sections
MORE

സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; മകം, പൂരം , ഉത്രം

HIGHLIGHTS
  • മകം, പൂരം , ഉത്രം നക്ഷത്രക്കാർക്ക്‌ സെപ്റ്റംബർ മാസം എങ്ങനെ?
monthly-prediction-makam-pooram-uthram
SHARE

മകം 

ആരോഗ്യം തൃപ്‌തികരമായിരിക്കും. നിർത്തിവച്ചിരുന്ന കർമപദ്ധതികൾ പുനരാരംഭിക്കും. ഉദ്യോഗമുപേക്ഷിച്ച് വ്യാപാരവിപണന വിതരണ മേഖലകളിൽ ഏർപ്പെടുന്നവർക്ക് പല വിധത്തിലുള്ള തടസ്സങ്ങൾ വന്നു ചേരാം. മറ്റു ചിലർക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടാം. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. പഠിച്ച വിഷയങ്ങൾ പ്രാവർത്തികമാക്കാൻ യോഗം കാണുന്നു. നിരവധി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്‌തു തീർക്കും. വാക്കും പ്രവർത്തിയും ഫലപ്രദമായിത്തീരും. വ്യാപാര വിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ട് ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, സാമ്പത്തികം എന്നിവ വന്നു ചേരും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കും. വ്യവസ്ഥകൾ പാലിച്ചു കൊണ്ട് ചെയ്യുന്ന കർമമണ്ഡലങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. അഭിപ്രായസ്വാതന്ത്ര്യത്തോടു കൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. വ്യക്തിത്വ വികസനത്തിന് തയാറാകുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. വിദേശത്തു താമസിക്കുന്ന ചിലർക്ക് അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടാൻ സാധ്യത കാണുന്നു. ഗവേഷകർക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി  അനുകൂലമായി കാണുന്നു. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തിപത്രം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരും. സൽകീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം എന്നിവ എല്ലാ പ്രകാരത്തിലും വന്നു ചേരും. ഗവൺമെന്റുമായി ബന്ധപ്പെട്ട പരീക്ഷകളിൽ അനുകൂലമായ വിജയം കൈവരിക്കും. നിസ്സാര ചികിത്സകളാൽ ശസ്‌ത്രക്രിയയിൽ നിന്ന് ഒഴിവാകാനുള്ള സാധ്യത ആശ്വാസത്തിന് വഴിയൊരുക്കും. സങ്കീർണമായ വിഷയങ്ങളെ നിഷ്പ്രയാസം അതിജീവിക്കുവാനും മകം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

 പൂരം 

ജീവിതപങ്കാളിക്ക് നിലവിലുള്ള ജോലിയിൽ നിന്ന് മാറി മറ്റൊരു ജോലി  ലഭിക്കുവാനുള്ള സാഹചര്യം കാണുന്നു. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കാനുള്ള അവസരം വന്നു ചേരും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാനുള്ള സാധ്യത കാണുന്നു. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയാജനപ്പെടുത്തുന്നത് സ്ഥാപനത്തിന് ഗുണകരമാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം കാണുന്നു. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. രേഖാപരമല്ലാത്ത പണമിടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധ്യത കാണുന്നു. കാർഷിക മേഖലകൾ വിപുലമാക്കും. വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കും. ആത്മാർഥമായി പ്രവർത്തിക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. കുടുംബജീവിതത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. കുടുംബപരമായും തൊഴിൽപരമായും എല്ലാ മേഖലകളിലും പ്രതീക്ഷിച്ചതിലുപരി അനുകൂലമായ വിജയം കൈവരിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

 ഉത്രം 

നിലവിലുള്ള ജോലിയിൽ പ്രതീക്ഷിച്ച നേട്ടം ഇല്ലാത്തതിനാൽ ജോലി രാജി വച്ച്  ഉപരിപഠനത്തിന് ശ്രമിക്കുന്നത് നന്നായിരിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. കർമമേഖലയുമായി ബന്ധപ്പെട്ട് യാത്രകൾ പുനരാരംഭിക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് പ്രാരംഭത്തിൽ ചില മാറ്റങ്ങൾ വന്നു ചേരും. ബൃഹത് പദ്ധതികൾ ഏറ്റെടുക്കുവാനോ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനോ ഉള്ള അവസരം കാണുന്നു. വിദേശത്തുള്ളവർക്ക് കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതായ സാഹചര്യം കാണുന്നു. ആത്മസംയമനത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ നേട്ടം കൈവരിക്കും. മേലധികളുടെ ആജ്ഞകൾ അർധമനസ്സോടു കൂടി ഏറ്റെടുക്കേണ്ടതായ സാഹചര്യം കാണുന്നു. മുൻകോപം ഒഴിവാക്കുന്നത് നന്നായിരിക്കും. വിദഗ്‌ധ ഉപദേശം തേടി വ്യാപാരവിപണന വിതരണ മേഖലകൾ ആധുനികവൽക്കരിക്കും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് അന്യനാട്ടിലേക്കു മാറിത്താമസിക്കേണ്ടി വന്നേക്കാം. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കണ്ടുമുട്ടുവാനും ഗതകാല സ്‌മരണകൾ പങ്കുവയ്ക്കുവാനും സാധ്യത കാണുന്നു. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കേണ്ടതാണ്. പകർച്ചവ്യാധി പിടിപെടാം. മാസത്തിന്റെ ആദ്യ പകുതിയിൽ വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ വേണം. ഗുരുകാരണവന്മാരുടെ നിർദേശങ്ങൾ അനുസരിക്കണം. ഈശ്വരപ്രാർഥനകളോടെയും സമചിത്തതയോടെയും പ്രവർത്തനം കാഴ്ചവയ്ക്കുന്നതു വഴി എല്ലാവിധത്തിലുള്ള അനിഷ്ടങ്ങളെയും അതിജീവിക്കുവാൻ ഉത്രം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur September 2021 / Makam , Pooram , Uthram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA