sections
MORE

ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

HIGHLIGHTS
  • കർക്കടകം ആരംഭിച്ച ഈ ആഴ്ച നിങ്ങൾക്കനുകൂലമോ?
Weekly-Prediction-by-Kanippayyur-1248
SHARE

അശ്വതി :

അസാധാരണ വ്യക്തിത്വമുളളവരെ പരിചയപ്പെടുവാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കും. പുതിയ കർമമേഖലകൾ തുടങ്ങാൻ ആശയമുദിക്കും. ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വരിക്കും. 

ഭരണി :

ജീവിതപങ്കാളിയുടെ ആശയം യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതിനാൽ സർവാത്മനാ സ്വീകരിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. വിദേശത്ത് വസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. 

കാർത്തിക :

സുഹൃത് സഹായത്താൽ മനസ്സിലുദ്ദേശിക്കുന്ന കരാറുജോലികൾ ഏറ്റെടുക്കുവാനും സമയബന്ധിതമായി പൂർത്തീകരിക്കാനും സാധിക്കുന്നതിനാൽ ബൃഹത് സംരംഭങ്ങൾ ലഭിക്കുവാനിടയുണ്ട്.  

രോഹിണി :

ഇച്ഛാജ്ഞാന ക്രിയാശക്തികൾ സമന്വയിപ്പിച്ച് ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വിജയം കൈവരിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും മാർഗ തടസ്സങ്ങൾ നീങ്ങി അനുകൂല അവസരങ്ങളും അംഗീകാരവും വന്നുചേരും.  

മകയിരം :

നിർത്തിവച്ച വ്യാപാര വിപണനമേഖലകൾ പുനരുദ്ധരിക്കുവാനും ഉപവിഭാഗം തുടങ്ങുവാനും സാഹചര്യമുണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനകയറ്റവും സാമ്പത്തിക നേട്ടവും ഉണ്ടാകും.  

തിരുവാതിര :

പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരം വന്നുചേരും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുളള ആത്മവിശ്വാസമുണ്ടാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. 

പുണർതം:

ദേഹാസ്വാസ്ഥ്യങ്ങൾക്ക് പ്രകൃതിജീവന ഔഷധ രീതിയും പ്രാണായാമവും വ്യായാമവും ശീലിക്കുന്നതിനാൽ പ്രതിരോധശക്തി വരിക്കുവാനും അസുഖങ്ങളിൽ മുക്തിനേടുവാനും സഹായിക്കും. പുതിയ കരാറുജോലികൾ ഏറ്റെടുക്കുവാനിടവരും.

പൂയം :

സാമ്പത്തിക വിഷയങ്ങളിൽ ഇടപെടുന്നതിൽ ശ്രദ്ധവേണം. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. ഉദ്യോഗത്തിലിരിക്കുന്നവർക്ക് ഭാവിയിലെ സുരക്ഷിതത്വം മാനിച്ച് ആധുനിക സംവിധാനത്തോടുകൂടിയ ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരുവാനിടവരും. 

ആയില്യം :

വിദേശത്ത് വസിക്കുന്നവർക്ക് മാതാപിതാക്കളെ അവിടേക്കു കൊണ്ടുപോകുവാൻ അവസരം ലഭിക്കും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിച്ച് നൂതന ആശയം നടപ്പിലാക്കും. സ്വന്തം അനുഭവപ്രാപ്തി പ്രവൃത്തിമേഖലയുടെ ഉന്നമനത്തിന് ഉപയോഗിക്കും. 

മകം :

നീതിന്യായങ്ങൾ അവലംബിച്ച് ചെയ്യുന്ന കാര്യങ്ങളിൽ അനുകൂല വിജയം വന്നുചേരും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

പൂരം :

പഠിച്ച വിദ്യയോടനുബന്ധമായി ഉപരിപഠനത്തിന് അവസരവും തൃപ്തിയായ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനവും ലഭിക്കും. ശാസ്ത്രജ്ഞർക്ക് മാറ്റിവച്ച പരീക്ഷണനിരീക്ഷണങ്ങൾക്ക് അനുകൂല അവസരം വന്നുചേരും. 

ഉത്രം :

വ്യാപാരമേഖല ധ്രുവീകരിച്ച് ആധുനിക സംവിധാനം പ്രയോജനപ്പെടുത്തുന്നതിനാൽ ആത്മവിശ്വാസത്തോടുകൂടി തുടർന്നു കൊണ്ടുപോകുവാനുളള അവസരം വന്നുചേരും.  മഹദ് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ അനുവർത്തിക്കും. 

അത്തം :

കുടുംബാംഗങ്ങളെ ഒരുമിച്ച് താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. സമാനചിന്താഗതിയിലുളളവരെ ഉൾപ്പെടുത്തി കാർഷിക മേഖലകൾ വിപുലമാക്കുവാൻ അവസരമുണ്ടാകും.  

ചിത്തിര :

കർമ്മമേഖലയിലെ അവസ്ഥ മനസ്സിലാക്കി ലളിതമായ ജീവിതശൈലി തുടരും. അന്ധമായ വിശ്വാസം ഒഴിവാക്കി ഈശ്വരപ്രാർത്ഥനയോടുകൂടി അനുവർത്തിക്കുന്ന കാര്യങ്ങളിൽ അനുകൂല വിജയം കൈവരിക്കും. 

ചോതി :

സന്താന സൗഭാഗ്യം മനസ്സിൽ കരുതുന്നവർക്ക് അനുകൂലമായ അവസ്ഥ വന്നുചേരും. പുരോഹിതന്റെ നിർദേശപ്രകാരം പ്രതിവിധികൾ നടത്തുന്നതിനാൽ ഭാവിയിലെ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. 

വിശാഖം :

വിദേശത്ത് വസിക്കുന്നവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും.  അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് ഭാവിയിലേക്ക് ഗുണകരമാകും. വേണ്ടപ്പെട്ടവർക്ക് ഉപകാരം ചെയ്യുവാൻ അവസരം ഉണ്ടാകും.

അനിഴം :

വസ്തുതർക്കം രമ്യമായി പരിഹരിക്കും. കാർഷിക മേഖലയിൽ ആദായം വർധിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാൻ നടപടികൾ സ്വീകരിക്കും. 

തൃക്കേട്ട :

പ്രസ്ഥാനത്തിന്റെ ഒരുവിഭാഗത്തിന്റെ സമ്പൂർണ ചുമതല ഏറ്റെടുക്കുവാനിടവരും. ക്രിയാത്മക നടപടികളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ എല്ലാകാര്യങ്ങളിലും അനുകൂലമായ അനുഭവങ്ങൾ വന്നുചേരും.  

മൂലം :

കുടുംബത്തിൽനിന്നു വിട്ടുനിന്ന് ജോലിചെയ്യുവാനുളള സാഹചര്യമുണ്ടാകും. വിദ്യാർഥികൾക്ക് പ്രതീക്ഷിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കുവാനിടയില്ലാത്തതിനാൽ ലഭിച്ച വിഷയത്തിൽ ചേരുവാനിടവരും. 

പൂരാടം :

ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് ഗൃഹ പ്രവേശന കർമം നിർവഹിക്കും. കർമമണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും.  

ഉത്രാടം :

സാഹചര്യങ്ങളാലും പ്രായാധിക്യം കണക്കിലെടുത്തും മക്കളോടൊപ്പം താമസിക്കുവാൻ തീരുമാനിക്കും. അഭിപ്രായസമന്വയ ചർച്ചകൾ അന്തിമമായി വിജയം കൈവരിക്കും.  

തിരുവോണം :

സുഹൃത്തുക്കളോടൊപ്പം തുടങ്ങുവാൻ ഉദ്ദേശിക്കുന്ന വിപണനമേഖലയിൽ പ്രതീക്ഷിച്ച വിജയം ലഭിക്കുവാനുളള സാധ്യതകൾ കുറവാണ്. സാഹചര്യങ്ങളാൽ ദുശ്ശീലങ്ങൾ ഒഴിവാക്കി സദ്ശീലങ്ങൾ സ്വീകരിക്കും.  

അവിട്ടം :

ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ നീക്കിയിരുപ്പ് ഉണ്ടാകും. കർമമണ്ഡലങ്ങളിൽ സർവാത്മനാ സഹകരിക്കുന്നതിനാൽ മാനസികവിഭ്രാന്തി മാറി സമാധാനവും സന്തോഷവും കൈവരും.  

ചതയം :

പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കരാറുജോലികൾ ഏറ്റെടുക്കും. സ്വന്തം കഴിവും വിജ്ഞാനവും മറ്റുളളവർക്ക് പകർന്നുകൊടുക്കുവാനുളള അവസരം വിനിയോഗിക്കുന്നത് കൃതാർഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും.  

പൂരുരുട്ടാതി :

ഉദ്യോഗത്തിൽ പുനർനിയമനം സാധ്യമാകും. അവഗണിക്കപ്പെടുന്ന അവസ്ഥ ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടുന്നതിൽ ആശ്വാസം തോന്നും.  നീർദോഷ–ശിരോരോഗപീഡകൾക്ക് ആയുർവേദ പ്രകൃതിചികിത്സകൾ നടത്തും.

ഉത്തൃട്ടാതി :

വിദ്യാർഥികൾക്ക് പ്രതീക്ഷിച്ച വിജയശതമാനം കുറയും. പ്രവർത്തനമണ്ഡലങ്ങളിൽ സാമ്പത്തികപുരോഗതിയുണ്ടാകും. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥന്റെയും സഹായസഹകരണങ്ങളാൽ മനസ്സമാധാനമുണ്ടാകും.  

രേവതി :

ഉദ്യോഗത്തോടനുബന്ധമായി മാറിത്താമസിക്കുവാൻ ഇടവരുന്നതിനാൽ കുടുംബാംഗങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കുവാനും ചില ഉൽപന്നങ്ങൾ മറ്റൊരു സ്ഥാപനത്തിൽ ഉൽപാദിപ്പിക്കുവാനും സാധ്യത കാണുന്നു.

English Summary : Weekly Star Prediction by Kanippayyur / 2021 July 18 to 24

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA