sections
MORE

ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; മൂലം , പൂരാടം ,ഉത്രാടം

HIGHLIGHTS
  • മൂലം , പൂരാടം ,ഉത്രാടം നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-moolam-pooradam-uthradam
SHARE

 മൂലം 

വിദ്യാർഥികൾക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നവർക്ക് മാസത്തിൻറെ രണ്ടാമത്തെ പകുതി അനുകൂലം. ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. വിദേശത്തുള്ളവർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. കാർഷിക മേഖലയിൽ നഷ്ടം സംഭവിക്കാം. പിതാവിന് ആശുപത്രിവാസം വേണ്ടി വന്നേക്കാം. വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. നിശ്ചയിച്ച കാര്യങ്ങൾക്ക് മാറ്റങ്ങൾ വരുമെങ്കിലും അന്തിമ നിമിഷത്തിൽ എല്ലാം സഫലമാകാൻ ഈ ജൂൺ മാസത്തിൽ മൂലം നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 പൂരാടം 

തൊഴിൽ മേഖലകളിൽ നേട്ടം കുറയും. വിദ്യാർഥികൾ അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്ന് യുക്തിപൂർവം പിന്മാറുന്നത് നന്നായിരിക്കും. കടം കൊടുത്ത പണത്തിന് പകരം ഭൂമി കൈവശം വന്നു ചേരും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും.  ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഭൂമി വില്പനയ്ക്കുള്ള സാഹചര്യം വന്നു ചേരും. മത്സര രംഗങ്ങളിൽ പരിശീലനത്തിന് തുടക്കം കുറിക്കും. പല കാര്യങ്ങളിലും മാനസികമായിട്ടുള്ള സ്വസ്ഥതക്കേട് ഉണ്ടാകുമെങ്കിലും എല്ലാം ഈശ്വരപ്രാർത്ഥനകളോട് കൂടിയും സമയബന്ധിതമായും ചെയ്‌തു തീർക്കുവാൻ  ഉള്ള അവസരം പൂരാടം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ഉത്രാടം 

വിദ്യാർഥികൾക്കും അധ്യാപകർക്കും അനുകൂലമായ സമയം. നിശ്ചയിച്ച കാര്യങ്ങൾക്കെല്ലാം അനുകൂലമായ സാഹചര്യം കാണുന്നു. വ്യാവസായിക മേഖലകളിൽ ഉല്പ്പാദനം വർധിപ്പിക്കും. വ്യാപാര മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കാനുള്ള സാധ്യത കാണുന്നു. കാർഷികമേഖലയിൽ നേട്ടം കാണുന്നു. ഉദരരോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. പണം കടംകൊടുക്കുക, ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ഒഴിവാക്കുക. രേഖാപരമല്ലാത്ത ഇടപാടുകളിൽ നിന്ന് യുക്തിപൂർവം പിന്മാറാനുള്ള തീരുമാനം കൈക്കൊള്ളാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA