sections
MORE

വരുന്ന ആഴ്ച ഈ നക്ഷത്രക്കാർക്കു വേണം അധികം ശ്രദ്ധ

HIGHLIGHTS
  • 2021 ജൂലൈ 18 മുതൽ 24 വരെയുള്ള ഫലം
weekly-professional-prediction-photo-credit-romolo-tavani
Photo Credit : Romolo Tavani / Shutterstock.com
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വെള്ളിയാഴ്ച  രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ബുധനാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ് കാണുന്നു. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. 

കർക്കടകക്കൂറ്  (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ബുധനാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു.  തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ  അനുകൂലം. കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, അഭിമാനക്ഷതം ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സമ്മാനലാഭം, സ്ഥാനലാഭം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, യാത്രാവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, ശത്രുശല്യം, കലഹം, മനഃപ്രയാസം ഇവ കാണുന്നു. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ബുധനാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, തൊഴിൽ ലാഭം, ബന്ധുസമാഗമം, ധനയോഗം ഇവ കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ചെലവ്, ധനതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണ സമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ധനയോഗം, സന്തോഷം, ബന്ധുസമംഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ് ഇവ കാണുന്നു. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ  കാണുന്നു. ബുധനാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ  അനുകൂലം. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, സന്തോഷം, തൊഴിൽ ലാഭം ഇവ കാണുന്നു.

English Summary : Weekly Professional Prediction / 2021 July 18 to 24

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA