sections
MORE

സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; അത്തം, ചിത്തിര ,ചോതി

HIGHLIGHTS
  • അത്തം, ചിത്തിര ,ചോതി നക്ഷത്രക്കാർക്ക്‌ സെപ്റ്റംബർ മാസം എങ്ങനെ?
monthly-prediction-atham-chithira-chothi
SHARE

 അത്തം 

ജോലിയിൽ സ്ഥിരപ്പെടുമെന്നറിഞ്ഞതിനാൽ ആശ്വാസം തോന്നും. ഔദ്യോഗിക മേഖലയിൽ കൂടുതൽ പ്രയത്നം വേണ്ടി വരും. യാത്രാക്ലേശം വർധിക്കും. വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടം ഇല്ലാത്തതിനാൽ അനുബന്ധ വ്യാപാരങ്ങൾ നിർത്തലാക്കി വിറ്റുവരവുള്ള വിഭാഗങ്ങൾ നിലനിർത്തും. വ്യക്തി സ്വാതന്ത്ര്യം പരമാവധി പ്രയയോജനപ്പെടുത്തുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. പുതിയ ഭരണസംവിധാനം സ്വീകരിക്കുന്നതിന് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. പകർച്ചവ്യാധി പിടിപെടാൻ സാധ്യത ഉള്ളതിനാൽ മംഗളകർമങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നേക്കാം. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. ജോലി രാജി വയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ ക്രമീകരിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ വന്നു ചേരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കും. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തും. പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യും. കാർഷിക മേഖലകൾ വിപുലീകരിക്കും. സംഭവബഹുലമായ വിഷയങ്ങൾ അഭിമുഖീകരിക്കുന്നത് വഴി ആത്മവിശ്വാസം വർധിക്കും. ആരാധനാലയ ദർശനം നടത്തും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സാമ്പത്തിക മേഖലകളിൽ വരവും ചെലവും തുല്യമായിരിക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

ചിത്തിര 

വ്യാപാരമേഖലയിൽ ആധുനിക രീതിയിലുള്ള പരിഷ്‌കാരങ്ങൾ നടത്തുന്നതു വഴി ക്രമാനുഗതമായ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടത്തിന് കാലതാമസം നേരിടാം. ജീവിതപങ്കാളിയോടൊപ്പം താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. വിജയപ്രതീക്ഷകൾ സഫലമാകും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിദേശത്തു ഉപരിപഠനത്തിന് അവസരം ലഭിക്കുന്നത് സ്വീകരിക്കുന്നത് വളരെ നന്നായിരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. അവിചാരിതമായി വീഴുവാനോ നാഡീസംബന്ധമായ അസുഖങ്ങൾ വന്നു ചേരുവാനോ ചെറിയ തോതിൽ ശസ്ത്രക്രിയയ്‌ക്കൊ സാധ്യത കാണുന്നു. പൂർത്തിയാക്കിയ ഗൃഹത്തിൽ ഗൃഹപ്രവേശന കർമത്തിന് യോഗം കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. സന്ധിസംഭാഷണം, ചർച്ച, പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ അനുകൂലമായ വിജയം കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. മാസത്തിന്റെ ആദ്യത്തെ പകുതിയിൽ അഗ്നി, ആയുധം, വാഹനം, എന്നിവ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറി സ്വന്തം കർമമണ്ഡലങ്ങൾ രൂപകൽപന ചെയ്യും. ഗൃഹത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ  സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

ചോതി 

തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നിർത്തി വച്ചതായിട്ടുള്ള കാര്യങ്ങൾ പുനരാരംഭിക്കുവാനോ പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനോ ഉള്ള അവസരം വന്നു ചേരും. മംഗള കർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കാൻ യോഗം കാണുന്നു. ജാഗ്രതയോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. വിദഗ്‌ധ നിർദേശം സ്വീകരിച്ച് വ്യാപാരത്തിന്റെ ചില മേഖലകൾ ഒഴിവാക്കി വിപണന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിപുലമാക്കും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പകർച്ചവ്യാധി പിടിപെടാം. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസം തോന്നും. വിദ്യാർഥികൾക്ക് മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലം. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറി സ്വന്തം കർമമണ്ഡലങ്ങൾ രൂപകൽപന ചെയ്യും. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ പിതാവിന് അസുഖം പിടിപെടാം. വിദേശത്തുള്ളവർക്ക് ജന്മനാട്ടിൽ എത്തിച്ചേരേണ്ടതായ സാഹചര്യം വന്നു ചേരാം. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ പരിഗണിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. പ്രത്യുപകാരം ചെയ്യാനുള്ള അവസരം കാണുന്നു. മക്കൾക്ക് തന്നേക്കാൾ ഉയർന്ന പദവിയുള്ള ഉദ്യോഗം ലഭിക്കുന്നത് വഴി ആശ്വാസത്തിന് യോഗം കാണുന്നു. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ വീഴ്‌ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള യോഗം കാണുന്നു. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി കൈവശം വന്നു ചേരാൻ സാധ്യത കാണുന്നു. ജോലിഭാരം വർധിക്കും. ജോലി രാജിവയ്ക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. വ്യക്തി സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നത് വ്യക്തിപരമായും പ്രസ്ഥാനത്തിനും ഗുണകരമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur September 2021 / Atham , Chithira , Chothi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA