്യാത്മികആത്മീയ പ്രഭാഷണങ്ങൾ മനഃസമാധാനത്തിന് വഴിയൊരുക്കും. രേഖാപരമല്ലാത്ത പണമിടപാടുകളിൽ നിന്നും യുക്തിപൂർവം പിന്മാറുന്നത് ഏതുപ്രകാരത്തിലും നന്നായിരിക്കും. ഉത്തരവാദിത്തങ്ങൾ തനതായ മൂല്യത്തോടുകൂടി ഏറ്റെടുക്കുന്നത് വഴി കൃതാർഥതയും ആത്മാഭിമാനവും ഉണ്ടാകുവാനുള്ള സാധ്യത കൂടി ഭരണി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

 കാർത്തിക 

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പകർച്ചവ്യാധിയിൽ നിന്ന് രക്ഷ നേടും. വിദ്യാർഥികൾക്ക്  ഹൃസ്വകാല പാഠ്യ പദ്ധതികളിൽ ചെറുവാനുള്ള അവസരം വന്നു ചേരും. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ  ആശ്വാസം തോന്നും. വിദേശയാത്രയ്ക്ക് അവസരം കാണുന്നു. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. ചില  വിദ്യാർഥികൾക്ക്   വിദേശത്തു ഉപരിപഠനത്തിനുള്ള അവസരം വന്നു ചേരും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരും. ജീവിത നിലവാരം വർധിക്കും. കാർഷികമേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള അവസരം കാണുന്നു. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കും. നേത്ര -നാഡീ രോഗ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടുവാൻ സാധ്യത കാണുന്നു. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമ പഥങ്ങളിൽ ഏർപ്പെടാനുള്ള അവസരവും കാർത്തിക നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur June 2021 / Ashwathy , Bharani , Karthika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA