sections
MORE

ജൂലൈയിലെ സമ്പൂർണ നക്ഷത്രഫലം ; പുണർതം ,പൂയം ,ആയില്യം

HIGHLIGHTS
  • പുണർതം ,പൂയം ,ആയില്യം നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?
monthly-prediction-punartham-pooyam-ayilyam
SHARE

പുണർതം

കർമമേഖലയുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരും. ആരോഗ്യം ശ്രദ്ധിക്കണം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും കാണുന്നു. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. വ്യാപാര മേഖലയിൽ നേട്ടം കുറവുള്ള വിഭാഗങ്ങൾ  ഒഴിവാക്കുന്നതു വഴി ആശ്വാസം തോന്നും. സത്യാവസ്ഥകൾ മനസ്സിലാക്കി ഊർജസ്വലതയോടെ പ്രവർത്തിക്കാനുള്ള അവസരം വന്നു ചേരും. കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസം തോന്നും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കാണുന്നു. വസ്‌തു തർക്കത്തിൽ നിഷ്‌പക്ഷ മനോഭാവം സ്വീകരിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ആത്മവിശ്വാസം വർധിക്കും. സങ്കീർണമായ വിഷയങ്ങൾ നിഷ്പ്രയാസം അഭിമുഖീകരിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും. കർമമണ്ഡലങ്ങളിൽ നേട്ടം കാണുന്നു. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

 പൂയം 

മാസത്തിന്റെ ആദ്യത്തെ പകുതിയിൽ പലപ്രകാരത്തിലുള്ള മാനസിക സംഘർഷങ്ങൾ കാണുന്നു. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ എല്ലാം അനുകൂലമാകും. മാസത്തിന്റെ രണ്ടാമത്തെ പകുതി വിദ്യാർഥികൾക്ക് അനുകൂലമായി കാണുന്നു. വിദ്യാർഥികൾ അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. ഔദ്യോഗിക മേഖലയിൽ ജോലിഭാരം വർധിക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. അനുഭവജ്ഞാനമില്ലാത്ത മേഖലയിൽ പ്രവർത്തിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്നത് ഗുണം ചെയ്യും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും.  തൊഴിൽ പരമായും കുടുംബപരമായും എല്ലാ കാര്യങ്ങളും ശുഭപരിസമാപ്തിയിലെത്തിക്കാൻ പൂയം നക്ഷത്രക്കാർക്ക് ഈ ജൂലൈയിൽ യോഗം കാണുന്നു.

ആയില്യം 

വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടതായ സാഹചര്യം കാണുന്നു. ജോലിഭാരം വർധിക്കും. പരീക്ഷണനിരീക്ഷണങ്ങൾ നടത്തുന്നവർക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. ശുഭാപ്‌തി വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, കുറി ചേരുക എന്നിവ ഒഴിവാക്കുക. അസൂയാലുക്കളുടെ കുപ്രചാരണത്താൽ മനോവിഷമം അനുഭവപ്പെടും. അപകീർത്തി ഒഴിവാക്കാനായി അധികാരസ്ഥാനം ഒഴിയുവാനുള്ള സാഹചര്യം കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് വഴി പലവിധത്തിലുള്ള അസുഖങ്ങളെയും അതിജീവിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ  ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur July 2021 / Punartham, Pooyam, Ayilyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA