sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • 2021 ജൂലൈ 18 മുതൽ 24 വരെയുള്ള നക്ഷത്രഫലം
weekly-prediction
SHARE

അശ്വതി  : 

ആരോഗ്യ വിഷമതകൾ ശമിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തിൽ ശാന്തത. മറ്റുള്ളവരു മായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും. മാനസികമായി ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും . 

ഭരണി  : 

പണമിടപാടുകളിൽ  ചതിവു പറ്റാൻ  സാധ്യത. പിതാവിന് അരിഷ്ടതകൾ . അനുകൂലമായി നിന്നിരുന്നവർക്ക്  മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും.   തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ  വഴി സഹായം ലഭിക്കും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. 

കാർത്തിക  : 

അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. സർക്കാർ രേഖകൾ ലഭിക്കുന്നതിന് സാദ്ധ്യത. ബന്ധുജന സഹായം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് വാരം മാനസിക സമ്മർദ്ദം അധികരിക്കും .   തൊഴിലന്വേഷണത്തിൽ  നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 

രോഹിണി  : 

പൊതുപ്രവർത്തനത്തിൽ   ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. 

മകയിരം   

തൊഴിൽപരമായ  ഉത്തരവാദിത്തം വർധിക്കും. പണച്ചെലവുള്ള കാര്യങ്ങളിൽ  ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി വർധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

തിരുവാതിര   :  

ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവർക്കോ അരിഷ്ടതകൾ. 

പുണർതം  : 

അപ്രതീക്ഷിത ചെലവുകൾ വർധിക്കും . ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സഹായം ലഭിക്കും.   അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്.  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും.

പൂയം  :

മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വിവാദപരമായ പല കാര്യങ്ങളിൽ നിന്നും മനസിന് സുഖം ലഭിക്കും. 

ആയില്യം  :

 പുതിയ  വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാകും . അലർജിജന്യ രോഗങ്ങൾ പിടിപെടാം.  പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 

മകം  : 

മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ  ഉടലെടുക്കും. ഏർപ്പെടുന്ന  കാര്യങ്ങളിൽ  ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 

പൂരം : 

ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പൂർവ്വിക  സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

ഉത്രം  :

 അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും . കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധുജന  സമാഗമം ഉണ്ടാകും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ  ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.

അത്തം  : 

വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ബന്ധു ഗൃഹങ്ങൾ  സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ദാമ്പത്യ ജീവിത സൗഖ്യം. പൊതുപ്രവർത്തന വിജയം കൈവരിക്കും. 

ചിത്തിര   :  

വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കർമരംഗം പുഷ്ടിപ്പെടും. മംഗളകർമങ്ങളിൽ  പങ്കെടുക്കും. ഇരുചക്ര വാഹനം  വാങ്ങുവാനുള്ള ആഗ്രഹങ്ങൾ സഫലമാകും.

ചോതി   :  

ബന്ധുജനസഹായം ലഭിക്കും. തൊഴിൽ പരമായ നേട്ടങ്ങൾ കൈവരിക്കും   . ഇഷ്ടകാര്യങ്ങൾ സാധിക്കും  .വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും .  യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും.  മാനസിക സന്തോഷം അനുഭവിക്കുന്ന കാലമാണ്. വ്യവഹാര വിജയം . കൃഷി ഭൂമിയിൽ   നിന്ന് ധനലാഭം. 

വിശാഖം  :  

അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും .   തൊഴിൽ മേഖല ശാന്തമാകും. മുടങ്ങിയ ഗൃഹ നിർമ്മാണം  പുനരാരംഭിക്കും . ബന്ധുഗുണം വർധിക്കും. കുടുംബസമേത  യാത്രകൾ . ഭൂമി വിൽപ്പന  വാക്കു റപ്പിക്കും. തൊഴിൽ പരമമായ ഉയർച്ച. ആരോഗ്യ പുരോഗതി. സഞ്ചാരക്ലേശം മൂലം ക്ഷീണം . തൊഴിലിൽ രംഗത്ത് അനുകൂലമായ സാഹചര്യം.

അനിഴം  :  

പ്രവർത്തന രംഗത്ത് അന്യരുടെ ഇടപെടൽ.  അനാവശ്യ മനഃസംഘർഷം .  ധനപരമായ വിഷമതകൾ  . സ്വന്തക്കാർക്ക് രോഗബാധാ സാദ്ധ്യത . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. പണമിടപാടു കളിൽ അധിക ശ്രദ്ധ പുലർത്തണം.  ആരോഗ്യപരമായ വിഷമതകൾ ശമിക്കും. സന്താനഗുണ മനുഭവിക്കും.  

തൃക്കേട്ട  : 

ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ  ശമിക്കും . തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും. പുതിയ സംരംഭങ്ങൾ ആരംഭിക്കും . അപ്രതീക്ഷിത മായ പ്രതിസന്ധികളെ നേരിടേണ്ടി വരും . പരിശ്രമത്തിനു തക്ക അംഗീകാരം ലഭിച്ചെന്നു വരില്ല. ആരോഗ്യസ്ഥിതിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും .

മൂലം   : 

അനാവശ്യ യാത്രകൾ  വേണ്ടിവരും. പ്രവർത്തനങ്ങളിൽ  മന്ദത നേരിടും. പൈതൃക സ്വത്ത് ലഭിക്കുവാൻ  യോഗം. ഭൂമി വാങ്ങൽ , ഗൃഹനിർമ്മാണം  എന്നിവയ്ക്കുള്ള സാഹചര്യമൊരുങ്ങും . സർക്കാർ ഉദ്യോഗസ്ഥർക്ക് ഇഷ്ട സ്ഥലത്തേയ്ക്ക് മാറ്റം ലാഭിക്കാം. വിദ്യാഭ്യാസ പരമായ ഉന്നതവിജയം  കൈവരിക്കും.

പൂരാടം : 

തൊഴിൽ പരമായ ആവശ്യത്തിനായി യാത്രകൾ.  പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും .അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും . സകുടുംബ യാത്രകൾക്കായി  പണച്ചെലവ്. രോഗദുരിതത്തിൽ ശമനം . ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും.

ഉത്രാടം  :

ഉദ്ദിഷ്ട കാര്യസാദ്ധ്യം . ആരോഗ്യപരമായ മെച്ചം .  വിവാഹ ആലോചനകൾ ലക്‌ഷ്യം കാണും . തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും.  ദാമ്പത്യ ജീവിത പ്രശ്നങ്ങൾ ശമിക്കും തൊഴിൽ രംഗത്ത് മാന്യമായ നില കൈവരിക്കും . 

തിരുവോണം : 

വാഹനത്തിന്  അറ്റകുറ്റപ്പണികൾ  വേണ്ടിവരും  . തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും . ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം . മാനസിക സമ്മർദ്ദം അധികരിക്കും  .  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

അവിട്ടം  : 

പ്രത്യേക കാരണമില്ലാതെ  ശാരീരികവും മാനസികവുമായ ക്ഷീണം . പ്രധാന തൊഴിലിൽ നിന്ന് വിട്ടു  നിൽക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ  വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ  മൂലം മനസ്സു വിഷമിക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

ചതയം  :

പുതിയ  ജോലിക്കുള്ള ശ്രമം വിജയിക്കും. സുഹൃദ് സഹായം വർധിക്കും . ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ധനപരമായ അധികച്ചെലവ് .ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും. ബന്ധുജന സഹായം ലഭിക്കും .  സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. 

പൂരുരുട്ടാതി  :

 പ്രണയ  ബന്ധങ്ങളിൽ  വിജയം. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ  ലാഭം. മനഃ സുഖം വർധിക്കും . അലങ്കാര വസ്തുക്കൾക്കായി  പണച്ചെലവ് . ഇരു ചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക .അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

ഉത്രട്ടാതി    : 

പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്നു വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.  വിശ്രമം കുറയും. സാമ്പത്തികമായ തടസ്സങ്ങൾ നീങ്ങും . മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

രേവതി  :

സുഹൃത്തുക്കൾ മൂലം അപവാദം കേൾക്കുവാൻ ഇടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തിൽ ചാടും. ചെവി. കണ്ണ് എന്നിവയ്ക്ക്  രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം ലഭിക്കും. പ്രവർത്തനരംഗത്ത്  വിജയിക്കുവാനും അംഗീകാരം  ലഭിക്കുവാനും സാധ്യത. 

English Summary : Weekly Star Prediction by Sajeev Shastharam / 2021 July 18 to 24

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA