sections
MORE

ജൂലൈയിലെ സമ്പൂർണ നക്ഷത്രഫലം ; മകം, പൂരം , ഉത്രം

HIGHLIGHTS
  • മകം, പൂരം , ഉത്രം നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?
monthly-prediction-makam-pooram-uthram
SHARE

മകം 

വിദ്യാർഥികൾക്ക് സമയം അനുകൂലം. വ്യാപാരത്തിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. സങ്കീർണമായ വിഷയങ്ങൾ നിഷ്പ്രയാസം അഭിമുഖീകരിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറി സ്വന്തമായ കർമ്മ മണ്ഡലങ്ങൾ രൂപകല്പന ചെയ്യാനുള്ള അവസരം സ്വീകരിക്കുന്നത് നന്നായിരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. ആത്മീയ ചിന്തകളാൽ മനഃസമാധാനമുണ്ടാകും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കുവാനും മകം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

 പൂരം 

കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. ഉപരിപഠനത്തിനുള്ള യോഗവും കാണുന്നു. വ്യവസായ പുരോഗതി കാണുന്നു. വിപണന മേഖല വിപുലമാക്കും. കഫനീർദോഷ പീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടും. പ്രതിസന്ധിയിൽ തളരാതെ പ്രവർത്തിക്കുന്നതു വിജയ പ്രതീക്ഷകൾക്കു വഴിയൊരുക്കും. ചിങ്ങ മാസത്തിൽ വാഹനം മാറ്റിവാങ്ങാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി വയ്ക്കും. അർഹമായ പൂർവിക സ്വത്ത് തൃപ്തികരമായ വിലയ്ക്ക് വിൽപന നടത്താൻ സാധിക്കും. വാഹന ഉപയോഗത്തിൽ മാസത്തിന്റെ രണ്ടാമത്തെ പകുതി വളരെ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ജൂലൈ മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വളരെയധികം ശ്രദ്ധിക്കണം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ഔദ്യോഗിക ചുമതകൾ വർധിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. സ്‌തുത്യർഹമായ സേവനം കാഴ്ചവയ്ക്കാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ആരോഗ്യം ശ്രദ്ധിക്കണം. ഏതൊരു വിപരീതമായ സാഹചര്യങ്ങളെയും മനോധൈര്യത്തോടു കൂടി ഏറ്റെടുക്കുവാനും അതിജീവിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

ഉത്രം

വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. പ്രവർത്തന മണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടം കാണുന്നു. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യം വന്നു ചേരും. സത്യസന്ധമായ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സമൂഹത്തിലെ ഉന്നതരുമായുള്ള സൗഹൃദം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് നന്നായിരിക്കും. ചിങ്ങ മാസത്തിൽ ഗൃഹപ്രവേശനം നടത്തുന്നതിനായുള്ള ഏർപ്പാടുകൾ ചെയ്യും. അശരണരായവർക്ക് സാമ്പത്തിക സഹായം ചെയ്യും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും. സർവർക്കും തൃപ്‌തിയായ നിലപാട് സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കുന്ന വിഷയങ്ങളിൽ എല്ലാം തന്നെ വിജയം കൈവരിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur July 2021 / Makam , Pooram , Uthram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA