sections
MORE

ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; രോഹിണി ,മകയിരം ,തിരുവാതിര

HIGHLIGHTS
  • രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-rohini-makayiram-thiruvathira
SHARE

 രോഹിണി 

വിദ്യാർഥികൾക്ക് അനുകൂലമായ സാഹചര്യം വന്നു ചേരും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ കഴിവതും ഈ മാസം ഒഴിവാക്കുക. ഗൃഹ നിർമാണം പുനരാരംഭിക്കും. വിപരീത സാഹചര്യങ്ങൾ അനുകൂലമാക്കി തീർക്കുവാൻ സാധിക്കും. വസ്‌തു തർക്കത്തിൽ നിഷ്‌പക്ഷ സമീപനം സ്വീകരിക്കുന്നത് ഗുണം ചെയ്യും. വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വാക്കും പ്രവർത്തിയും ഫലപ്രദമാക്കി തീർക്കുവാൻ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. പൂർവീകമായ സ്വത്ത് അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുവാനുള്ള അവസരം വന്നു ചേരും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കും. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നത് വഴി പണം കടം വാങ്ങുവാനുള്ള സാഹചര്യത്തിൽ നിന്ന് പിന്മാറും. വാസ്‌തു ശാസ്ത്രപ്രകാരം ഗൃഹത്തിൽ ചില മാറ്റങ്ങൾ വരുത്തും. പകർച്ച വ്യാധി പിടിപെടും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. വസ്തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. എല്ലാ കാര്യങ്ങളും ശുഭപര്യവസാനത്തിൽ എത്തിക്കുവാൻ രോഹിണി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

 മകയിരം 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. ഉദ്യോഗാർഥികൾക്ക് ജോലിയിൽ നിയമനാനുമതി ലഭിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ അനുകൂലമായ ഫലം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വാഹനം മാറ്റി വാങ്ങുവാൻ സാധ്യത കാണുന്നു. ജീവിത നിലവാരം വർധിക്കും. പുതിയ ഗൃഹം വാങ്ങിക്കുവാനുള്ള യോഗം കാണുന്നു. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ അനുകൂലമാക്കിത്തീർക്കും. അനാവശ്യ ചിന്തകളും മുൻകോപവും ഒഴിവാക്കണം. കാർഷികമേഖലകൾ വിപുലീകരിക്കും. വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. ഗൃഹ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന്  പിന്മാറും. എല്ലാ പ്രയാസങ്ങളെയും അതിജീവിക്കുവാനുള്ള കഴിവും പ്രാപ്‌തിയും ഈ ജൂൺ മാസത്തിൽ മകയിരം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

തിരുവാതിര 

നിലവിലുള്ള ജോലി ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. വ്യത്യസ്‌തവും വിവിധങ്ങളുമായിട്ടുള്ള കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം ലഭിക്കും. കാർഷിക മേഖലയിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. പകർച്ചവ്യാധി പിടിപെടും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ  അനുകൂലമായ ഫലം കാണുന്നു. ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാരമേഖലകൾ വിപുലീകരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കാം. പിതാവിന് അസുഖം വർധിക്കാം. ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിക്കുവാനും കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur June 2021 / Rohini, Makayiram, Thiruvathira

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA