sections
MORE

ഇന്ന് ചൊവ്വയുടെ രാശിമാറ്റം , ഈ നക്ഷത്രക്കാർ ശ്രദ്ധിക്കണം

HIGHLIGHTS
  • ഇന്ന് ചൊവ്വ നീചരാശിയായ കർക്കടകത്തിലേക്കു സംക്രമിക്കുന്നു.
  • ജൂൺ 02 മുതൽ ജൂലൈ 20 വരെയുള്ള ഫലങ്ങൾ
Mars-Transit-2021-Photo-Credit-cobalt88
Photo Credit : cobalt88 / Shutterstock.com
SHARE

2021 ജൂൺ രണ്ടിന് ചൊവ്വ മിഥുന രാശിയിൽ നിന്നും കർക്കടക രാശിയിലേയ്ക്കും ജൂലൈ 20 ന് ചിങ്ങം രാശിയിലേക്കും പ്രവേശിക്കുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക പാദം 1 )

കുടുംബത്തിൽ ശാന്തിയും സമാധാനവും നഷ്ടപ്പെടും. ബന്ധുമിത്രാദികളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് വിഘ്നങ്ങൾ ഉണ്ടാകും. സ്ഥാനഭ്രംശവും സ്ഥലമാറ്റവും ഉണ്ടാകും. ആരോഗ്യം മോശമാകും.

ഇടവക്കൂറ് (കാർത്തിക 2, 3, 4, രോഹിണി, മകയിരം1, 2)

ഐശ്വര്യവും അഭിമാനവും സന്തോഷവും ഉണ്ടാകും. ഏറ്റെടുക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തികരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. വസ്ത്രാഭരണാദിലാഭം ഉണ്ടാകും. സന്താന സൗഭാഗ്യം ഉണ്ടാകും.

മിഥുന കൂറ് (മകയിരം 3, 4: തിരുവാതിര പുണർതം 1,2,3)

സ്വന്തം വാക്ക് കൊണ്ട് ദോഷാനുഭവം ഉണ്ടാകും. സാമ്പത്തിക നഷ്ടം പലവിധത്തിലും വന്നു ചേരും. അതുമൂലം പ്രശ്നങ്ങൾ ഉണ്ടാകും. കിട്ടാനുള്ള പണം കിട്ടാതെയുമിരിക്കും. സർക്കാരിൽ നിന്നും പ്രതികൂല നടപടികൾ ഉണ്ടാകും. അസൂയയും ചതിയും വഞ്ചനയും അനുഭവപ്പെടും.

കർക്കടകക്കുറ് ( പുണർതം 4, പൂയം, ആയില്യം )

ഗൃഹാന്തരീക്ഷം കലുഷിതമാകും. ബന്ധുവിയോഗവും മനസ്സിന് ദുഃഖവും ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകും. അപകങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1)

അകാരണമായ ഭയം ഉണ്ടാകും. ദാമ്പത്യ  ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സ്ത്രീകളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകും. ധനനഷ്ടം ഉണ്ടാകും. ധാർമ്മിക പ്രവർത്തികളിൽ താല്പര്യം വർധിക്കും.

കന്നിക്കൂറ് (ഉത്രം 2, 3, 4 ,അത്തം, ചിത്തിര 1, 2)

ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. പുത്തൻ ആശയങ്ങൾ പ്രവൃത്തി പഥത്തിൽ കൊണ്ടുവരും. വീട്, വസ്തു എന്നിവ വാങ്ങുവാൻ സാധിക്കും. സന്താന ലാഭം ഉണ്ടാകും. രോഗമുക്തി ഉണ്ടാകും.

തുലാക്കൂറ് (ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)

ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തികരിക്കുവാൻ കാല വിളംബം നേരിടും. വിലയേറിയ സാധനങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. ധനനാശം കൊണ്ടുള്ള ദുഃഖം ഉണ്ടാകും. ദുഷ്ട പ്രവർത്തിയിൽ താല്പര്യം ഉണ്ടാകും. ആരോഗ്യം മോശമാകും.

വൃശ്ചികക്കൂറ് (വിശാഖം 4,അനിഴം, തൃക്കേട്ട )

മാനസിക സമ്മർദ്ദം അനുഭവപ്പെടും. മനസ്വസ്തത നഷ്ടപ്പെടും. അപകടങ്ങൾക്ക് സാദ്ധ്യത കാണുന്നു. അനാവശ്യ വിവാദങ്ങളിൽ നിന്ന് വിട്ട് നില്ക്കുക. യാത്രാക്ലേശം അനുഭവപ്പെടും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1 )

മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകും. നിരാശാജനകമായ അനുഭവങ്ങൾ വന്നു ചേരും. ആരോഗ്യം ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം 2, 3, 4 ,തിരുവോണം, അവിട്ടം 1, 2)

മനസമാധാനം നഷ്ടപ്പെടും. കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ തലപൊക്കും. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും.അകാരണമായ ഭയവും ആകാംക്ഷയും വർധിക്കും. ധാർമ്മിക പ്രവർത്തികളിൽ താല്പര്യം വർധിക്കും.

കുംഭക്കൂറ് (അവിട്ടം 3, 4: ചതയം, പൂരുരുട്ടാതി 1,2,3)

പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരും. കർമ്മമേഖലയിൽ പുരോഗതി ഉണ്ടാകും. ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും.സമൂഹത്തിൽ ആദരവും അംഗീകാരവും നേടും. വൃദ്ധജനങ്ങളുടെ സഹായ സഹകരണങ്ങൾ ലഭിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 4, ഉതൃട്ടാതി, രേവതി)

ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ കാലതാമസം നേരിടും. മനസ്സിൽ വേണ്ടാത്ത വിചാരങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. ശാരീരികമായി ക്ലേശം ഉണ്ടാകും. ധനനാശം ഉണ്ടാകും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

ലേഖകൻ

ശ്രീകുമാർ പെരിനാട്,

കൃഷ്ണ കൃപ ,

മണ്ണറക്കോണം, 

വട്ടിയൂർക്കാവ്.പി.ഒ

തിരുവനന്തപുരം - 13.

Mob.90375203 25

Email: sreekumarperinad@gmail.com

English Summary : Effect of Mars Transit 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA