sections
MORE

സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; മൂലം , പൂരാടം ,ഉത്രാടം

HIGHLIGHTS
  • മൂലം , പൂരാടം ,ഉത്രാടം നക്ഷത്രക്കാർക്ക്‌ സെപ്റ്റംബർ മാസം എങ്ങനെ?
monthly-prediction-moolam-pooradam-uthradam
SHARE

 മൂലം 

ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ഉത്സാഹത്തോടു കൂടി പ്രവർത്തിക്കുന്നത് വഴി പ്രസ്ഥാനത്തിനും വ്യക്തിപരമായും നേട്ടം വന്നു ചേരും. വിദേശത്തു നിന്ന് ജന്മനാട്ടിൽ ഉദ്യോഗം നഷ്ടപ്പെട്ടു വന്നവർക്ക് തിരികെ ആ സ്ഥാപനത്തിൽ തന്നെ നിയമനാനുമതി ലഭിക്കും. ഗുരുകാരണവന്മാരുടെ നിർദേശങ്ങൾ അനുസരിക്കുന്നത് വഴി പല വിധത്തിലുള്ള അബദ്ധങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. വിദേശത്തു താമസിക്കുന്നവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. മാതൃകാപരമായ പ്രവർത്തനങ്ങളിൽ നിന്ന് സൽക്കീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. പിതാവിന് അസുഖം വർധിക്കുന്നതിനാൽ കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചു താമസിപ്പിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. കലാകായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ വിജയം കൈവരിക്കും. ജീവിതത്തിൽ വഴിത്തിരിവാകാവുന്ന കർമപദ്ധതികൾ വന്നു ചേരുവാൻ സാധ്യത കാണുന്നു. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. വിദേശബന്ധമുള്ള വ്യാപാരവ്യവസായ മേഖലകൾ പുനഃരാരംഭിക്കും.  അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ഭൂമി വിൽപനയ്ക്ക് തയാറാകും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ സമയം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടെ ലഭിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ ആശ്വാസവും സമാധാനവും വന്നു ചേരുവാനും മൂലം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

പൂരാടം

ജോലിയോടൊപ്പം തന്നെ പഠിക്കുന്നതിനുമുള്ള സാഹചര്യം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരും. മറ്റുചിലർക്ക് വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടാനുള്ള അവസരം സ്വീകരിക്കുന്നത് നന്നായിരിക്കും. കരാർ ജോലികളിൽ ഒപ്പുവയ്ക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സൽകീർത്തി, സജ്ജനപ്രീതി എന്നിവ വന്നു ചേരും. അഭിമുഖീകരിക്കുന്ന വിഷയങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. വ്യാപാര മേഖകളിൽ നിന്ന് സാമ്പത്തിക പുരോഗതി കാണുന്നു. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. ആത്മീയചിന്തകൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. കാർഷിക മേഖലയിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും പൂരാടം നക്ഷത്രക്കാർക്ക് ഈ  സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

ഉത്രാടം 

ഔദ്യോഗിക മേഖലകളുമായി ബന്ധപ്പെട്ട് ചുമതലകളും, യാത്രകളും, അധികാരപരിധിയും വർധിക്കും. വിതരണ മേഖല വിപുലമാക്കുന്നതിന് പ്രാവീണ്യമുള്ളവരെ നിയമിക്കും. വിദേശത്തു നിന്ന് ജന്മനാട്ടിൽ വന്ന ചിലർക്കൊക്കെ വിദേശത്തേക്കു തിരികെ പോകാൻ സാധിക്കും. വിവിധങ്ങളും വ്യത്യസ്തവുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വളരെ ഗുണം ചെയ്യും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്‌തി നേടും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കുവാനോ തൃപ്‌തികരമായ വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാനോ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. മാസത്തിന്റെ രണ്ടാമത്തെ പകുതി മുതൽ പിതാവിന് അസുഖങ്ങൾ വർധിക്കുന്നത് വഴി വിദേശത്തുള്ളവർക്ക് ജന്മനാട്ടിൽ വന്നു പോകേണ്ട സാഹചര്യം കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഉദ്യോഗം നഷ്ടപ്പെടാനിടയുള്ളതിനാൽ ജന്മനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനുള്ള സാധ്യത കാണുന്നു. മക്കൾക്ക്  ഉദ്യോഗത്തിൽ ഉയർന്ന പദവി ലഭിക്കുന്നത്  വഴി ആശ്വാസത്തിനും അഭിമാനത്തിനും യോഗം കാണുന്നു. സംയുക്തസംരംഭങ്ങളിൽ നിന്ന് യുക്തിപൂർവം പിന്മാറും. ആത്മീയചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. സാമ്പത്തിക വിഷയങ്ങൾക്ക് അനുകൂല സാഹചര്യം കാണുന്നു. ജീവിത നിലവാരം വർധിക്കും. വാസ്‌തുശാസ്‌ത്രപ്രകാരം ഗൃഹം നിർമിക്കുവാനുള്ള തീരുമാനം കൈക്കൊള്ളും. പദ്ധതി സമർപ്പണം, ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ എന്നിവയ്ക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. കാർഷിക മേഖലകളിൽ ആദായം വർധിക്കും. മാസത്തിന്റെ ആദ്യ പകുതിയിൽ കുടുംബാംഗങ്ങൾക്ക് പകർച്ചവ്യാധി പിടിപെടുന്നതിനാൽ വീട്ടിൽ നിന്ന് മാറിത്താമസിക്കുവാനുള്ള സാഹചര്യം  കൂടി ഉത്രാടം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary: Monthly Prediction by Kanippayyur September 2021 / Moolam , Pooradam , Uthradam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA