sections
MORE

ജൂലൈയിലെ സമ്പൂർണ നക്ഷത്രഫലം ; രോഹിണി ,മകയിരം ,തിരുവാതിര

HIGHLIGHTS
  • രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?
monthly-prediction-rohini-makayiram-thiruvathira
SHARE

രോഹിണി 

ഏറ്റെടുത്ത കാര്യങ്ങൾ ലക്ഷ്യപ്രാപ്‌തിയിൽ എത്തിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം കാണുന്നു. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾക്ക് മാസത്തിന്റെ രണ്ടാം പകുതി ഗുണകരം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് വഴി പകർച്ചവ്യാധികളെ അതിജീവിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം ലഭിക്കും. വ്യവസായം പുനരാരംഭിക്കും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴിയൊരുക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള യോഗം കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ സാഹസപ്രവർത്തനങ്ങൾ ഒഴിവാക്കണം. വ്യത്യസ്‌തവും വിവിധങ്ങളുമായിട്ടുള്ള കർമപഥങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ സാധിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. സഹപ്രവർത്തകർക്ക് സാമ്പത്തിക സഹായം ചെയ്യുവാനുള്ള അവസരവും രോഹിണി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

മകയിരം 

അനാരോഗ്യത്താൽ ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കാനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. അധികാരപരിധി വർധിക്കും. സാഹസപ്രവർത്തികളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തികളിൽ നിന്ന് പിന്മാറണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകൾ വഴി അബദ്ധം വന്നു ചേരാം. പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ വിജയിക്കും. കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി കൈവശം വന്നു ചേരും. പൂർവീകമായ സ്വത്ത് രേഖാപരമായി ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും, ഗവേഷകർക്കും അനുകൂലമായ സമയം. കാർഷിക മേഖലകളിൽ നേട്ടം കാണുന്നു. സാമ്പത്തിക മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തും. ഏറെക്കുറെ തൃപ്തികരമായ വിലയ്ക്ക് ഭൂമി വിൽക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

തിരുവാതിര 

തൊഴിൽ മേഖലയിലെ അനിഷ്ടാവസ്ഥകൾ മാറി ക്രമാനുഗതമായ പുരോഗതി കാണുന്നു. സംയുക്തസംരംഭങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അഭികാമ്യം. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‍തി നേടാം. പഠിച്ച വിദ്യയോടനുബന്ധമായ ജോലി ലഭിക്കാം. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. വാക്കും പ്രവർത്തിയും ഫലപ്രദമായിത്തീരും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കും. വ്യാവസായിക മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുന്നത് വഴി പ്രവർത്തനക്ഷമത കൈവരിക്കും. കാർഷികമേഖലകൾ വിപുലീകരിക്കും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. തൊഴിൽ മേഖലയിലും വ്യാപാരവിപണന വിതരണ മേഖലയിലും വിദ്യാർഥികൾക്കും എല്ലാം വളരെ ശുഭപരിസമാപ്തിയിൽ എത്തിക്കുവാനുള്ള കഴിവും പ്രാപ്‌തിയും ലഭിക്കുവാൻ  തിരുവാതിര നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur July 2021 / Rohini, Makayiram, Thiruvathira

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA