sections
MORE

ജൂലൈയിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി

HIGHLIGHTS
  • പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക്‌ ജൂലൈ മാസം എങ്ങനെ?
monthly-prediction-pururuttathi-uthrattathi-revathi
SHARE

 പൂരുരുട്ടാതി 

ആരോഗ്യം തൃപ്‌തികരമായിരിക്കും. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കണം. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട യാത്രകൾ പുനരാരംഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിന് യോഗം കാണുന്നു. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ സമയം. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. കർമമണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി നേട്ടം കൈവരിക്കും. ഏറ്റെടുത്ത കർമമണ്ഡലങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. സാമ്പത്തിക മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തും. ശുചിത്വ പരിപാലനത്തിലൂടെ പകർച്ചവ്യാധിയെ അതിജീവിക്കാൻ സാധിക്കും. കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം മനഃസമാധാനത്തിന് വഴിയൊരുക്കും. മക്കളോടൊപ്പം വിദേശത്തു താമസിക്കുന്നതിനുള്ള യോഗം കാണുന്നു. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. അഹോരാത്രം പ്രവൃത്തിക്കുന്നതു വഴി തൊഴിൽപരമായ മേഖലകളിലെ അനിഷ്ടങ്ങൾ അതിജീവിക്കുവാനും  എല്ലാ കാര്യങ്ങളിലും സർവകാര്യവിജയം കൈവരിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

 ഉത്തൃട്ടാതി

മേലധികാരികളുടെ ആജ്ഞകൾ അർധമനസ്സോടെയാണെങ്കിലും സമയപരിധിക്കുള്ളിൽ ചെയ്‌തു തീർക്കാൻ സാധിക്കും. ജോലി ഭാരം വർധിക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. ജോലിയോടൊപ്പം പുതിയ പാഠ്യപദ്ധതിക്ക് ചേരുവാൻ യോഗം കാണുന്നു. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരും. പദ്ധതി സമർപ്പണത്തിൽ അനുകൂലമായ വിജയം കൈവരിക്കും. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടും. വിപണന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഫലപ്രാപ്‌തി നേടാൻ സാധിക്കും. കാർഷിക മേഖലകളിൽ ആദായം വർധിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താനുള്ള യോഗം കാണുന്നു. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും.  പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് വഴി പ്രതിരോധശേഷി വർധിക്കുവാനും പലപ്രകാരത്തിലുള്ള രോഗങ്ങളെ അതിജീവിക്കുവാനും ഉത്രട്ടാതി നക്ഷത്രക്കാർക്ക് ഈ  ജൂലൈ മാസത്തിൽ യോഗം കാണുന്നു.

രേവതി 

വ്യത്യസ്‌തവും വിവിധങ്ങളുമായിട്ടുള്ള കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു ചേരും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം. വ്യാപാരത്തിൽ പുരോഗതി കാണുന്നു. സംഘ നേതൃസ്ഥാനം ഏറ്റെടുക്കും. പ്രത്യുപകാരം ചെയ്യുവാനുള്ള അവസരം കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ  ശ്രദ്ധിക്കും. പകർച്ചവ്യാധികളെ അതിജീവിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും. വിജ്ഞാനം ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഉള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കും. ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ഗവൺമെന്റുമായി ബന്ധപ്പെട്ട പരീക്ഷകളിൽ വിജയം കൈവരിക്കാനുള്ള യോഗം കാണുന്നു. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. ഏതൊരു കാര്യത്തിലും പ്രാരംഭത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും ആത്മവിശ്വാസത്തോടെയും ദീർഘവീക്ഷണത്തോടെയും ചെയ്യുന്ന കാര്യങ്ങളിലെല്ലാം പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാനും എല്ലാ കാര്യങ്ങളും ശുഭസപരിസമാപ്തിയിലെത്തിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA