sections
MORE

ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; പുണർതം ,പൂയം ,ആയില്യം

HIGHLIGHTS
  • പുണർതം ,പൂയം ,ആയില്യം നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-Punartham-Pooyam-Ayilyam
SHARE

പുണർതം 

തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന കർമപദ്ധതികൾ പുനരാരംഭിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. നിലവിലുള്ള ജോലിയിൽ തുടരുന്നത് ഗുണം ചെയ്യും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരും. മാതാപിതാക്കൾക്ക് അസുഖങ്ങൾ പിടിപെടാം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ജാഗ്രതയോടുകൂടിയുള്ള പ്രവർത്തനങ്ങൾ പല വിധത്തിലുള്ള ദുഷ്‌കീർത്തികളെയും അതിജീവിക്കുവാൻ സഹായിക്കും. ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി അസാധ്യമെന്ന് തോന്നിയ പലകാര്യങ്ങളിലും അനുകൂലമായ വിജയം കൈവരിക്കുവാൻ സാധിക്കും. വാക്കുകൾ പ്രാവർത്തികമാക്കുവാൻ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ജോലിഭാരം വർധിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. സ്വസ്ഥതക്കേടുകൾ ഉണ്ടാകുമെങ്കിലും  കുടുംബാംഗങ്ങളുടെ സമീപനം അനുകൂലമാക്കിത്തീർക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ  ജൂൺ മാസത്തിൽ യോഗം കാണുന്നു.

പൂയം 

ആഗ്രഹിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ അനുകൂലമായിത്തീരും. പണം കടം വാങ്ങേണ്ടതായ സാഹചര്യം കാണുന്നു. ജോലിഭാരം വർധിക്കും. മാസത്തിലെ ആദ്യ പകുതിയിൽ  പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് അനുകൂലമായ സമയം കാണുന്നു. പ്രസ്ഥാനത്തിനെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നതിനായി സ്വീകരിക്കുന്ന ആശയങ്ങൾ വഴി സൽക്കീർത്തി, സജ്ജനപ്രീതി, സ്ഥാനക്കയറ്റം എന്നിവ വന്നു ചേരും. കാർഷിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കലാകായിക മത്സരങ്ങൾക്കു വേണ്ടി പരിശീലനങ്ങൾക്ക് തുടക്കം കുറിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുന്നത് വഴി എല്ലാ വിധത്തിലുള്ള തടസ്സങ്ങളെയും അതിജീവിക്കുവാൻ സാധിക്കും. അശരണരായവർക്ക് അഭയം നൽകും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരം വന്നു ചേരും. സങ്കുചിത മനോഭാവം ഒഴിവാക്കി വിശാല മനഃസ്ഥിതിയോടു കൂടി എല്ലാം സ്വീകരിക്കുവാനും സഹിക്കുവാനും ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കാനുമുള്ള അവസരം പൂയം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

 ആയില്യം 

പദ്ധതി സമർപ്പണമുൾപ്പെടെ പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടുന്നത് വഴി മാനസികമായ മടുപ്പ് അനുഭവപ്പെടും. പണം മുതൽ മുടക്കിയുള്ള പ്രവർത്തനമണ്ഡലങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് പിന്മാറുന്നത് നന്നായിരിക്കും. ഗൃഹനിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും എങ്കിലും അവിചാരിതമായി പകർച്ചവ്യാധി പിടിപെടാം. പരസ്‌പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്ന് യുക്തിപൂർവം പിന്മാറും. വിദേശത്തുള്ളവർ നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തീരുമാനമെടുക്കുകയും കാർഷിക മേഖലകളിൽ സജീവമായി പ്രവർത്തിക്കാനുമുള്ള സാധ്യതയും കാണുന്നു. കടം കൊടുക്കുക, ജാമ്യം നിൽക്കുക, മധ്യസ്ഥത നിൽക്കുക, കുറി ചേരുക, കൂട്ടുകാരുമായി കച്ചവടം നടത്തുക എന്നിവയൊക്കെ ഈ മാസത്തിൽ ഒഴിവാക്കുക. സങ്കൽപ്പങ്ങൾ യാഥാർഥ്യക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. മറന്നു കിടപ്പുള്ള പല കാര്യങ്ങളും ഓർമിച്ചു പ്രവർത്തിക്കുവാനുള്ള അവസരം കാണുന്നു. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനുള്ള അവസരവും ആയില്യം നക്ഷത്രക്കാർക്ക് ഈ  ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur June 2021 / Punartham , Pooyam Ayilyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA