sections
MORE

വരുന്ന ആഴ്ച ഈ നക്ഷത്രക്കാർക്കു വേണം അധികം ശ്രദ്ധ

HIGHLIGHTS
  • 2021 ജൂൺ 06 മുതൽ 12 വരെയുള്ള ഫലം
Zodiac-Prediction-Photo-Credit-Adam-Vilimek-1248
Photo Credit : Adam Vilimek / Shutterstock.com
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ് ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു.  

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. 

കർക്കടകക്കൂറ്  (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): 

വ്യാഴാഴ്ച വരെ അനുകൂലം. കാര്യവിജയം, സന്തോഷം, തൊഴിൽ ലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, ചെലവ് ഇവ കാണുന്നു. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം ഇവ കാണുന്നു. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.  

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

വ്യാഴാഴ്ച വരെ അനുകൂലം. കാര്യവിജയം, സന്തോഷം, മത്സരവിജയം, ശത്രുക്ഷയം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, അപകടഭീതി, മനഃപ്രയാസം, ശരീരക്ഷതം ഇവ കാണുന്നു. 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാവൈഷമ്യം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ശത്രുക്ഷയം, അംഗീകാരം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

വ്യാഴാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, തൊഴിൽ ലാഭം ഇവ കാണുന്നു. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി വരെ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, ശരീരക്ഷതം, നഷ്ടം ഇവ കാണുന്നു. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.

English Summary : Weekly Professional Prediction / 2021 June 06 to 12

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA