ADVERTISEMENT

2021 ജൂൺ 10ന് സംഭവിച്ച രാഹുഗ്രസ്ത സൂര്യഗ്രഹണം ഓരോ സൂര്യ രാശിക്കാർക്കും എങ്ങനെ എന്ന് നോക്കാം.

മേടം രാശി (Aries)

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

മേടം സൂര്യരാശിയിൽ ജനിച്ചവർക്ക്‌ ഗ്രഹണഫലം അനുകൂലമല്ല എന്നതിനാൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടാം. അനാവശ്യ ചെലവുകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം . തുടർന്നുകൊണ്ടിരിക്കുന്ന ജോലിയിൽ വേണ്ടത്ര പുരോഗതി ഉണ്ടായെന്നു വരില്ല. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്കും അനുകൂല തൊഴിൽ ലഭിക്കാൻ കാലതാമസം നേരിടും.

ഇടവം രാശി (Taurus)

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിയിൽ ജനിച്ച ഇക്കൂട്ടർക്ക് ആത്മവിശ്വാസക്കുറവുമൂലം ജീവിതത്തിലെ പ്രധാന തീരുമാനമെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കും . എങ്കിലും ഗ്രഹണം നിമിത്തം സാമ്പത്തിക വിദ്യാഭ്യാസ മേഖലയിൽ ചില അനുകൂല മാറ്റം പ്രതീക്ഷിക്കാം . രോഗഭയം പോലുള്ള അനാവശ്യ ചിന്തകൾ അലട്ടാൻ ഇടയുണ്ട്.

 

മിഥുനം രാശി (Gemini)

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിക്കാർക്ക് ഗ്രഹണഫലം അനുകൂലമല്ല . പ്രധാനമായും സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. പണം നഷ്ടപ്പെടാനും അനാവശ്യ ചെലവുകൾ ഉണ്ടാകാനും സാധ്യത ഉണ്ട് . വരുമാനമാർഗ്ഗത്തിൽ ഇടിവ് ഉണ്ടാകാം . എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യത കാണുന്നില്ല.

കർക്കടകം രാശി (Cancer)

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) 

കർക്കടകം സൂര്യരാശിക്കാർക്കു പൊതുവേ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. തൊഴിലിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. പുതിയ വരുമാനമാർഗങ്ങൾ പ്രതീക്ഷിക്കാം . വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അനുകൂല അവസരം വന്നു ചേരാം.

ചിങ്ങം രാശി (Leo)

(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

ചിങ്ങം സൂര്യരാശിയിൽ ജനിച്ച ഇക്കൂട്ടർക്ക് ഗ്രഹണഫലം അനുകൂലമാണ്. തൊഴിലിൽ പുരോഗതി , സ്ഥാനങ്ങൾ എന്നിവ പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രശംസയും ലഭിക്കും. സംരംഭകർക്ക്‌ പുതിയ ഓർഡറുകൾ ലഭിക്കാം. വിദ്യാഭ്യാസരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

കന്നി രാശി (Virgo)

(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കന്നി സൂര്യരാശിയിൽ ജനിച്ചയാൾ ആയതിനാൽ ഗൃഹണഫലം അനുകൂലമായിരിക്കില്ല . വിദ്യാഭ്യാസരംഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ദിവസങ്ങളാണിത്. തുടർന്നുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ പുതിയ വെല്ലുവിളികൾ ഉണ്ടായേക്കുമെങ്കിലും അവയെ നേരിടാൻ കഴിയും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തണം. അനാവശ്യ തർക്കങ്ങളിൽ നിന്നും വഴക്കുകളിൽ നിന്നും ഒഴിവാക്കുവാൻ ശ്രമിക്കണം.

 

തുലാം രാശി (Libra)

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തുലാം സൂര്യരാശിയിൽ പിറന്ന ഇക്കൂട്ടർക്ക് ഏതു രംഗത്തായാലും വിചാരിച്ച കാര്യങ്ങളിൽ തടസ്സം നേരിടുന്ന കാലമാണ്. തൊഴിലിൽ കിട്ടുന്ന അവസരങ്ങൾ വേണ്ടത്ര ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ഈശ്വരാധീനത്താൽ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും.

 

വൃശ്‌ചികം രാശി (Scorpio)

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വൃശ്ചികം സൂര്യരാശിയിൽ ജനിച്ച ഇക്കൂട്ടർക്ക് ഗ്രഹണഫലം ഗുണദോഷമിശ്രമാണ്. പ്രതീക്ഷിച്ച തൊഴിൽ കിട്ടാതെ പോകുന്ന സാഹചര്യമുണ്ടായേക്കാം. ബിസിനസ് പങ്കാളിയുമായി തർക്കത്തിൽ ഏർപ്പെടാൻ ഇടയുള്ളതിനാൽ ശ്രദ്ധ പുലർത്തുക . തൊഴിൽ രംഗത്ത് നിരവധി പ്രശ്നങ്ങൾ ഉടലെടുക്കാൻ ഇടയുള്ളതിനാൽ ആത്മസംയമനം പാലിക്കുക . പെട്ടെന്നുള്ള തീരുമാനങ്ങൾ തൊഴിലിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

 

ധനു രാശി(Sagittarius)

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു ഗ്രഹണഫലം അനുകൂലം അല്ലാത്തതിനാൽ കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും. എങ്കിലും വലിയ പ്രതിസന്ധിയൊന്നും നേരിടേണ്ടി വരില്ല . ആരോഗ്യപരമായുണ്ടായിരുന്ന അസ്വസ്ഥതകൾ ശമിക്കും . തൊഴിലിൽ ഇടയ്‌ക്കു ചെറിയ തടസ്സങ്ങൾ ഉണ്ടായേക്കാമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും.

 

മകരം രാശി (Capricorn)

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് അനുഭവമാണുണ്ടാകുക. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ശമനം ഉണ്ടാകാം . കൃത്യമായ ഭക്ഷണ ശീലങ്ങളിലൂടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക . തൊഴിൽ മേഖലയിൽ തടസ്സങ്ങൾ നേരിടാം.

 

കുംഭം രാശി (Aquarius)

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം സൂര്യരാശിയിൽ പിറന്ന ഇക്കൂട്ടർക്ക് ഇടപെടുന്ന കാര്യങ്ങളിലൊക്കെ പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. തൊഴിൽരംഗത്തു പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരാം. ചിലർക്കു പുതിയ തൊഴിലിലേക്കു മാറാനും ഇടയുണ്ട്. സാമ്പത്തിക പുരോഗതി കുറവായിരിക്കും . കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.

 

മീനം രാശി (Pisces)

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

താങ്കൾ മീനം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഗ്രഹണഫലം അനുകൂലമാണ്. ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും. അലസതയും പരാജയഭീതിയുമെല്ലാം മാറി പുത്തനുണർവ് കാണപ്പെടും. തൊഴിൽ രംഗത്തു നേട്ടങ്ങൾ, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം.

English Summary : Effect Of Solar Eclipse On Zodiac Signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com