sections
MORE

ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര ,ചോതി

HIGHLIGHTS
  • അത്തം, ചിത്തിര ,ചോതി നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-atham-chithira-chothi
SHARE

അത്തം 

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരാധനാലയങ്ങൾ സന്ദർശിക്കുവാനുള്ള യോഗം കാണുന്നു. സമാധാനപരമായിട്ടുള്ള കുടുംബ ജീവിതം നയിക്കാനുള്ള സാഹചര്യം കാണുന്നു. വിദ്യാർഥികൾ അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. രേഖാപരമായിട്ടല്ലാത്ത പ്രവർത്തന മണ്ഡലങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത് നന്നായിരിക്കും. പുതിയ പാഠ്യപദ്ധതിയിൽ ചേരുവാനുള്ള അവസരം വന്നു ചേരും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം മറ്റൊരു ഉദ്യോഗത്തിനുള്ള യോഗം കാണുന്നു. ശുഭാപ്‌തിവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. പലവിധത്തിലുള്ള സ്വസ്ഥതക്കേടുകൾ ഉണ്ടാകുമെങ്കിലും എല്ലാ കാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീർക്കുവാൻ അത്തം നക്ഷത്രക്കാർക്ക് ഈ  ജൂൺ മാസത്തിൽ യോഗം കാണുന്നു.

ചിത്തിര 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നത് വഴി പണം കടം വാങ്ങാനുള്ള സാഹചര്യത്തിൽ നിന്ന് പിന്മാറുവാൻ സാധിക്കും. ജോലിഭാരം വർധിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അനുകൂലമായ സാഹചര്യം കാണുന്നു.  ഭക്ഷണ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. വ്യാപാരവിപണന വിതരണ മേഖലകളിൽ അഹോരാത്രം പ്രവർത്തിക്കും. ആദ്ധ്യാത്മിക ആത്മീയ ചിന്തകളാൽ സമാധാനപരമായ കുടുംബാന്തരീക്ഷം സംജാതമാകുവാൻ ചിത്തിര നക്ഷത്രക്കാർക്ക് ഈ  ജൂൺ മാസത്തിൽ യോഗം കാണുന്നു.

 ചോതി 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ  സാമീപ്യം മനഃസമാധാനത്തിന് വഴിയൊരുക്കും. പൂർവീകമായിട്ടുള്ള സ്വത്ത് വിൽക്കുവാനുള്ള തീരുമാനം കൈക്കൊള്ളും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. ശമ്പള വർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കും.ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും.  രേഖാപരമല്ലാത്ത പണമിടപാടുകളിൽ നിന്ന് ഒഴിവാകുന്നത് ഗുണം ചെയ്യും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിക്കും. അഗ്നി, ആയുധം, ധനം, വാഹനം  എന്നിവ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ  മാസത്തിന്റെ ആദ്യത്തെ പകുതിയിൽ നിയന്ത്രണം ഏർപ്പെടുത്തുവാനും ചോതി നക്ഷത്രക്കാർക്ക് ഈ  ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur June 2021 / Atham , Chithira , Chothi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA