ശുക്രൻ ചിങ്ങത്തിൽ ഗുണദോഷങ്ങൾ ആർക്കൊക്കെ?

HIGHLIGHTS
  • ശുഭകാരകനായ ശുക്രൻ ചിങ്ങത്തിലേക്ക് രാശിമാറിയിരിക്കുന്നു.
  • ഈ രാശിമാറ്റം ഓരോ നാളുകാരെയും എങ്ങനെ ബാധിക്കും?
venus-transit-2021
Photo Credits : AstroVed.com , Dotted Yeti / Shutterstock.com
SHARE

2021 ജൂലൈ 17 കാലത്ത്  09.27 ന് ശുക്രൻ കർക്കടകത്തിൽ നിന്ന് ചിങ്ങം രാശിയിൽ കടന്നിരിക്കുന്നു. ശുക്രൻ അവരോഹിയായി സഞ്ചരിക്കുന്ന കാലമാണിത് . അതായത്  തന്റെ നീചരാശിയിലേക്കുള്ള പ്രയാണം .  ജുലൈ 28 ന് പകൽ 11.50 വരെ ശുക്രൻ മകം  നക്ഷത്രത്തിലും ഓഗസ്റ്റ് 8 വരെ പൂരം നക്ഷത്രത്തിലും തുടർന്ന് ഉത്രം നക്ഷത്രത്തിലും സഞ്ചരിക്കും .  ശുക്രന് ചിങ്ങം രാശി ഇഷ്ടരാശിയല്ല . എന്നാൽ ശുക്രന് ആധിപത്യമുള്ള പൂരം നക്ഷത്രം വരുന്നത് ചിങ്ങം രാശിയിലാണ് താനും.  അതിനാൽ ശുക്രന്റെ ഈ രാശിപ്പകർച്ച ഗുണദോഷ സമ്മിശ്രമായിരിക്കും.  ഓഗസ്റ്റ് 11 ന്  പകൽ 11.30 ചിങ്ങത്തിൽ നിന്നും തന്റെ നീച രാശിയായ  കന്നിയിലേയ്ക്ക്  ശുക്രൻ പകരും. 

ശുക്രന്റെ ചിങ്ങം രാശിയിലെ  26 ദിവസങ്ങൾ ഓരോ കൂറുകാർക്കും നൽകാനിടയുള്ള പൊതുഫലങ്ങളാണിവിടെ ചേർക്കുന്നത് . 

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ):

ബന്ധുഗുണം വർധിക്കും. കുടുംബസമേതയാത്രകൾ നടത്തും. ഭൂമി വിൽപ്പന വഴി സാമ്പത്തികലാഭം. ധനപരമായ ആനുകൂല്യം. രോഗബാധശമിക്കും. മാനസിക  സന്തോഷം വർധിക്കും . 

ഇടവക്കൂർ(കാർത്തിക3/4,രോഹിണി,മകയിരം1/2): 

 ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനിർമ്മാണപുരോഗതി .  വിദേശയാത്രയ്ക്കുള്ള ശ്രമങ്ങളിൽ   വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയിൽ  നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷയിൽ  വിജയിക്കും. സൗന്ദര്യവർധക  വസ്തുക്കൾക്കായി പണം ചെലവിടും . അവിചാരിത ധനലാഭ യോഗം. 

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :

ശാരീരികമോ മാനസികമോ ആയ ക്ഷീണം അനുഭവിക്കും. പണമിടപാടുകളിൽ  കൃത്യത പുലർത്തുവാൻ കഴിയാതെ വരും . അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം.  ഗൃഹനിർമ്മാണത്തിൽ തടസം .   കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക്   മാനസിക വിഷമതകൾ. ഔദ്യോഗികരംഗത്ത് അവിചാരിത സ്ഥലംമാറ്റം. 

കർക്കടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം ) :

അനുകൂല ഫലങ്ങൾ അധികരിക്കും. സാമ്പത്തികമായ വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. ആരോഗ്യപരമായി ഉന്മേഷം. തൊഴിൽരംഗം പുഷ്ടിപ്പെടും.

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് ആലോചന. വിവാഹ മാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമ്മങ്ങളിൽ  സംബന്ധിക്കും.  

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

അവിചാരിത പണച്ചെലവ് ഉണ്ടാകും . ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ അവിചാരിത തടസം.  കുടുംബസൗഖ്യക്കുറവ് .  തൊഴിൽ പരമമായ മാറ്റങ്ങൾ. സുഹൃദ് സഹായം ലഭിക്കും. വിദേശതൊഴിൽ ശ്രമത്തിൽ നേരിയ തടസങ്ങൾ . ബന്ധുജനങ്ങളെ ധനപരമായി ആശ്രയിക്കേണ്ടി വരും. 

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) 

അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾമാറികാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ നേട്ടങ്ങൾ  കൈവരിക്കും. പ്രണയ ബന്ധിതർക്ക്  അനുകൂലസമയം. 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :

തൊഴിൽ പരമായി പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വയ്‌ക്കേണ്ടി വരും.വിവാഹആലോചനകളിൽ പുരോഗതി. പുതിയ വാഹന ലാഭം.  ബിസിനസ്സിൽ നേട്ടങ്ങൾ .അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :

ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിൽപരമായിഅനുകൂലമാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ ശമിക്കും. ഗൃഹസുഖം വർധിക്കും. ഭാഗ്യപുഷ്ടിയുള്ള കാലമാണ്.  പ്രവർത്തന വിജയം കൈവരിക്കും. ബന്ധു ജന സമാഗമം ഉണ്ടാകും

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :

മാനസിക സംഘർഷം അനുഭവിക്കും. സാമ്പത്തിക പരമായി പ്രതികൂല സമയം.  മാതാവിനോ മാതൃജനങ്ങൾക്കോ രോഗാരിഷ്ടതകൾ.  തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ വിഷമം ഉണ്ടാക്കും. പഠനത്തിലും ജോലിയിലും  അലസത.

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :

ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരൽ. തൊഴിൽപരമായ  നേട്ടം. വിവാഹ ആലോചകളിൽ   തീരുമാനം എന്നിവ പ്രതീക്ഷിക്കാം . ഭക്ഷണസുഖം ലഭിക്കും. സുഹൃദ് ഗുണം വർധിക്കും 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്തൃട്ടാതി , രേവതി ) : 

സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം.  ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ കുറയും. പൊതുരംഗത്ത്‌ പ്രശസ്തി വർധിക്കും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. കടങ്ങൾ കുറയ്ക്കും. സുഹൃദ് സഹായം വർധിക്കും.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Effect of Venus Transit to Leo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS