sections
MORE

ശുക്രൻ നീചരാശിയായ കന്നിയിലേയ്ക്ക്, ഗുണദോഷങ്ങൾ ആർക്കൊക്കെ?

HIGHLIGHTS
  • ശുക്രന്റെ കന്നിരാശിയിലെ 27 ദിവസങ്ങൾ പ്രത്യേകതകൾ നിറഞ്ഞതാണ്
venus-transit-to-virgo
Photo Credit :By NASA images / Shutterstock.com
SHARE

2021 ഓഗസ്റ്റ് മാസം 11 ന് പകൽ 11. 30 ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്ന് തന്റെ നീചരാശിയായ കന്നിയിലേക്ക് കടക്കുകയാണ്.  രാശിയിൽ പ്രവേശിക്കുമ്പോൾ ഉത്രം നക്ഷത്രത്തിലുള്ള ശുക്രൻ ഓഗസ്റ്റ് 19 ന്   രാത്രി 10.24 ന് അത്തം നക്ഷത്രത്തിലേക്കും  ഓഗസ്റ്റ്  31 ന്  കാലത്ത് 07.13 ന് ചിത്തിര നക്ഷത്രത്തിലേക്കും  പകരും.  സെപ്റ്റംബർ 6 ന്   രാത്രി 12.42 ന് സ്വക്ഷേതമായ തുലാത്തിലേക്ക്   രാശി  മാറുന്നത് വരെ ശുക്രൻ നീച രാശിയായ കന്നിയിൽ  ആയിരിക്കും. 

ശുക്രന്റെ കന്നി  രാശിയിലെ  27 ദിവസങ്ങൾ വളരെ പ്രത്യേകതകൾ നിറഞ്ഞതാണ് . ഈ  ദിവസങ്ങൾ ഭരണി , പൂരം , പൂരാടം നാളുകാർക്ക് പ്രതികൂലമായിരിക്കും . മേടം , ഇടവം , കർക്കടകം , തുലാം , വൃശ്ചികം , മീനം രാശികൾ ലഗ്നമായി ജനിച്ചവർക്ക് ഈ 27 ദിവസങ്ങൾ പ്രതികൂലം ആണ് . 

ശുക്രന്റെ ദശാപഹാരഛിദ്രങ്ങളിൽ  കഴിയുന്നവർക്ക്  പ്രതികൂല ഫലങ്ങൾ നൽകുന്ന ദിനങ്ങളാണിവ . 

ശുക്രൻ നീചരാശിയിൽ സഞ്ചരിക്കുന്ന ഈ ദിവസങ്ങൾ  പൊതുവെ വിവാഹ തീരുമാങ്ങളെടുക്കുന്നതിനും വിവാഹത്തിനും സാധിച്ചാൽ ഒഴിവാക്കുന്നതാണ് ഉത്തമം .

ശുക്രൻ കന്നി രാശിയിൽ സഞ്ചരിക്കുന്ന 27  ദിവസങ്ങൾ ഓരോ കൂറുകാർക്കും നൽകാനിടയുള്ള പൊതുഫലങ്ങളാണിവിടെ ചേർക്കുന്നത് . 

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ):

മാനസിക വിഷമതകൾ നേരിടും . സാമ്പത്തിക വിഷമതകൾ അലട്ടും. വരവും ചെലവും അധികരിക്കും. ബന്ധു ഗുണം കുറയും.ദാമ്പത്യപരമായ വിഷമതകൾ നേരിടും. 

ഇടവക്കൂർ(കാർത്തിക3/4,രോഹിണി,മകയിരം1/2): 

 അലസത വർധിക്കും. എളുപ്പപത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ പോലും തടസ്സത്തിൽപ്പെട്ടു  വലയും.

സാമ്പത്തികമായി അരിഷ്ടതകൾ നേരിടും. യാതനകൾ മൂലം വിഷമിക്കും .

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :

സുഖ ഭംഗം. തൊഴിൽ പരമായി  തടസ്സങ്ങൾ. തൊഴിലന്വേഷണങ്ങളിൽ വിജയം കാണാതിരിക്കുക. ബന്ധുജനങ്ങളിൽ നിന്ന് ഒറ്റപ്പെടുക. വിശ്രമം കുറയുക . 

കർക്കടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം ) : 

അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീണ്ടുപോകും . ലഹരിവസ്തുക്കളിൽ  താല്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകൾ  കൈമോശം വരാനിടയുണ്ട്.  കാര്‍ഷിക മേഖലയിൽ  പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം.

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4

രോഗദുരിതങ്ങൾ  അനുഭവിക്കാനിടവരും. ആരോഗ്യകാര്യത്തിൽ  ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തിൽ  പ്രശ്നങ്ങൾ  ഉടലെടുക്കാം. സ്ത്രീജനങ്ങൾ  മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. വ്യവഹാരങ്ങളിൽ  തിരിച്ചടിയുണ്ടായേക്കാം

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

വിദ്യാഭ്യാസ കാര്യങ്ങളിൽ   ഉദ്ദേശിച്ച തരത്തിൽ വിജയം ലഭിക്കില്ല. ജീവിതപങ്കാളിയുമായി  മാനസിക അകല്‍ച്ച ഉണ്ടാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തടസ്സങ്ങൾ . സുഹൃത്തുക്കളെ  അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തിൽ  തൃപ്തികരമല്ലാത്ത അവസ്ഥ സംജാദമാകും .

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) 

മാനസിക നിരാശ വര്‍ധിക്കും. സഹായിക്കാമെന്നേറ്റവർ പിന്മാറും. തൊഴിൽ പരമമായ അലച്ചിൽ. വിവാഹ ആലോചനകളിൽ തടസ്സം . പഠനത്തിൽ അലസത . 

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

 വിദ്യാർഥികള്‍ക്ക്  സമയം അനുകൂലമല്ല.  നിനച്ചിരിക്കാതെയുള്ള ചെലവുകൾ  വരുന്നതിനാൽ  കയ്യിൽ  പണം തങ്ങുകയില്ല. തര്‍ക്കവിഷയങ്ങളിൽ  നിന്നും അകന്നു നില്‍ക്കാൻ  ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിവാസം വേണ്ടി  വരും

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) : 

തുടങ്ങി വച്ച പല പ്രവര്‍ത്തനങ്ങളും മുടക്കം നേരിടും . കർമ രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് പ്രതീക്ഷിക്കാത്ത അസുഖങ്ങൾ  അനുഭവപ്പെടാം. ബന്ധുജനങ്ങൾ  വാക്കുകൾ  കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും.  സുഹൃത്തുക്കളെ പണം നൽകി സഹായിക്കേണ്ടി വരും . 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :

അനാവശ്യ യാത്രകൾ  വേണ്ടിവരും. പ്രവര്‍ത്തനങ്ങളിൽ  മന്ദത നേരിടും. പൈതൃകസ്വത്ത് സംബന്ധമായ തർക്കം. ഭൂമി വാങ്ങൽ , ഗൃഹനിര്‍മാണം എന്നിവയിൽ തടസ്സം . തൊഴിൽപരമായി തടസ്സങ്ങൾ . 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :

ആയുധം അഗ്നി ഇവയാൽ പരുക്ക്  പറ്റുവാൻ  സാദ്ധ്യത.  ശാരീരീരിക വിഷമതകൾ  അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. ബന്ധുജനങ്ങളിൽ നിന്ന് മാനസിക വിഷമം ഉണ്ടാവും . 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : 

ആരോഗ്യപരമായി  പ്രതികൂലം.   സാമ്പത്തിക വിഷമതകൾ അലട്ടും.  ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Effect of Venus Transit 2021 to Virgo  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA