sections
MORE

ജൂലൈയിലെ സമ്പൂർണ നക്ഷത്രഫലം ; മൂലം , പൂരാടം ,ഉത്രാടം

HIGHLIGHTS
  • മൂലം , പൂരാടം , ഉത്രാടം നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?
monthly-prediction-moolam-pooradam-uthradam
SHARE

 മൂലം 

വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയിക്കാൻ സാധിക്കും. പരീക്ഷണനിരീക്ഷണങ്ങൾ ഈ മാസം ഒഴിവാക്കുന്നത് നന്നായിരിക്കും. പാഠ്യപദ്ധതികൾ സമർപ്പിക്കാൻ മാസത്തിന്റെ ആദ്യപകുതി അനുകൂലം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ അഗ്നി, ആയുധം, ധനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. വിദഗ്‌ധമായ ഉപദേശം കൂടാതെ ഒരു പ്രവർത്തനങ്ങൾക്കും പണം മുതൽ മുടക്കരുത്. നിലവിൽ ഉള്ള ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് നല്ലതല്ല. പകർച്ചവ്യാധി പിടിപെടാം. ഔദ്യോഗിക യാത്രകൾ മാറ്റി വയ്‌ക്കേണ്ടി വരാം. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സ്വീകരിച്ച് ചെയ്യുന്ന പ്രവർത്തികളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കും. മൂലം നക്ഷത്രക്കാർ ഈ മാസം മുതൽ വരുന്ന ഏപ്രിൽ മാസം വരെ എല്ലാകാര്യങ്ങളിലും  വളരെയധികം ശ്രദ്ധിക്കണം. നിലവിലുള്ള ജോലി ഉപേക്ഷിക്കരുത്. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ വേണ്ടി വരും. ആത്മീയ ചിന്തകൾ മനസമാധാനത്തിന് വഴിയൊരുക്കും. മാർഗ്ഗതടസ്സങ്ങളെ അതിജീവിക്കുവാൻ അഹോരാത്രം പ്രവർത്തിക്കേണ്ടതായ സാഹചര്യവും മൂലം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

 പൂരാടം 

തൊഴിൽമേഖലകളിലെ തടസ്സങ്ങൾ അതിജീവിക്കാൻ സാധിക്കും. ജോലിഭാരം വർധിക്കും. ഔദ്യോഗികപരമായ യാത്രകൾ പുനഃരാരംഭിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. വിദ്യാർഥികൾ പരീക്ഷകളിൽ വിജയിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടുന്നതിനാൽ നേട്ടം കുറവുള്ള വിഭാഗങ്ങൾ ഒഴിവാക്കും. പ്രത്യുപകാരം ചെയ്യാനുള്ള അവസരം ലഭിക്കുന്നതു വഴി കൃതാർഥതയ്ക്ക് യോഗം കാണുന്നു. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ഗഡുക്കളായി ലഭിക്കാനുമുള്ള സാഹചര്യം പൂരാടം നക്ഷത്രക്കാർക്ക് ഈ  ജൂലൈ മാസത്തിൽ യോഗം കാണുന്നു.

ഉത്രാടം 

ഔദ്യോഗിക മേഖലകളിൽ അധികാര പരിധി വർധിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ഇന്റർവ്യൂ, സന്ധിസംഭാഷണം, ചർച്ചകൾ എന്നിവ തൃപ്തികരമായി അവതരിപ്പിക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിരോധികളായിരുന്ന പലരും അനുകൂലമായിത്തീരും. ആത്മവിശ്വാസത്തോടെ ചെയ്യുന്ന കർമപഥങ്ങളിൽ  അനുകൂലമായ വിജയം കൈവരിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. വ്യാപാരവിപണന മേഖലകളുമായി ബന്ധപ്പെട്ട യാത്രകൾ പുനഃരാരംഭിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മംഗളകർമങ്ങളിൽ പങ്കെടുക്കും. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ വിജയം കൈവരിക്കുവാൻ അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. വേണ്ടപ്പെട്ടവരുടെ വിഷമതകൾക്ക് ശാശ്വത പരിഹാരം നിർദേശിക്കാൻ സാധിക്കും. വസ്തുതർക്കത്തിൽ നിഷ്‌പക്ഷ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും. പൂർവീകമായ സ്വത്ത് രേഖാപരമായി ലഭിക്കും. സർവർക്കും തൃപ്തികരമായ നിലപാട് സ്വീകരിക്കുന്നത് വഴി സൽകീർത്തി, സജ്‌ജനപ്രീതി എന്നിവ വന്നു ചേരാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur July 2021 / Moolam , Pooradam , Uthradam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA