sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly-Prediction-by-Kanippayyur-1248
SHARE

അശ്വതി:

സുഹൃത്തിന് ഗൃഹനിർമാണത്തിന് സാമ്പത്തിക സഹായം നൽകുവാനിടവരും. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും. ഉദ്ദിഷ്‌ടകാര്യങ്ങൾ അത്യധ്വാനത്താൽ സാധ്യമാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. അമിതചെലവ് നിയന്ത്രിക്കണം.  

ഭരണി:

മാതാപിതാക്കളുടെ സാമീപ്യം മനസ്സമാധാനത്തിന് വഴിയൊരുക്കും. മുടങ്ങികിടപ്പുള്ള വഴിപാടുകൾ ചെയ്‌തുതീർക്കുവാൻ ഓർമവരും. കാർഷികമേഖലയിൽ നിന്നും വ്യാപാര വ്യവസായമേഖലകളിൽ നിന്നും ആദായം വന്നുതുടങ്ങും. ഗുരുനാഥന്റെ ഉപദേശപ്രകാരം നിർത്തിവച്ച ഉപരിപഠനം പുനരാരംഭിക്കും. അസ്ഥാനത്തുള്ള വാക്‌പ്രയോഗം ബന്ധുവിരോധത്തിന് വഴിയൊരുക്കും.   

കാർത്തിക:

കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി സ്വന്തമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ മനസ്സമാധാനം ഉണ്ടാകും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ കർമമേഖലയിലെ സമ്മർദ്ദങ്ങളെ അതിജീവിക്കും. കലാ–കായിക മത്സരങ്ങൾക്ക് പരിശീലനം ആരംഭിക്കും. മകളുടെ വിവാഹത്തിന് തീരുമാനമാകും. ഔദ്യോഗികമായി ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. 

രോഹിണി:

പരിശ്രമസാഫല്യത്താൽ മനസ്സമാധാനം കൈവരും. ശത്രുതയിലായിരുന്നവർ മിത്രങ്ങളായി തീരും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. അധ്വാനഭാരത്താൽ അവധിയെടുക്കുവാനിടവരും. പുത്രിയുടെ വിവാഹ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും.

മകയിരം:

പുനർവിവാഹത്തിന് തീരുമാനമാകും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വസ്തുവാഹന ക്രയവിക്രയങ്ങളിൽ പണനഷ്‌ടം സംഭവിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉന്നതരുമായി വാക്‌തർക്കത്തിന് പോകരുത്. ഗൃഹത്തിലെ അറ്റകുറ്റപണികൾക്ക് പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.  

തിരുവാതിര:

വിദേശബന്ധമുള്ള വ്യാപാരത്തിന് ഒപ്പുവയ്‌ക്കും. പുതിയ കരാറുജോലികൾ ഏറ്റെടുക്കുവാനിടവരും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം. മാതാപിതാക്കളുടെ നിർബന്ധത്താൽ സ്വയംനിശ്ചയിച്ച വിവാഹത്തിൽനിന്നും പിന്മാറുവാൻ തീരുമാനിക്കും.  

പുണർതം:

ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. രക്തസമ്മർദ്ദം വർധിക്കുന്നതിനാൽ മുൻകോപം നിയന്ത്രിക്കണം. പരിസരവാസികളുടെ ഉപദ്രവത്താൽ മനോവിഷമമുണ്ടാകും. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മേലധികാരികളോടും ഉന്നതന്മാരോടും വാക്‌തർക്കത്തിന് പോകരുത്. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. 

പൂയം:

ഔദ്യോഗികമായി അർഹമായ സ്ഥാനമാനങ്ങളും അനുകൂല്യങ്ങളും ലഭിക്കുവാൻ നിയമസഹായം തേടും. അധികാര ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. അത്യധ്വാനത്താലും അതിപ്രയത്നത്താലും പ്രവർത്തനമേഖലയിൽ നിന്നും സാമ്പത്തികവരുമാനം ഉണ്ടാകും. 

ആയില്യം:

ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരുന്നതിനാൽ അധികാരസ്ഥാനം ഒഴിയും. ഉന്നതരുടെ ശുപാർശയിൽ പുത്രന് ഉദ്യോഗത്തിൽ നിയമനം ലഭിക്കും. സുഹൃത്തിന്റെ വിവാഹത്തിന് പരിശ്രമിക്കും. സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യവസായം തുടങ്ങുവാനുള്ള ആശയമുദിക്കും. വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

മകം:

വ്യാപാര വ്യവസായമേഖലകളിലെ വികസനത്തിനായി മനസ്സിലുദ്ദേശിക്കുന്ന സ്ഥലത്ത് വീട് വാടകയ്‌ക്കെടുക്കും. കാർഷിക മേഖലയിൽ കൂടുതൽ സജീവമാകും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. മുടങ്ങികിടക്കുന്ന വഴിപാടുകൾ നടത്തുവാൻ ഓർമവരും. വ്യവസ്ഥകൾ പാലിക്കും. 

 പൂരം:

സ്വയംനിശ്ചയിച്ച വിവാഹത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കുവാൻ സാധിച്ചതിൽ ആശ്വാസമാകും. ഉദ്ദേശിച്ച സ്ഥലത്തേക്ക് ഔദ്യോഗികമാറ്റം ലഭിച്ചതിനാൽ മനസ്സമാധാനമുണ്ടാകും. ഗീതവാദ്യ കലാ–കായിക രംഗങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കും. വാത–ഉദരരോഗപീഡകൾ വർധിക്കുന്നതിനാൽ ആയുർവേദ ചികിത്സയ്‌ക്ക് വിധേയനാകും. 

 ഉത്രം:

ആരോഗ്യം തൃപ്‌തികരമായിരിക്കുമെങ്കിലും വീഴ്‌ചയ്‌ക്കും ആശുപത്രി വാസത്തിനും യോഗമുണ്ട്. അനാഥർക്ക് സാമ്പത്തികസഹായം നൽകുവാനിടവരും. അന്തിമമായി ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവൃത്തിക്കുന്നതിൽ മനസ്സമാധാനമുണ്ടാകും.  

അത്തം:

മേലധികാരിയുടെ അസൗകര്യത്താൽ ഔദ്യോഗികമായ ചർച്ചകൾ മാറ്റിവയ്‌ക്കുവാനിടവരും. സാമ്പത്തികസഹായം നിരസിച്ചതിനാൽ ബന്ധുവിരോധം വർധിക്കും. പുത്രന് അന്തിമമായി ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണംമുടക്കരുത്. യാത്രാക്ലേശം വർധിക്കും.  

ചിത്തിര:

അനുചിത കർമാസക്തിയിൽ നിന്നും പിന്മാറുകയാണ് ഭാവിയിലേക്ക് നല്ലത്. ചെയ്യുന്ന പ്രവൃത്തികളിൽ നിഷ്കർഷ കുറയുന്നതിനാൽ മേലധികാരിയിൽനിന്നും ശകാരം കേൾക്കുവാനിടവരും. ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. വിദേശത്ത് വസിക്കുന്നവർക്ക് നിസ്സാര കാരണങ്ങളാൽ ജോലി നഷ്‌ടപ്പെടുവാനിടയുണ്ട്. 

ചോതി:

വർഷങ്ങളായി നടത്തിവരുന്ന ഈശ്വരപ്രാർത്ഥനകളാലും ചികിത്സകളാലും ഗർഭം ധരിക്കുവാൻ യോഗം കാണുന്നുണ്ട്. വിശ്വസ്തരിൽ നിന്നും വഞ്ചനകളുണ്ടാകുവാനിടയുണ്ട്. സാംക്രമിക രോഗങ്ങൾ പിടിപെടും. വിദേശത്ത് വസിക്കുന്നവർക്ക് ഉദ്യോഗത്തിൽ പ്രതിസന്ധി കളുണ്ടാകുവാനിടയുണ്ട്. വാത–പ്രമേഹരോഗപീഡകൾ വർധിക്കും. 

വിശാഖം:

പട്ടണത്തിൽ താമസിച്ചുവരുന്ന പുത്രന് ഗൃഹംവാങ്ങുവാൻ സാമ്പത്തികസഹായം നൽകുവാനിടവരും. ഉപരിപഠനം പൂർത്തിയാക്കുവാൻ അവധിയെടുക്കുവാൻ തീരുമാനിക്കും. ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചുതുടങ്ങും. കഫ–ഉദരരോഗപീഡകൾ വർധിക്കും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേയ്‌ക്ക് ഉദ്യോഗമാറ്റമുണ്ടാകും.   

അനിഴം:

ഗർഭാശയ രോഗപീഡകളാൽ സന്തതി ഉണ്ടാകില്ലെന്നറിഞ്ഞതിനാൽ അനാഥാലയത്തിൽ നിന്നും കുട്ടിയെ ദത്തെടുക്കുവാൻ തീരുമാനിക്കും. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. വിതരണ സമ്പ്രദായത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും. വാഹനാപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടും. 

തൃക്കേട്ട:

ഏറെക്കുറെ പണിപൂർത്തിയായ ഗൃഹത്തിൽ താമസിച്ചുതുടങ്ങും. ഉത്തമസുഹൃത്തിൽ നിന്നും പിറന്നാൾ സമ്മാനം ലഭിച്ചതിനാൽ മനസ്സന്തോഷം തോന്നും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. നിസ്സാരകാര്യങ്ങൾക്കുപോലും കുടുംബത്തിൽ കലഹമുണ്ടാകും. അഹോരാത്രം പ്രയത്നിക്കുന്നതിനാൽ വ്യാപാരത്തിലെ അനിഷ്‌ടാവസ്ഥകൾക്ക് പരിഹാരം ലഭിക്കും.

മൂലം:

വ്യാപാര വ്യവസായമേഖലകളിൽ വിപുലീകരണത്തിന്റെ ഭാഗമായി സമുച്ചയം പണിയുവാൻ ഭൂമി വാങ്ങുവാൻ തീരുമാനിക്കും. ഭർത്താവിനോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. പുത്രന് വിദ്യാഭ്യാസത്തിനനുസൃതമായ ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞതിനാൽ മനസ്സന്തോഷം തോന്നും. മുടങ്ങികിടപ്പുള്ള വഴിപാടുകൾ നടത്തുവാനിടവരും.  

പൂരാടം:

കക്ഷിരാഷ്‌ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സുഹൃത്തിന് ഗൃഹനിർമാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകുവാനിടവരും. വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങൾക്ക് തുടക്കംകുറിക്കും. വാത–പ്രമേഹ രോഗപീഡകൾക്ക് വിദഗ്ധ ചികിത്സകൾ ആവശ്യമായിവരും. 

ഉത്രാടം:

അവസരോചിതമായി പ്രവർത്തിക്കുവാനുള്ള പ്രചോദനം ലഭിച്ചതിനാൽ പലവിധത്തിലുള്ള ആപൽഘട്ടങ്ങളും തരണം ചെയ്യാനാകും. ചിരകാലാഭിലാഷ പ്രാപ്‌തിയായ വിദേശ യാത്രയ്‌ക്ക് അനുമതി ലഭിക്കും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കുവാനിടവരും. ഉന്നതരോട് വാക്‌തർക്കത്തിന് പോകരുത്. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. 

തിരുവോണം:

അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടുമെങ്കിലും ഉത്തമസുഹൃത്തിന്റെ ഉപദേശം ആശ്വാസം നൽകും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിച്ചതിനാൽ നിലവിലുള്ളതിൽ രാജിക്കത്ത് നൽകും. അലസരായ ഉദ്യോഗസ്ഥരെ ഒവിവാക്കി പ്രാപ്‌തരായവരെ നിയമിക്കും. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. പുത്രിയോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. 

അവിട്ടം:

ഉപകാരം ചെയ്‌തുകൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരുന്നതിനാൽ മനോവിഷമം തോന്നും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ബന്ധുവിന് നിലനിൽപിന് ആധാരമായ ഉദ്യോഗാവസരം ലഭ്യമാക്കും. ഗീതവാദ്യ നൃത്താദി കലാ–കായിക രംഗങ്ങളിൽ പരിശീലനം ആരംഭിക്കും. 

ചതയം:

സാഹസിക–ദൂരയാത്രകൾ ഉപേക്ഷിക്കണം. ഗർഭമലസുവാനിടയുള്ളതിനാൽ വിശ്രമം വേണ്ടിവരും. ഔദ്യോഗിക ചുമതലകൾ വേണ്ടവിധത്തിൽ നിർവഹിക്കുവാൻ സാധിക്കാത്തതിനാൽ മേലധികാരിയിൽ നിന്നും ശകാരം കേൾക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ സൂക്ഷിച്ചില്ലെങ്കിൽ വഞ്ചനയിലകപ്പെടുവാനിടയുണ്ട്. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

പൂരോരുട്ടാതി:

സാമ്പത്തിക ദുരുപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വസ്തു വിൽക്കുവാനിടവരും. അനുചിത പ്രവൃത്തികളിൽ ഏർപ്പെടുന്ന സുഹൃത്തുക്കളിൽ നിന്നും പുത്രനെ രക്ഷിക്കുവാൻ മാറ്റിതാമസിപ്പിക്കുവാനിടവരും. പൂർവികസ്വത്തിൽ ലഭിച്ച ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. സഹോദരന് വ്യാപാരം തുടങ്ങുവാൻ സാമ്പത്തിക സഹായം നൽകുവാനിടവരും.

ഉത്രട്ടാതി:

സുഹൃത്‌സഹായത്താൽ ഉദ്യോഗത്തിന് അവസരം ലഭിക്കും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. ഗർഭാശയ രോഗപീഡകൾക്ക് ശസ്‌ത്രക്രിയ വേണ്ടിവരും. ബന്ധുവിന്റെ വിവാഹത്തിന് സജീവസാന്നിധ്യം വേണ്ടിവരും. അനാഥർക്ക് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. വ്യവസ്ഥകൾ പാലിക്കും.

രേവതി:

ആരോഗ്യം തൃപ്‌തികരമായിരിക്കും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതായിവരും. വിശ്വാസയോഗ്യമല്ലാത്ത മധ്യസ്ഥർ മുഖാന്തിരമുള്ള വിദേശയാത്രയ്‌ക്ക് മുൻകൂർ പണം കൊടുക്കരുത്. സുഹൃത്തിന്റെ ഉപദേശത്താൽ മനസ്സമാധാനമുണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും.

English Summary : Weekly Star Prediction by Kanippayyur / 2021 June 06 to 12

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA