ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):

ഏറ്റെടുത്ത ദൗത്യം മനഃസംതൃപ്തിയോടു കൂടി നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്‌തു തീർക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിന് ചേരാൻ സാധിക്കും. പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. കാര്യസാധ്യം കൈവന്ന് നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കും. മേലധികാരിക്ക് തൃപ്‌തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കാനിടവരും. എതിർപ്പുകളെ അതിജീവിക്കും. ശിശുരോഗ പീഡകൾക്ക് വിദഗ്‌ധ ചികിത്സ ലഭിക്കും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ വിജയിക്കും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും.  

 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക):

വിശ്വാസയോഗ്യമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നു നിരുപാധികം പിന്മാറും. ആതുരസേവനത്തിൽ ആത്മാർഥമായി സഹകരിക്കും. സ്ഥിതിഗതികൾ വിലയിരുത്തി പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പ്രയോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ നിയന്ത്രണം വേണം. വിരോധികളായിരുന്ന പലരും ലോഹ്യമായിത്തീരും. സന്താനങ്ങളുടെ പ്രവർത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. 

ജനനതിയതി പ്രകാരം ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാൻ...

മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക  ):

അഗ്നി, ആയുധം, ധനം, വാഹനം ഇവ കൈകാര്യം ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം. നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകുന്നതു വഴി അനുമോദനങ്ങൾ വന്നു ചേരും. വ്യത്യസ്‌തമായ പ്രവർത്തനശൈലി അവലംബിക്കുന്നതിനാൽ പിന്തള്ളപ്പെടുന്ന അവസ്ഥാ വിശേഷങ്ങളെ അതിജീവിക്കാനാകും. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് ധാരാളം യാത്ര വേണ്ടി വരും. അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. 

 

കർക്കടകക്കൂറ്  (പുണർതം 15 നാഴിക, പൂയം, ആയില്യം): 

അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുമെങ്കിലും അന്യരെ കുറ്റം പറയുന്നത് ഒഴിവാക്കണം. സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. മറവി മൂലം നഷ്ടങ്ങൾ ഉണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സാമ്പത്തിക അനിശ്ചിതാവസ്ഥ തരണം ചെയ്യും. പുതിയ ചുമതലകൾ ഏറ്റെടുക്കാനിടവരുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നു പിന്മാറുകയാണ് നല്ലത്. ഉദ്യോഗത്തിൽ നേട്ടമില്ലാത്തതിനാൽ ഉപരിപഠനത്തിന് ചേരും. വിമർശനങ്ങളെ അതിജീവിക്കാൻ സാധിക്കും. ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചു തുടങ്ങും. വാഹന ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. 

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക ):

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വര ആരാധനകളാൽ സാധ്യമാകും. ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ വന്നുചേരുമെങ്കിലും വിദഗ്‌ധ നിർദേശം സ്വീകരിക്കുകയാണ് നല്ലത്. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കാൻ ഇടവരും. തൊഴിൽ മേഖലകളിൽ സമ്മർദവും പ്രതികൂല സാഹചര്യങ്ങളുമുണ്ടാകും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നു പോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറാൻ ആത്മപ്രചോദനമുണ്ടാകും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രയത്നം വേണ്ടി വരും. 

 

കന്നിക്കൂറ് (ഉത്രം 45 നാഴിക അത്തം, ചിത്തിര 30 നാഴിക):

വിദേശത്തുള്ളവർക്ക് അപ്രതീക്ഷിതമായി ഉദ്യോഗനഷ്ടം സംഭവിക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധ വേണം. പുതിയ കർമപദ്ധതികൾ ഏറ്റെടുക്കാനിടവരും. യാത്രാക്ലേശവും ദൂരദേശവാസവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. നിയന്ത്രണങ്ങൾക്ക് വിധേയമായി ഉപരിപഠനത്തിന് ചേരും. പുരോഗതിയില്ലാത്ത ഗൃഹം വിൽക്കാൻ തീരുമാനിക്കും. 

ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എപ്പോൾ, എങ്ങനെ?

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി വിശാഖം 45 നാഴിക):

കരാർ ജോലികളിൽ നഷ്ടം സംഭവിക്കും. ജീവിതപങ്കാളിയുടെ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾക്ക് പരിഹാരമായി പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അനിഷ്ടങ്ങൾ വന്നു ഭവിക്കും. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്‌ധ നിർദേശം തേടും. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് മാനസിക സമ്മർദം വർധിക്കും. വ്യാപാര വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും. മറ്റുള്ളവരുടെ ദൃഷ്ടിയിൽ ധനാഢ്യനെന്നു തോന്നുന്ന വിധത്തിൽ ജീവിക്കാൻ സാധിക്കും. ഭക്ഷണശീലങ്ങളിൽ ചിട്ട പുലർത്തണം. 

 

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം തൃക്കേട്ട):

സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. കർമമേഖലയിൽ അത്യധ്വാനം ചെയ്‌താലും അനുഭവഫലം കുറയും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. സഹപ്രവർത്തകരോട് വാക്ക് തർക്കത്തിന് പോകരുത്. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്‌തത ആർജിക്കും. ഭാവിയെപ്പറ്റിയുള്ള ആശങ്ക വർധിക്കും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ മനസ്സമാധാനമുണ്ടാകും. നിങ്ങളുടെ പ്രവർത്തനം മൂലം മറ്റുള്ളവർക്ക് നേട്ടമുണ്ടാകുമെങ്കിലും സ്വന്തമായി നേട്ടം കുറയും. ആശയവിനിമയങ്ങളിൽ അപാകത ഉണ്ടാകാതെ ശ്രദ്ധിക്കുക. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക):

കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ ബന്ധു സഹായം തേടും. മാതാപിതാക്കളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കും. ഭാവനകൾ യാഥാർഥ്യമാകും. അഭ്യൂഹങ്ങൾ കേൾക്കുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. പരീക്ഷ, സന്ധിസംഭാഷണം, വ്യവഹാരം തുടങ്ങിയവയിൽ വിജയം കൈവരിക്കും. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കും. 

വിദ്യാഭ്യാസം, ജോലി എന്നിവയെക്കുറിച്ചുള്ള സമ്പൂർണ ഫലപ്രവചനം.

മകരക്കൂറ് (ഉത്രാടം 45 നാഴിക തിരുവോണം, അവിട്ടം 30 നാഴിക) :

അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ സാധ്യമാകും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങളെ അതിജീവിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്‌തു തീർക്കാൻ സാധിക്കും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. വ്യാപാര വ്യവസായ മേഖലകളിലുള്ള ക്ഷയാവസ്ഥ പരിഹരിക്കും. നീതിന്യായങ്ങൾ നടപ്പിലാക്കാൻ നിയമസഹായം തേടും. കാര്യസാധ്യവും ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. വിദ്യാഭ്യസ വിഷയത്തിൽ പുരോഗതി ഉണ്ടാകും. 

 

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക):

കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ച്  ഗൃഹപ്രവേശനകർമം നിർവഹിക്കും. അനാവശ്യമായ ആധിയും ദുസംശയവും  ഒഴിവാക്കണം. അപേക്ഷകൾക്ക് അനുകൂലമായ പ്രതികരണം വന്നു ചേരും. കടംകൊടുത്ത സംഖ്യ മധ്യസ്ഥർ മുഖാന്തരം തിരിച്ചു ലഭിക്കും. ഗുണനിലവാരം കുറഞ്ഞ ഗൃഹോപകരണങ്ങളിൽ നിന്ന് അഗ്നിഭീതിക്ക് സാധ്യതയുണ്ട്. അപരിചിതരുമായുള്ള ആത്മബന്ധത്തിന് പരിധി നിശ്ചയിക്കാൻ നിർബന്ധിതനാകും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കാനിട വരും. 

 

മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി):

പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടു പോകും. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന പുത്രന്റെ സമീപനത്തിൽ അഭിമാനവും ആശ്വാസവും തോന്നും. ഉന്നതരുമായി സൗഹൃദം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉദിക്കും. വാഹനം മാറ്റിവാങ്ങാനിടവരും. നഷ്ടസാധ്യതകൾ വിലയിരുത്തി ചില കർമമേഖലകൾ നിർത്തിവയ്ക്കും. വളരെ കാലമായി ശ്രമിച്ചു വരുന്ന വിവാഹത്തിന് തീരുമാനമാകും.

English Summary : Bi Weekly Prediction by Kanippayyur / 2021 August 07 to 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com