sections
MORE

ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി

HIGHLIGHTS
  • പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക്‌ ജൂൺ മാസം എങ്ങനെ?
Monthly-Prediction-pururuttathi
SHARE

പൂരുരുട്ടാതി 

പുതിയ അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ ചില സാങ്കേതികമായ തടസ്സങ്ങളാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടുകൾ വന്നു ചേരാം. തൊഴിൽ മേഖലകളിൽ നഷ്ടം ഉണ്ടാകുമെങ്കിലും നിലവിലുള്ള ജോലിയിൽ തുടരുവാനുള്ള തീരുമാനം ഗുണം ചെയ്യും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകുന്നത് വഴി പല അവസരങ്ങളും നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. പദ്ധതി സമർപ്പണത്തിന് അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും. കാർഷിക മേഖലകളിൽ നഷ്ടം സംഭവിക്കാം. സാംക്രമിക രോഗങ്ങൾ പിടിപെടാം. ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. വസ്‌തു  തർക്കത്തിൽ നിഷ്‌പക്ഷമായ മനോഭാവം സ്വീകരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കാനുമുള്ള അവസരം പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ഉത്തൃട്ടാതി 

ഔദ്യോഗികപരമായും കുടുംബപരമായും പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നു ചേരാം. മാതാവിന് അസുഖം വർധിക്കാം. സ്ഥാനക്കയറ്റമോ ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാൽ ജോലി രാജി വയ്ക്കണമെന്ന് തോന്നുമെങ്കിലും നിലവിലുള്ള ജോലിയിൽ തുടരുവാൻ തീരുമാനിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം. പ്രത്യുപകാരം ചെയ്യാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ അനുകൂലമായ ഫലം വന്നു ചേരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതി മുതൽ കർമമണ്ഡലങ്ങളിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കുവാനും ക്രമാനുഗതമായ പുരോഗതി നേടുവാനും ഉതൃട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

 രേവതി 

വ്യാപാരവിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ട് നിർത്തി വച്ച കർമപദ്ധതികൾ പുനരാരംഭിക്കും. ജാഗ്രതയോടു കൂടിയ  പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. മാതാവിന് അസുഖം വർധിക്കും. ജോലിഭാരം വർധിക്കും. വസ്‌തു തർക്കത്തിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം കാണുന്നു. അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സൽകീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം മറ്റൊരു ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും രേവതി നക്ഷത്രക്കാർക്ക് ഈ  ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur June 2021 / Pururuttathi , Uthrattathi , Revathi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA