sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ജൂൺ ആദ്യവാരം നിങ്ങൾക്കനുകൂലമോ?
  • മേയ് 30 മുതൽ ജൂൺ 5 വരെയുള്ള ഫലം
Weekly-Prediction-by-Kanippayyur-1200
SHARE

അശ്വതി:

വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. മക്കളുടെ പഠനാവശ്യത്തിനു ഭൂമി വിൽക്കാൻ തീരുമാനം. കടംകൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം.

ഭരണി:

ഉപകാരം ചെയ്‌തുകൊടുത്തവരിൽനിന്നു വിപരീത പ്രതികരണങ്ങൾ വരും. ഭരണനിർവഹണത്തിലുള്ള അപര്യാപ്‌തത പരിഹരിച്ചതിനാൽ ആശ്വാസമാകും. വ്യാപാര വ്യവസായ സ്ഥാപനത്തിൽ പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധിക്കും.

കാർത്തിക:

പുതിയ വ്യാപാരം തുടങ്ങുന്നതിനുള്ള ആശയമുദിക്കും. ബന്ധുവിന്റെ ഉപദേശത്താൽ അകാരണമായ ഭീതി ഒഴിവാകും. ആഗ്രഹിച്ച ഭൂമിവിൽപന സാധ്യമാകും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി പണം ചെലവഴിക്കും.

രോഹിണി: സാമ്പത്തികവരുമാനം കുറവായതിനാൽ വ്യാപാരം ബന്ധുവിനെ ഏൽപിച്ചു വിദേശഉദ്യോഗത്തിനു യാത്ര പുറപ്പെടും. പുത്രന്റെ ഉപരിപഠനത്തിന് ഉന്നതരുടെ ശുപാർശ തേടും. പരീക്ഷണ നിരീക്ഷണങ്ങളിൽ അന്തിമമായി വിജയിക്കും.

മകയിരം: തനതായ അർഥതലങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കാര്യങ്ങൾ എല്ലാം ലക്ഷ്യപ്രാപ്‌തി നേടും. ഉപരിപഠനത്തിനു ചേരും. വ്യക്തി സ്വാതന്ത്ര്യം പരിധിക്കപ്പുറമാകാതെ സൂക്ഷിക്കണം.

തിരുവാതിര: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുത്രപൗത്രാദികളുടെ സംരക്ഷണത്തിനായി വിദേശയാത്ര പുറപ്പെടും. വാക്‌വാദങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്.

പുണർതം: ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. കുടുംബകലഹം രമ്യമായി പരിഹരിക്കും. ബന്ധുസഹായമുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

പൂയം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും.

ആയില്യം: പ്രയത്നഫലാനുഭവങ്ങൾക്കായി അത്യധ്വാനം വേണ്ടിവരും. ഉദര–നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. കുട്ടികളുടെ ഉപരിപഠനാർഥം പട്ടണത്തിലേക്കു താമസം മാറും.

മകം: അമിതമായ ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. നിസ്സാര കാര്യങ്ങളാൽ മേലധികാരിയിൽനിന്നു ശകാരം കേൾക്കും. ഭർത്താവിനോടൊപ്പം താമസിച്ചു തൊഴിൽചെയ്യാനുള്ള സാഹചര്യമുണ്ടാകും.

പൂരം: വസ്തുനിഷ്‌ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്‌തി കൈവരിക്കും. സ്തുത്യർഹമായ സേവനം നടത്തും. ഔദ്യോഗികമായി ചർച്ചകളും ദൂരയാത്രകളും ആവശ്യമായിവരും.

ഉത്രം: പുത്രന് ഉപരിപഠനത്തിനു സാമ്പത്തിക ആവശ്യങ്ങൾക്കായി ഭൂമി വിൽക്കാൻ തീരുമാനിക്കും. ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ സാധിക്കുന്നതിൽ ആശ്വാസമാകും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.

അത്തം: എല്ലാ മേഖലകളിലും മികവ് പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കാൻ വിദഗ്ധ നിർദേശവും ഉപദേശവും തേടും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ പിരിച്ചുവിടും.

ചിത്തിര: തൃപ്‌തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം. പ്രവർത്തനമേഖലകളിൽ വളർച്ച. വാഹനാപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വിദഗ്ധ ഉപദേശം തേടാതെ ഒരുപ്രവൃത്തിയിലും പണം മുടക്കരുത്.

ചോതി: ഗർഭിണികൾക്കു വിശ്രമം വേണ്ടിവരും. വ്യാപാര മേഖലയിൽ പുതിയ ആശയങ്ങൾ ഉദിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ചെയ്യാത്ത കുറ്റത്തിന് കുറ്റം കേൾക്കുവാനിടവരും.

വിശാഖം: ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. ചെലവു നിയന്ത്രിക്കുന്നതിനാൽ മിച്ചം വയ്ക്കാൻ സാധിക്കും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്‌ക്കും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കും.

അനിഴം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രത്യുപകാരം ചെയ്യാൻ അവസരം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധവേണം. ആലോചനക്കുറവുകൊണ്ട് അനാവശ്യ കൂട്ടുകെട്ടുകളിൽ അകപ്പെടുവാനും പണനഷ്‌ടത്തിനും മാനഹാനിക്കും യോഗമുണ്ട്.

തൃക്കേട്ട: വാക്‌വാദങ്ങളിൽനിന്നു പിന്മാറുകയാണു നല്ലത്. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. പുത്രന്റെ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരമേഖലയിൽ നൂതനാശയം നടപ്പിലാക്കും.

മൂലം: ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സന്താനസംരക്ഷണത്താൽ ആശ്വാസമാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. നിരാലംബരായവർക്കു സാമ്പത്തികസഹായം ചെയ്യുവാനിടവരും.

പൂരാടം: അപരിചിതരുമായുളള ആത്മബന്ധത്തിൽനിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. ഔദ്യോഗികമായി ദൂരയാത്ര വേണ്ടിവരും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയുണ്ടാകും.

ഉത്രാടം: സൽക്കർമങ്ങൾക്കായി പണം ചെലവഴിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടിവരും. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനുള്ള ആത്മധൈര്യം ആർജിക്കും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.

തിരുവോണം: വിജയശതമാനം വർധിച്ചതിനാൽ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാനിടവരും. ജന്മനാട്ടിലെ ആരാധനാലയത്തിലെ നിർമാണ പ്രവർത്തനങ്ങളിൽ സഹകരിക്കും.

അവിട്ടം: മേലധികാരിയുടെ സ്വകാര്യാവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കും. ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുമെങ്കിലും ആവശ്യമായ രേഖകൾ വാങ്ങാൻ മറക്കരുത്.

ചതയം: ഓർമശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗത്തിൽനിന്നു പിന്മാറും. ദേഹക്ഷീണത്താൽ വിദഗ്ധ പരിശോധനയ്‌ക്കു തയാറാകും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും.

പൂരുരുട്ടാതി: സുഹൃത്തിനു സാമ്പത്തികസഹായം നൽകും. പദ്ധതിപൂർത്തീകരണത്തിന് അശ്രാന്തപരിശ്രമം വേണ്ടിവരും. ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. 

ഉത്തൃട്ടാതി: ആധ്യാത്മികാത്മീയ പ്രവർത്തനങ്ങൾക്കു യാത്രകൾ വേണ്ടിവരും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും.

രേവതി: വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്‌ക്കും. പൂർവികസ്വത്ത് ഭാഗംവയ്ക്കാൻ തീരുമാനിക്കും. അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA