sections
MORE

ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; തിരുവോണം, അവിട്ടം , ചതയം

HIGHLIGHTS
  • തിരുവോണം, അവിട്ടം , ചതയം നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-thiruvonam-avittam-chathayam
SHARE

 തിരുവോണം 

വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള യോഗം കാണുന്നു. വ്യാപാരമേഖലയിൽ പുതിയ അവസരങ്ങൾ വന്നു ചേരും. വ്യവസായം പുനഃക്രമീകരിക്കും. അറിവുള്ള വിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിനാൽ സൽക്കീർത്തി, സജ്ജനപ്രീതി ഇവ വന്നു ചേരും. സുഹൃത്തുക്കൾക്ക് സാമ്പത്തിക സഹായം ചെയ്യേണ്ടതായ സാഹചര്യം കാണുന്നു. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനുള്ള സാധ്യത കാണുന്നു. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. എല്ലാ വിധത്തിലുള്ള അനിഷ്ടങ്ങളെയും അതിജീവിച്ച് സമാധാനപരമായിട്ടുള്ള കുടുംബ ജീവിതവും തൊഴിൽ ജീവിതവും അനുവർത്തിക്കാനുള്ള അവസരം തിരുവോണം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു

 അവിട്ടം 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. അധ്യാപകർക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി മുതൽ അനുകൂലം. വ്യാപാരമേഖലയുമായി ബന്ധപ്പെട്ട യാത്രകൾ പുനരാരംഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. മുൻകോപം ഒഴിവാക്കി ക്ഷമയോട് കൂടിയ സമീപനം സ്വീകരിക്കുന്നത് വഴി വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. സാമ്പത്തിക മേഖലകളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തും. നീർദോഷ കരൾ രോഗ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ചതയം 

ബഹുവിധമായ പ്രവർത്തന മണ്ഡലങ്ങളിൽ ഏർപ്പെടുവാനും തൊഴിൽപരമായ മേഖലകളിൽ പലവിധത്തിലുള്ള ആശയങ്ങൾ രൂപീകരിക്കുവാനും അവസരം കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്‌തു തീർക്കും. പകർച്ചവ്യാധി പിടിപെടും. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. പൊതുജന പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കും. പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. ഗൃഹപ്രവേശനത്തിനുള്ള യോഗം കാണുന്നു. വിദേശത്തു ജോലിയുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA