sections
MORE

ജൂലൈയിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര ,ചോതി

HIGHLIGHTS
  • അത്തം, ചിത്തിര ,ചോതി നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?
monthly-prediction-atham-chithira-chothi
SHARE

 അത്തം 

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും അനുകൂലമായ സമയം. ഉപരിപഠനത്തിന് യോഗം കാണുന്നു. ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാൻ അവസരം വന്നു ചേരും. വ്യാവസായിക മേഖലകളിൽ നേട്ടം കുറയും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. പകർച്ചവ്യാധിയിൽ നിന്ന് രക്ഷപ്പെടുന്നത് ആശ്വാസത്തിന് വഴിയൊരുക്കും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. കർമമണ്ഡലങ്ങളിൽ പുനഃക്രമീകരണം അനിവാര്യമാകും. അറിയാതെ ചെയ്‌തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുവാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുക. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വത പരിഹാരം നിർദേശിക്കാൻ സാധിക്കും. ഗവൺമെന്റിനോട് ബന്ധപ്പെട്ട പരീക്ഷകളിൽ വിജയിക്കും. നിയമനാനുമതിക്കുള്ള യോഗവും കാണുന്നു. കുടുംബത്തിൽ ദാമ്പത്യ സൗഖ്യവും സ്വസ്ഥതയും കാണുന്നു. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കാനും അത്തം നക്ഷത്രക്കാർക്ക് ഈ  ജൂലൈ മാസത്തിൽ യോഗം കാണുന്നു.

 ചിത്തിര 

പഠിച്ചവിഷയത്തോടനുബന്ധമായ ജോലി ലഭിക്കും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം, ചർച്ച  എന്നിവയിൽ തൃപ്തികരമായി അവതരിപ്പിക്കാൻ സാധിക്കും. ശാസ്ത്രജ്ഞർക്ക് ഗവൺമെന്റിൽ നിന്ന് അംഗീകരം ലഭിക്കാനുള്ള യോഗം കാണുന്നു. വിദേശത്തു ജോലിക്ക് സാധ്യത കാണുന്നു എങ്കിലും  നിലവിലുള്ള ജോലിയിൽ തുടരുന്നത് ഗുണം ചെയ്യും. കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരും. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. വേണ്ടപ്പെട്ടവരിൽ നിന്നും അനുമോദനങ്ങളും സഹായസഹകരണങ്ങളും വന്നു ചേരും. പ്രവർത്തന മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ദൂര യാത്രകൾ വേണ്ടി വരും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. മാസത്തിന്റെ ആദ്യ പകുതിയിൽ മംഗളകർമങ്ങളിൽ പങ്കെടുക്കുവാനും ആചാര്യ സ്ഥാനം വഹിക്കുവാനും  ഉള്ള അവസരവും ചിത്തിര നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

 ചോതി 

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. സുതാര്യതക്കുറവിനാൽ സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണം ചെയ്യും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. പദ്ധതിസമർപ്പണത്തിൽ അനുകൂലമായ വിജയം കൈവരിക്കും. പഠിച്ചവിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വിശേഷപ്പെട്ട ദേവാലയ ദർശനത്തിനുള്ള യോഗം കാണുന്നു. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ പ്രവർത്തനം വേണ്ടി വരും. അശരണരായവർക്ക് അഭയം നൽകും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.  പിതാവിന് അസുഖം വർധിക്കും. മേലധികാരികൾക്ക് തൃപ്‌തികരമായ രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കും. വാത -ഉദര നാഡീ രോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടാം. പകർച്ചവ്യാധി പിടിപെടാനുള്ള സാഹചര്യം കാണുന്നു. വേണ്ടപ്പെട്ടവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതമായ  പരിഹാരംനിർദേശിക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur July 2021 /Atham ,Chithira ,Chothi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA