sections
MORE

സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക

HIGHLIGHTS
  • അശ്വതി, ഭരണി ,കാർത്തിക നക്ഷത്രക്കാർക്ക്‌ സെപ്റ്റംബർ മാസം എങ്ങനെ?
monthly-prediction-in-september-ashwathy-bharani-karthika
SHARE

അശ്വതി 

കർമമേഖലയുമായി ബന്ധപ്പെട്ട യാത്രകൾ പുനരാരംഭിക്കും. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. ദൂരദേശത്തേക്ക് ഉദ്യോഗമാറ്റത്തിനുള്ള സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ സമയം കാണുന്നു. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. വ്യാപാരവിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ട് വിറ്റുവരവുള്ള വിഭാഗം  നിലനിർത്തി മറ്റു ചില വിഭാഗങ്ങൾ ഒഴിവാക്കുന്നത് വഴി ക്രമാനുഗതമായ പുരോഗതി കാണുന്നു. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള അവസരം വന്നു ചേരും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ ചിലർക്കൊക്കെ പകർച്ചവ്യാധി പിടിപെടാം. സുഖദുഃഖങ്ങൾ ഒരു പോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ വന്നു ചേരും. മക്കൾക്ക് തന്നേക്കാൾ ഉയർന്ന പദവിയിലുള്ള ഉദ്യോഗം ലഭിക്കുന്നത് വഴി ആശ്വാസം തോന്നും . അഹോരാത്രം പ്രവർത്തിക്കുന്നതിന്റെ വെളിച്ചത്തിൽ കർമമണ്ഡലങ്ങളിൽ പുതിയ അവസരങ്ങൾ വന്നു ചേരും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. ആദ്ധ്യാത്മിക ചിന്തകൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് സഹായിക്കും. ക്ഷമ, വിനയം, ആത്മസംയമനം എന്നിവ പാലിച്ചു കൊണ്ട് ചെയ്യുന്ന  പ്രവർത്തികൾ വഴി ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കും. സ്വന്തം നേട്ടങ്ങൾ കണക്കിലെടുത്ത് കർമമണ്ഡലങ്ങൾക്ക് മാറ്റങ്ങൾ വരുത്തും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കും. വ്യക്തമായ ദിശാബോധത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ചതിലുപരി നേട്ടം കൈവരിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരം താമസത്തിനുള്ള അനുമതി ലഭിക്കും. കാർഷിക മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും അശ്വതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

 ഭരണി 

ഔദ്യോഗിക മേഖലയിൽ സ്ഥാനക്കയറ്റം ലഭിക്കും. മാതാപിതാക്കളോടൊപ്പം താമസിക്കാൻ വീട് വാടകയ്ക്ക് എടുക്കും. പുതിയ ഗൃഹം വാങ്ങിക്കുവാനുള്ള സാധ്യത കാണുന്നു. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴിയൊരുക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. വ്യക്തിത്വ വികസനത്തിന് തയാറാകുന്നത് വഴി ഏതൊരു വിപരീത സാഹചര്യങ്ങളെയും നിഷ്പ്രയാസം അതിജീവിക്കും. വ്യവസായം നവീകരിക്കുവാൻ ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കും. വിദ്യാർഥികൾക്ക് മനസ്സിലുദ്ദേശിക്കുന്ന വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. അശ്രാന്തപരിശ്രമത്തിലൂടെ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കും. മാസത്തിന്റെ ആദ്യപകുതിയിൽ മംഗള കർമങ്ങളിൽ പങ്കെടുക്കും. മേലധികാരികളുടെ നിർദേശങ്ങൾ അനുസരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും.  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം. വൈവിധ്യമാർന്ന വിഷയങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാനുള്ള അവസരം വേണ്ടവിധത്തിൽ സ്വീകരിക്കുന്നത് നന്നായിരിക്കും. കാർഷികമേഖലകളിൽ നിന്ന് ആദായം വർധിക്കും. വർഷങ്ങൾക്കു ശേഷം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താൻ സാധിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നത് വഴി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള സാധ്യത കാണുന്നു. വ്യാപാരവിപണന വിതരണ മേഖലകളുമായി ബന്ധപ്പെട്ട് ചില മേഖലകൾ ഒഴിവാക്കി വിറ്റുവരവുള്ള മേഖലകൾ മാത്രം നിലനിർത്തി വിപുലമാക്കും. പദ്ധതി സമർപ്പണത്തിനും ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങൾക്കും മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലം. തൊഴിൽമേഖലകളിൽ ക്രമീകരണം ഏർപ്പെടുത്തും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. മേലധികാരി നിർദേശിക്കുന്ന കാര്യങ്ങൾ അനുകൂലമായിത്തീരും. വരവും ചെലവും തുല്യമായിരിക്കും. ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. മാതാപിതാക്കന്മാരുടെയും ഗുരുകാരണവന്മാരുടെയും അനുഗ്രഹാശ്ശിസുകളാൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

കാർത്തിക

ഔദ്യോഗിക മേഖലയിലെ ബുദ്ധിമുട്ടുകൾ മാറി ഭാവിയിലേയ്ക്ക് ഗുണകരമാകുന്ന വിധത്തിലുള്ള കർമമണ്ഡലങ്ങളിൽ ഏർപ്പെടുവാൻ സാധിക്കും. അന്യ രാഷ്ട്രത്തിൽ ഉള്ളവർക്ക് ഔദ്യോഗിക സമ്മർദത്താൽ ജോലി രാജി വയ്‌ക്കേണ്ടതായ സാഹചര്യം വന്നു ചേരുമെങ്കിലും മറ്റൊരു ഉദ്യോഗത്തിനുള്ള അവസരം വന്നു ചേരുന്നതു വഴി ആശ്വാസം തോന്നും. മാസത്തിന്റെ ആദ്യ പകുതിയിൽ പണി പൂർത്തീകരിച്ച ഗൃഹത്തിൽ ഗൃഹപ്രവേശനത്തിനുള്ള സാധ്യത കാണുന്നു. മാതാപിതാക്കളോടൊപ്പം താമസിക്കാൻ കൂടുതൽ മുറികളുള്ള വീട് വാടകയ്ക്ക് എടുക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ചികിത്സ ഫലിക്കുന്നതു വഴി ആരോഗ്യം തൃപ്‌തികരമായിത്തീരും. പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം ലഭിക്കും. ബൃഹത്പദ്ധതികൾ ഏറ്റെടുക്കും. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കുവാൻ സാധിക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതു വഴി സൽകീർത്തി, സജ്ജനപ്രീതി എന്നിവ ഉണ്ടായിത്തീരും. ആത്മാർഥ സുഹൃത്തിനെ സഹായിക്കുന്നതു വഴി കൃതാർഥതയ്ക്ക് യോഗം കാണുന്നു. വിദ്യാർഥികൾ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തുന്നത് നന്നായിരിക്കും. ഭക്ഷണക്രമീകരണങ്ങളിലെ അപാകതകൾ മൂലം മാസത്തിന്റെ ആദ്യ പകുതിയിൽ അസ്വസ്ഥതകൾ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വർഷങ്ങൾക്കു ശേഷം നാട്ടിൽ എത്തിച്ചേരുവാനും പൂർവ സുഹൃത്തുക്കളെ കാണുവാനും സാധിക്കും. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ ഏറ്റെടുക്കുന്ന കാര്യങ്ങളിൽ എല്ലാം തന്നെ മേലധികാരികൾക്ക് തൃപ്‌തികരമാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ബന്ധു മിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനുള്ള അവസരം വന്നു ചേരും. ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കുവാനുള്ള കഴിവും പ്രാപ്‌തിയും അവസരവും ലഭിക്കുന്നതിനും കാർത്തിക നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur September 2021 / Aswathy , Bharani , Karthika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA