sections
MORE

ജൂലൈയിലെ സമ്പൂർണ നക്ഷത്രഫലം ; തിരുവോണം, അവിട്ടം , ചതയം

HIGHLIGHTS
  • തിരുവോണം, അവിട്ടം , ചതയം നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?
monthly-prediction-thiruvonam-avittam-chathayam
SHARE

തിരുവോണം

വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ഉപരിപഠനത്തിന് അവസരം വന്നു ചേരും. ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കും. സാമ്പത്തിക നേട്ടം കാണുന്നു. ഗൃഹപ്രേവേശനം നടത്താനുള്ള പ്രാരംഭ നടപടികൾ തുടങ്ങി വയ്ക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുവാനായി പുതിയ ഭരണസംവിധാനം സ്വീകരിക്കും. വ്യാപാരവിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട യാത്രകൾ പുനഃരാരംഭിക്കും. ഔദ്യോഗിക മേഖലയിൽ അധികാരപരിധി വർധിക്കും. സങ്കീർണമായ വിഷയങ്ങൾ അഭിമുഖീകരിക്കും. പ്രത്യുപകാരം ചെയ്യുവാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കും. ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഏതു കാര്യവും സസൂക്ഷ്മം ചെയ്‌തു തീർക്കുന്നതിനാൽ ആഗ്രഹിക്കുന്നതിലുപരി  ഫലപ്രാപ്‌തി നേടുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

അവിട്ടം 

മക്കളോടൊപ്പം ഒരുമിച്ചു താമസിക്കുവാനുള്ള യോഗം കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. തൊഴിൽ മേഖലകളിൽ നൂതന ശൈലികൾ ആവിഷ്‌കരിക്കും. ജോലിഭാരം വർധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. മാസത്തിന്റെ ആദ്യപകുതിയിൽ നടക്കുന്ന  ബന്ധുസമാഗമത്തിൽ പങ്കെടുക്കുവാനും രണ്ടാമത്തെ പകുതിയിൽ വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും സാധിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ ഫലപ്രദമായിത്തീരും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ സാധിക്കും. ചിങ്ങമാസത്തിൽ വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനത്തിൽ എത്തിച്ചേരും. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സാമ്പത്തിക സഹായം ചെയ്യും. വിദേശത്തു സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കുന്നതിനാൽ ആശ്വാസം തോന്നും. സ്‌തുത്യർഹമായ സേവനം കാഴ്ച വയ്ക്കും. മക്കളുടെ വിദ്യാഭ്യാസത്തിനായി ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടി അവിട്ടം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

 ചതയം 

പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാൽ അവധി എടുക്കേണ്ടി വരാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കർമ മണ്ഡലങ്ങളിൽ പുതിയ ഒരു ഉണർവ് അനുഭവപ്പെടും. വിദ്യാർഥികൾക്ക് അനുകൂലമായ സമയം. ഉപരിപഠനത്തിനുള്ള സാഹചര്യം വന്നു ചേരും. പ്രവർത്തന മണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം മനഃസമാധാനത്തിന് വഴിയൊരുക്കും. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വിശേഷപ്പെട്ട ദേവാലയ ദർശനം സാധിക്കും. അഹോരാത്രം പ്രവർത്തിക്കേണ്ടി വരുന്നതിനാൽ ദേഹക്ഷീണം അനുഭവപ്പെടും. വാക്കും പ്രവർത്തിയും ഫലപ്രദമായിത്തീരും. ഗൃഹനിർമാണം ദ്രുതഗതിയിലാക്കി ഓണക്കാലത്ത് ഗൃഹപ്രവേശന കർമം നിർവഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കാനും ചതയം നക്ഷത്രക്കാർക്ക് ഈ  ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur July 2021 / Thiruvonam , Avittam , Chathayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA