sections
MORE

ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; മകം, പൂരം , ഉത്രം

HIGHLIGHTS
  • മകം, പൂരം , ഉത്രം നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-makam-pooram-uthram
SHARE

മകം 

ആരോഗ്യം തൃപ്തികരമല്ല. പകർച്ചവ്യാധി പിടിപെടാം. മാസത്തിന്റെ രണ്ടാമത്തെ പകുതി മുതൽ ആദ്യ ഉദ്യോഗത്തിൽ പുനഃപ്രവേശനത്തിനുള്ള യോഗം കാണുന്നു. നിർത്തി വച്ചിരുന്ന ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വ്യാപാര വിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക ആവശ്യത്തിനായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായ സാഹചര്യം കാണുന്നു. സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം വഹിക്കുന്നത് വഴി പൊതുജനസമ്മതി നേടുവാൻ സാധ്യത കാണുന്നു. ഭക്ഷണ ക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തും. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ തൃപ്തികരമായ രീതിയിൽ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാനും മകം നക്ഷത്രക്കാർക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

പൂരം 

സാമ്പത്തിക നേട്ടം കുറവായതിനാൽ സംയുകത സംരംഭങ്ങളിൽ നിന്ന് പിന്മാറും. ആത്മസംതൃപ്തിയോടെ എല്ലാ കാര്യങ്ങളും ചെയ്‌തു തീർക്കുവാനുള്ള അവസരം കാണുന്നു. വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. വിദേശബന്ധമുള്ള കർമമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കുവാൻ അവസരം വന്നു ചേരും. വിദഗ്‌ധനിർദേശം സ്വീകരിച്ചു പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. കരാർ ജോലികളിൽ ഒപ്പു വയ്ക്കും. ഉദര -നാഡീ രോഗ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരും. മുൻകോപം ഒഴിവാക്കി സമന്വയ ചിന്തയോടു കൂടിയുള്ള സമീപനം സ്വീകരിച്ചു കൊണ്ട് ജീവിതം നയിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ  ജൂൺ മാസത്തിൽ യോഗം കാണുന്നു.

ഉത്രം 

വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല എങ്കിലും ഈശ്വര പ്രാർഥനകളാൽ കാര്യങ്ങൾ അനുകൂലമാകാനുള്ള സാധ്യത കാണുന്നു. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾ ഈ മാസം ഒഴിവാക്കുന്നത് നന്നായിരിക്കും. വിജ്ഞാനപ്രദമായ കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുള്ള അവസരം വന്നു ചേരും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അശ്രാന്തപരിശ്രമം വേണ്ടി വരും. ജോലിഭാരം വർധിക്കും. ഈശ്വര പ്രാർഥനകളാൽ പ്രതിസന്ധികൾ അതിജീവിക്കുവാനുള്ള ആത്മവിശ്വാസം കൈവരിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്.  മാസത്തിന്റെ ആദ്യ പകുതിയിൽ പിതാവിന് അസുഖം വർധിക്കാം. വ്യാവസായിക മേഖലയിൽ നേട്ടം കുറയും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കാൻ പുതിയ ആശയങ്ങൾ സ്വീകരിക്കും. പല വിധത്തിലും മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കുവാൻ ഉത്രം നക്ഷത്രക്കാർക്ക് ഈ  ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur June 2021 / Makam , Pooram , Uthram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA