sections
MORE

വരുന്ന ആഴ്ച ഈ നക്ഷത്രക്കാർക്കു വേണം അധികം ശ്രദ്ധ

HIGHLIGHTS
  • 2021 സെപ്റ്റംബർ 05 മുതൽ 11 വരെയുള്ള ഫലം
Professional-Prediction-Photo-Credict-Billion-Photos
Photo Credit : Billion Photos / Shutterstock.com
SHARE

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

ചൊവ്വാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ബുധനാഴ്ച  മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. 

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. 

കർക്കടകക്കൂറ്  (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): 

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, കലഹം, ശത്രുശല്യം ഇവ കാണുന്നു. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സന്തോഷം, സ്ഥാനലാഭം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. 

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, യാത്രാവൈഷമ്യം ഇവ കാണുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലമാറ്റം ഇവ കാണുന്നു. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, സന്തോഷം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. ബുധനാഴ്ച  മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, കലഹം, അഭിമാനക്ഷതം ഇവ കാണുന്നു. 

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം, ധനയോഗം, തൊഴിൽ ലാഭം, ബന്ധുസമാഗമം ഇവ കാണുന്നു. ബുധനാഴ്‌ച മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, അപ്രതീക്ഷിത ധനയോഗം ഇവ കാണുന്നു. കിട്ടാതെ കിടന്ന പണം തിരികെ ലഭിക്കാം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, തൊഴിൽ ലാഭം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. യാത്രകൾ  വിജയിക്കാം. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു. ബുധനാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ബുധനാഴ്ച  മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. 

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരക്ഷീണം ഇവ കാണുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, അംഗീകാരം ഇവ കാണുന്നു. വെള്ളിയാഴ്ച  മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA