ADVERTISEMENT

1197 ചിങ്ങം 01 മുതൽ 29 വരെ വ്യാഴം 11 ൽ സഞ്ചരിക്കുന്നതു കൊണ്ട് ഏതു രംഗത്തായാലും (വിദ്യാഭ്യാസം, ജോലി, കച്ചവടം, മറ്റു ബിസിനസ്സ്, റിട്ടയർമെന്റ് ജീവിതം) ഈശ്വരാധീനം ലഭിക്കും. തന്മൂലം പുരോഗതിയും ഉണ്ടാകും. പഠനത്തിലും പഠനേതര വിഷയങ്ങളിലും താല്പര്യവും ജയവും സ്വദേശത്തോ വിദേശത്തോ  ബിസിനസ്സിലോ കൃഷി തുടങ്ങിയവയിലോ ആദായ വർധനവും  ധനലാഭവും ഉണ്ടാകും. ജോലിക്കാർക്ക് പ്രമോഷനോ ശമ്പള വർധനയോ ലഭിക്കും. യുവതീയുവാക്കൾക്ക് വിവാഹ സിദ്ധി, നവദമ്പതികൾക്ക് സന്താനലാഭം, വാസസ്ഥലലാഭം. ഗൃഹനിർമാണത്തിനോ ഗൃഹം വാങ്ങിക്കുന്നതിനോ ലോൺ സൗകര്യം കിട്ടും. വാഹനം, മറ്റു സുഖോപകരണങ്ങൾ എന്നിവയ്ക്ക് യോഗം ഉണ്ടാവാം. കേസ്, മറ്റു നിയമപ്രശ്നങ്ങളിൽ വിജയവും സജ്ജന സഹകരണവും ഉണ്ടാവാം. രോഗബാധ്യതയ്ക്ക് വിദഗ്‌ധ ചികിത്സാ സൗകര്യവും ലഭ്യമാകും. പ്രായം ഏറിയവർക്ക് ആത്മീയ കാര്യങ്ങളിൽ ഇടപെടാൻ അവസരം ലഭിക്കും. 

വിദ്യാഭ്യാസം, ജോലി എന്നിവയെക്കുറിച്ചുള്ള സമ്പൂർണ ഫലപ്രവചനം

ഈ വർഷം മേടം 15 മുതൽ മിഥുനം 23 വരെ 11 ൽ ശനിയുടെ അനുകൂല ഫലവും കിട്ടുന്നതാണ് എന്നാൽ വർഷാരംഭം മുതൽ മേടം 15 വരെയും അതിനു ശേഷം മിഥുനം 28 മുതൽ വർഷാവസാനം മുഴുവനും കഴിഞ്ഞ വർഷങ്ങളിൽ തുടങ്ങിയ കണ്ടകശനി ദോഷക്കാലം തുടരുന്നുണ്ട്. ദോഷശാന്തിക്കായി ശനിയാഴ്‌ച വ്രതം മുതലായ ശനിപ്രീതി കർമങ്ങൾ ചെയ്യണം. തന്മൂലം വിദ്യാഭ്യാസഭംഗം, ജോലിക്ക് അലച്ചിൽ, കൃഷി മറ്റു ബിസിനസ്സ് തുടങ്ങിയ രംഗങ്ങളിലുള്ള നാശനഷ്ടങ്ങൾ , മംഗള കാര്യതടസ്സം, കേസ്, വഴക്കുകൾ വ്യവഹാരഭീതി, ബന്ധനം, പീഡനം, മർദനം മുതലായ ശിക്ഷണ നടപടി, അപകട സന്ധി, ദേഹാരിഷ്ടം തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ആശുപത്രിവാസം, ക്ലേശാദി ദുഃഖങ്ങൾ, ആശുപത്രിവാസം എന്നീ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യാൻ കഴിയും. മീനം 30 മുതൽ വർഷാവസാനം മുഴുവനും 12 ലെ വ്യാഴത്തിന്റെ ഫലങ്ങളും അനുകൂലമല്ല.

 

English Summary : 1197 Malayalam New Year Prediction for Medakooru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com