sections
MORE

സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; പുണർതം ,പൂയം ,ആയില്യം

HIGHLIGHTS
  • പുണർതം ,പൂയം ,ആയില്യം നക്ഷത്രക്കാർക്ക്‌ സെപ്റ്റംബർ മാസം എങ്ങനെ?
monthly-prediction-punartham-pooyam-ayilyam
SHARE

പുണർതം

രൂപകൽപന ചെയ്യുന്ന കർമമണ്ഡലങ്ങൾക്ക് വിദഗ്‌ധ ഉപദേശം തേടും. ജോലി രാജി വയ്ക്കുക എന്ന തീരുമാനത്തിൽ നിന്ന് പിന്മാറും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഭക്ഷണക്രമീകരണങ്ങളിൽ മാറ്റം വരുത്തും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള സാധ്യത കാണുന്നു. ഹ്രസ്വകാല പാഠ്യപദ്ധതികളിൽ ചേരുവാനുള്ള അവസരം വന്നു ചേരും. വാസ്‌തുശാസ്‌ത്ര പ്രകാരം ഗൃഹത്തിന് മാറ്റങ്ങൾ വരുത്തുവാൻ ഇടയുണ്ട്. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കും. നിലവിലുള്ള വ്യാപാരത്തിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. സാന്ത്യസന്ധവും നീതിയുക്തവുമായി ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ വിജയം കൈവരിക്കും. സാംക്രമിക രോഗങ്ങളെ അതിജീവിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിനു സാധ്യത കാണുന്നു. കാർഷികമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി നേട്ടം കൈവരിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. കുടുംബപരമായും തൊഴിൽപരമായും ആശ്വാസകരമായ അന്തരീക്ഷം വന്നു ചേരുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

 പൂയം 

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം ആശ്വാസം നൽകും. നിലവിലുള്ള ഗൃഹത്തിന് മാറ്റങ്ങൾ വരുത്തുവാനുള്ള സാഹചര്യം കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം കാണുന്നു. തൊഴിൽപരമായ മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. വ്യാപാരവിപണന വിതരണ മേഖലകളോടു ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും പുനരാരംഭിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വ്യക്തമായ ദിശാബോധത്തോടു കൂടി ചെയ്യുന്ന കർമമണ്ഡലങ്ങളിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കും. മാസത്തിന്റെ ആദ്യ പകുതിയിൽ മംഗളകർമങ്ങളിൽ  പങ്കെടുക്കും. സാംക്രമിക രോഗങ്ങളെ അതിജീവിക്കും. വാക്കും പ്രവർത്തിയും ഫലപ്രദമായിത്തീരും. കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതിക്ക് യോഗം കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ സാഹസിക പ്രവർത്തികളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ഉദ്യോഗം നഷ്ടപ്പെടാനിടയുള്ളതിനാൽ ജന്മനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലമായ സമയം. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സൽകീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

ആയില്യം 

കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉള്ള ഉദ്യോഗത്തിന് അവസരം വന്നു ചേരും. വ്യാവസായിക മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം ഇല്ലാത്തതിനാൽ തൽക്കാലത്തേക്ക് ഈ വ്യവസായം മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള അവസരം സ്വീകരിക്കുന്നത് നന്നായിരിക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ എല്ലാ കാര്യങ്ങളിലും കഠിന പ്രയത്നം വേണ്ടി വരും. വസ്‌തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കർമമണ്ഡലങ്ങളിൽ വിജയം കൈവരിക്കും. വ്യാപാര വിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ട് അതാതു തസ്‌തികകളിൽ പ്രാവീണ്യം ഉള്ളവരെ നിയമിക്കുവാനും അവസരം കാണുന്നു. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അനുമതി ലഭിക്കും. അറിയാതെ ചെയ്‌തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യുവാനുള്ള സാധ്യത കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തുവാനും നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കുവാനും സാധ്യത കാണുന്നു. മംഗളകർമങ്ങളിൽ പങ്കെടുക്കും. ദുശീലങ്ങൾ ഉപേക്ഷിച്ച് സദ്ശീലങ്ങൾ സ്വീകരിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. അഹംഭാവം ഒഴിവാക്കണം. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കുന്നതിനും ആയില്യം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur September 2021 / Punartham , Pooyam , Ayilyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA