ശുക്രൻ ചിങ്ങം രാശിയിൽ , സമ്പൂർണ രാശിഫലം

HIGHLIGHTS
  • ശുക്രൻ ചിങ്ങം രാശിയിലേക്ക് കടന്നു
  • ഓരോ രാശിക്കാരെയും ബാധിക്കുന്നതെങ്ങനെ എന്നറിയാം
venus-transit-photo-credit-NASA-images
Photo Credit : NASA images / Shutterstock.com
SHARE

ശുഭപ്രതീക്ഷയുടെ സൂചകമായാണ് ശുക്രഗ്രഹത്തെ കാണുന്നത്. സൗന്ദര്യം, പ്രണയം തുടങ്ങിയ ഭാവങ്ങളുടെ പ്രതീകമായും ശുക്രൻ കണക്കാക്കപ്പെടുന്നു. 2021 ജൂലൈ 17 ന് ശുക്രഗ്രഹം കർക്കിടക രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് കടന്നു. പൊതുവേ തീക്ഷ്ണ സ്വഭാവമുള്ളതെന്ന് കണക്കാക്കപ്പെടുന്ന ചിങ്ങം രാശിയിലേക്കുള്ള  ശുക്രന്റെ മാറ്റം  വ്യത്യസ്തമായ രീതിയിലാണ് വിവിധ രാശികളിൽപ്പെട്ടവരെ ബാധിക്കുന്നത്. 

മേടം രാശി (Aries)

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) 

ശുക്ര ഗ്രഹത്തിന്റെ മാറ്റം മേടം രാശിക്കാർക്ക് പൊതുവെ ഗുണകരമാണ്. ഈ  രാശിക്കാരുടെ പ്രണയബന്ധങ്ങൾ ശക്തിപ്പെടാനും വിവാഹ തീരുമാനത്തിലേക്ക് എത്താനും സാധ്യതയുണ്ട്. കഴിവുകൾ അടിസ്ഥാനമാക്കിയുള്ള   തൊഴിലിലേക്ക് കടക്കാൻ താൽപര്യപ്പെടുന്നവർക്ക് അനുയോജ്യമായ സമയമാണിത്. 

ഇടവം രാശി  (Taurus)

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

കുടുംബകാര്യങ്ങളിൽ   കൂടുതൽ ശ്രദ്ധ പുലർത്തും. തൊഴിൽ മേഖലയിൽ മികച്ച അവസരങ്ങൾ ഈ രാശിക്കാരെ തേടി വരാനുള്ള സാധ്യതയുണ്ട്. സാമ്പത്തികരംഗം മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് പൊതുവേ അനുകൂല കാലമാണ്.

മിഥുനം രാശി   (Gemini)

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) 

മിഥുനം രാശിക്കാർക്ക് തൊഴിൽമേഖലയിൽ നിന്ന് നേട്ടങ്ങൾ കൈവരുന്ന കാലമാണ് ഇത്. കഠിനാധ്വാനത്തിന് തക്കതായ ഫലം ലഭിക്കുകയും വളർച്ച കൈവരിക്കുകയും ചെയ്യും. സഹോദര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടും. പ്രണയബന്ധത്തിൽ  ഉള്ളവർ പങ്കാളിയോടുള്ള പെരുമാറ്റത്തിൽ ഇക്കാലയളവിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. 

കർക്കടകം രാശി   (Cancer)

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കർക്കിടകം രാശിക്കാരുടെ സാമ്പത്തിക നില  മെച്ചപ്പെടും. നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ് ഇത്. കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ബന്ധുക്കളിൽ നിന്നും തൊഴിൽ മേഖലയിൽ നിന്നും പിന്തുണ ഏറുകയും ചെയ്യും. 

ചിങ്ങം രാശി  (Leo)

(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) 

ചിങ്ങരാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം ഈ രാശിയിലുള്ളവർക്ക്  എല്ലാവിധത്തിലും ഗുണകരമാണ്. കഴിവുകളും കഠിനാധ്വാനവും അംഗീകരിക്കപ്പെടുകയും മികച്ച ഫലം ലഭിക്കുകയും ചെയ്യും. അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്താൻ സാധിക്കുന്ന കാലമാണ്. പ്രണയബന്ധങ്ങൾ ശക്തിപ്പെടും. ആരോഗ്യപരമായ പ്രശ്നങ്ങൾ അലട്ടാൻ ഇടയില്ല. 

കന്നി രാശി  (Virgo)

(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) 

കന്നി രാശിക്കാർ  ഇക്കാലയളവിൽ  സാധാരണയിൽ അധികമായി പണം ചെലവിടാൻ സാധ്യതയുണ്ട്. വിദേശ യാത്രകൾ നടത്താനുള്ള യോഗം കാണുന്നു. കയറ്റുമതി  മേഖലയിലുള്ളവർക്ക് ഈ സമയം പ്രത്യേകിച്ച് ഗുണകരമാണ്. 

തുലാം രാശി    (Libra)

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

സാമ്പത്തികരംഗം വിചാരിച്ചതിനേക്കാൾ മെച്ചപ്പെടുന്നതിനാൽ ഈ രാശിക്കാർക്ക് സ്വപ്നങ്ങൾ പലതും സാക്ഷാത്ക്കരിക്കാനാവും. പുതിയ സൗഹൃദങ്ങളും പ്രണയബന്ധങ്ങളും തേടി എത്താനുള്ള സാധ്യതയുണ്ട്. തുലാം രാശിക്കാർക്ക് പൊതുവേ  മന:സുഖം നൽകുന്ന കാലമാണിത്. 

വൃശ്‌ചികം രാശി   (Scorpio)

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ഈ രാശിയിൽപ്പെട്ടവർക്ക് പുതിയ ബന്ധങ്ങൾ വളർത്തിയെടുക്കാനും അതുവഴി ബിസിനസ് മേഖല വികസിപ്പിക്കാനുമാവും. എന്നാൽ ലക്ഷ്യങ്ങൾ നേടാൻ കൂടുതൽ കഠിനപരിശ്രമം വേണ്ടിവന്നേക്കാം. തകർന്ന ബന്ധങ്ങൾ പലതും തിരികെ കൂടി ചേരാനുള്ള സാധ്യതയുണ്ട്. 

ധനു രാശി    (Sagittarius)

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ഈ രാശിയിൽപ്പെട്ടവർക്ക് കുടുംബത്തോടൊപ്പം ഏറെ സമയം ചിലവിടാൻ  സാധിക്കും. നിങ്ങളെ സ്നേഹിക്കുന്നവരെ  തിരിച്ചറിയാനും അവരുടെ പിന്തുണ നേടാനുമുള്ള അവസരം വന്നുചേരും. സാമ്പത്തിക രംഗം മെച്ചപ്പെടുന്നതോടൊപ്പം  കുടുംബബന്ധങ്ങളും ശക്തിപ്രാപിക്കും. 

മകരം രാശി   (Capricorn)

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം രാശിക്കാർ പൊതുവേ പ്രായോഗിക ബുദ്ധിയുള്ളവരും കഠിനാധ്വാനികളുമാണ്. എന്നാൽ ശുക്ര ഗ്രഹത്തിന്റെ ചിങ്ങരാശിയിലേക്കുള്ള മാറ്റം ഇക്കൂട്ടർക്ക് താരതമ്യേന ഗുണകരമായിരിക്കില്ല. നേട്ടങ്ങൾക്കായി സാധാരണയിൽ അധികം പരിശ്രമിക്കേണ്ടി വരും. അടുപ്പമുള്ളവരുമായി തർക്കങ്ങളും വഴക്കുകളും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. 

കുംഭം രാശി   (Aquarius)

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ) 

കുംഭരാശിക്കാർക്ക് ദാമ്പത്യ ബന്ധം കൂടുതൽ ശക്തിപ്പെടുന്ന കാലമാണ് ഇത്. പിണക്കങ്ങൾ മാറ്റിവെച്ച് പങ്കാളിയുമായി കൂടുതൽ അടുക്കാനുള്ള സാഹചര്യം വന്നുചേരും. ബിസിനസ് രംഗത്തുള്ളവർക്ക് മികച്ച നേട്ടങ്ങൾക്കുള്ള അവസരം തുറന്നുകിട്ടും . 

മീനം രാശി  (Pisces)

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

ശുക്ര ഗ്രഹത്തിന്റെ ഈ മാറ്റം കടന്നുകൂടാനുള്ള യാത്ര മീനം രാശിക്കാർക്ക് അത്ര സുഖകരമായിരിക്കില്ല. പലവിധ അസുഖങ്ങൾ തേടി വരാനുള്ള സാധ്യതയുണ്ട്. കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാകാതെ ശ്രദ്ധിക്കുക.സാമ്പത്തികരംഗവും അത്ര ശുഭകരമല്ലാത്തതിനാൽ കടങ്ങൾ വരുത്തി വെക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

English Summary : Venus in Leo Transit Zodiac Prediction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA