sections
MORE

ജൂലൈയിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക

HIGHLIGHTS
  • അശ്വതി, ഭരണി ,കാർത്തിക നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?
monthly-prediction-ashwathi-bharani-karthika
SHARE

അശ്വതി

ഉപരിപഠനത്തിന് അവസരം വന്നു ചേരും. സാഹസപ്രവർത്തികളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വാഹനം മാറ്റി വാങ്ങുവാനുള്ള യോഗം കാണുന്നു. മംഗള കർമങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം വന്നു ചേരും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാൻ സാധിക്കുന്നത് വഴി ആശ്വാസം തോന്നും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഗൃഹനിർമാണം ദ്രുതഗതിയിൽ നടത്തും. ബന്ധുവിന്റെ ആകസ്മികമായ വേർപാടിൽ മനോവിഷമം കാണുന്നു. സന്ധി സംഭാഷണം, പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ വിജയിക്കും. സങ്കീർണമായ വിഷയങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. സർക്കാരുമായി ബന്ധപ്പെട്ട കരാർ ജോലികൾ ഏറ്റെടുക്കും. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമമണ്ഡലങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു ചേരും. ചർച്ചകളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

 ഭരണി 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. മാതാവിന് അസുഖം ബാധിക്കുന്നതിനാൽ വിദേശത്തുള്ള ചിലർക്ക് നാട്ടിൽ വരേണ്ടതായ സാഹചര്യം കാണുന്നു. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. ഏറ്റെടുത്ത ദൗത്യങ്ങൾ കൃത്യമായി ചെയ്‌തു തീർക്കാൻ സാധിക്കുന്നതു വഴി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനുള്ള യോഗം കാണുന്നു. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നവർക്ക് മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലമായി കാണുന്നു. പകർച്ചവ്യാധികളിൽ നിന്ന് രക്ഷപ്പെടും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് അഹോരാത്രം പ്രവർത്തനം വേണ്ടി വരും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ഔദ്യോഗിക ചുമതലകൾ വർധിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന കർമമണ്ഡലങ്ങളിൽ വിജയം കൈവരിക്കും. സാഹസപ്രവർത്തികളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ മാതാവിനോ കുടുംബാംഗങ്ങൾക്കോ അസുഖം വർധിക്കുവാനുള്ള സാധ്യത കൂടി ഭരണി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

കാർത്തിക

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് വഴി പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടും. ഔദ്യോഗിക ചുമതലകൾ വർധിക്കും. ഔദ്യോഗികമായ യാത്രകൾ പുനരാരംഭിക്കും. കാലാവസ്ഥാവ്യതിയാനം മൂലം കാർഷിക മേഖലകളിൽ നഷ്ടം സംഭവിക്കാം. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. ഗവൺമെന്റുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിക്കാനുള്ള അവസരം കാണുന്നു. പരീക്ഷകളിൽ വിജയിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. പുണ്യതീർഥഉല്ലാസ യാത്രകൾ നടത്തും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിയ്ക്കും. വ്യാപാരത്തിൽ പുതിയ ആശയങ്ങൾ വന്നു ചേരും. മാതാപിതാക്കളിൽ നിന്നുള്ള സാമ്പത്തിക സഹായം നേടാനുള്ള സാധ്യത കാണുന്നു. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ പരിഗണിക്കും. ഗുരുക്കന്മാരെ സന്ദർശിക്കുവാനുള്ള യോഗം കാണുന്നു. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. പരിശ്രമങ്ങൾക്ക് അനുകൂലമായ വിജയം കൈവരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?

English Summary: Monthly Prediction by Kanippayyur July 2021 / Ashwathy , Bharani , Karthika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA