sections
MORE

ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; വിശാഖം , അനിഴം , തൃക്കേട്ട

HIGHLIGHTS
  • വിശാഖം , അനിഴം , തൃക്കേട്ട നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-vishakam-anizham-thriketta
SHARE

വിശാഖം 

തൊഴിൽപരമായ മേഖലകളിൽ ക്ഷീണാവസ്ഥകളെ അതിജീവിച്ച് പ്രവർത്തിക്കാൻ അവസരം വന്നു ചേരും. പ്രവർത്തനമേഖലകൾ വിപുലീകരിക്കും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്നവർക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. മാസത്തിന്റെ രണ്ടാമത്തെ പകുതി മുതൽ വിദ്യാർഥികൾക്കും അധ്യാപകർക്കും അനുകൂലമായ സാഹചര്യം കാണുന്നു. ശുഭസൂചകങ്ങളായിട്ടുള്ള പ്രവർത്തനമണ്ഡലങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരും. വ്യാപാരവിപണനവിതരണ മേഖലകളുമായി ബന്ധപ്പെട്ട് യാത്രകൾ പുനരാരംഭിക്കും. സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള യോഗം കാണുന്നു. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്‌തു തീർക്കുവാനുള്ള അവസരം കാണുന്നു. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം കാണുന്നു. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ട വിധത്തിൽ പരിഗണിക്കും. ആരാധനാലയ ദർശനത്തിനുള്ള യോഗം കാണുന്നു. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കി സാമ്പത്തിക വിഭാഗത്തിൽ സ്വൽപം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തിക്കുന്ന വിഷയങ്ങളിലെല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കാൻ ഈ ജൂൺ മാസത്തിൽ വിശാഖം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

അനിഴം

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. കുടുംബത്തിൽ സമാധാനം, സ്വസ്ഥത എന്നിവ കാണുന്നു. പകർച്ചവ്യാധി പിടിപെടും. ജോലിഭാരം വർധിക്കും. പാഠ്യപദ്ധതിയിൽ ചേരാനുള്ള അവസരം കാണുന്നു. ഉപരിപഠനത്തിനുള്ള യോഗം കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. നിശ്‌ചയിച്ച കാര്യങ്ങളിൽ മാറ്റം വരാനുള്ള സാധ്യത കാണുന്നു. പരസ്‌പര വിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ അശ്രാന്ത പരിശ്രമം വേണ്ടി വരും. പൂർവികമായ സ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമ സഹായം തേടും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനുള്ള അവസരം കൂടി ഈ ജൂൺ മാസത്തിൽ അനിഴം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 തൃക്കേട്ട 

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. വാഹനം മാറ്റിവാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കും. ആഗ്രഹങ്ങൾ സഫലീകരിക്കും. ഏറ്റെടുത്ത ദൗത്യത്തിന് പൂർണത കൈവരും. പുതിയ ഭരണസംവിധാനം സ്വീകരിക്കുന്നതിലൂടെ നേട്ടമുണ്ടാകും. വിജ്ഞാനം ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും അവസരം കാണുന്നു. മാതൃകാപരമായിട്ടുള്ള പ്രവർത്തനങ്ങളിൽ സൽകീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. ഭക്ഷണ ക്രമീകരണത്താൽ പകർച്ചവ്യാധിയെ അതിജീവിക്കും. പൂർവികമായ സ്വത്ത് രേഖാപരമായി ലഭിക്കും. കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കുവാനും ഈ ജൂൺ മാസത്തിൽ തൃക്കേട്ട നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur June 2021 / Ashwathy , Bharani , Karthika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA