sections
MORE

സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; രോഹിണി ,മകയിരം ,തിരുവാതിര

HIGHLIGHTS
  • രോഹിണി ,മകയിരം ,തിരുവാതിര നക്ഷത്രക്കാർക്ക്‌ സെപ്റ്റംബർ മാസം എങ്ങനെ?
monthly-prediction-in-september-rohini-makayiram-thiruvathira
SHARE

രോഹിണി 

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അനുമതി ലഭിക്കും. പദ്ധതി സമർപ്പണത്തിന് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. മംഗളകർമങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം വന്നു ചേരും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വ്യക്തമായ നിർദേശം സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. തൊഴിൽപരമായ മേഖലകളിൽ ചില വിഭാഗങ്ങൾ ഒഴിവാക്കി വിറ്റുവരവുള്ള വിഭാഗങ്ങൾ നിലനിർത്തുന്നത് ഗുണം ചെയ്യും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. ഗുരുകാരണവന്മാരുടെ നിർദേശങ്ങൾ അനുസരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. ബൃഹത് പദ്ധതികൾ ഏറ്റെടുക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ആത്മാർഥമായി പ്രവർത്തിക്കുവാനും വേണ്ടപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകുവാനും സാഹചര്യം കാണുന്നു. പ്രമേഹ ഉഷ്‌ണ രോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടുമെങ്കിലും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് വഴി ഈ അവസ്ഥയെ അതിജീവിക്കാൻ സാധിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനുള്ള യോഗം കാണുന്നു. പൂർവീകമായ സ്വത്ത് രേഖാപരമായി ലഭിക്കും. വ്യക്തമായ ആശയം സ്വീകരിച്ച് വ്യാപാരവിതരണവിപണന മേഖലയിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

മകയിരം 

നിർത്തിവച്ചിരുന്ന കർമപദ്ധതികൾ പുനരാരംഭിക്കും. കാലഹരണപ്പെട്ട പദ്ധതികൾ ഉപേക്ഷിച്ച് ആധുനിക സംവിധാനം സ്വീകരിക്കും. സാമ്പത്തിക ആവശ്യങ്ങൾക്ക് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കേണ്ടതായ സാഹചര്യം കാണുന്നു. മക്കളുടെ പലവിധത്തിലുള്ള ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടി വരും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. വ്യവസായം നിർത്തലാക്കി വ്യാപാരമേഖലകളിൽ കൂടുതൽ പണം മുടക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സ്വീകരിച്ച് ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തും. വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കും. പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. കർമമണ്ഡലങ്ങളിൽ പുതിയ ഭരണസംവിധാനം സ്വീകരിക്കും. അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. പ്രവർത്തന മണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി കാണുന്നു. വ്യാപാരമേഖലകളിൽ ചില വിഭാഗങ്ങൾ ഒഴിവാക്കി വിറ്റുവരവുള്ള വിഭാഗങ്ങൾ നിലനിർത്തുന്നത് ഗുണം ചെയ്യും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. നിലവിലുള്ള ഗൃഹത്തിൽ പുരോഗതി ഇല്ലാത്തതിനാൽ വാസ്‌തുശാസ്‌ത്ര പ്രകാരം മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമപദ്ധതികളിൽ ഏർപ്പെടുവാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുവാനുള്ള സാധ്യത കാണുന്നു. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് വഴി പലവിധത്തിലുള്ള അസുഖങ്ങളെയും അതിജീവിക്കുന്നതിനും മകയിരം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

 തിരുവാതിര 

കൂടുതൽ പണം മുതൽമുടക്കിയുള്ള പ്രവർത്തനമണ്ഡലങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. നിലവിലുള്ള ജോലിയോടനുബന്ധമായ കർമമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള സാഹചര്യം കാണുന്നു. നിലവിലുള്ള ജോലിയിൽ തുടരുന്നത് ഗുണം ചെയ്യും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. വ്യത്യസ്‌തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കും. പുതിയ വ്യാപാരവിപണന വിതരണ മേഖലകളുടെ പ്രാരംഭചർച്ചകളിൽ പങ്കെടുക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്‌തത ആർജിക്കും. കലാകായിക മേഖലകളോട് ബന്ധപ്പെട്ട് പ്രവർത്തിക്കുവാനും പരിശീലിക്കുവാനും അവസരം വന്നു ചേരും. ഉദ്യോഗം നഷ്ടപ്പെടാനിടയുള്ളതിനാൽ ജന്മനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം എന്നിവ പ്രവർത്തനത്തലത്തിൽ കൊണ്ടുവരാൻ സാധിക്കും.  സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കുവാനും സാധ്യത കാണുന്നു. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കർമമണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur September 2021 / Rohini , Makayiram , Thiruvathira

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA