ADVERTISEMENT

അശ്വതി:

അവഗണിക്കപ്പെടുന്ന അവസ്ഥാവിശേഷങ്ങൾ മാറി പരിഗണിക്കപ്പെടുന്നതിൽ അധികൃതരോട് ആദരവു തോന്നും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അനാവശ്യ കാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും.

 

ഭരണി:

അധികച്ചുമതലകൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. സത്യസന്ധമായ പ്രവർത്തനങ്ങളാൽ മേലധികാരിയുടെ മിഥ്യാധാരണകൾ നീങ്ങും. കീഴ്ജീവനക്കാരുടെ സഹായത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാനിട വരും.

 

കാർത്തിക: പുനരാലോചനയിൽ ദീർഘകാല പദ്ധതികൾക്കു രൂപകൽപന ചെയ്യും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വർധിച്ചുവരുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിക്കും. 

 

രോഹിണി:

കുടുംബത്തിലെ ചിലരുടെ മനോഭാവത്താൽ മാറിത്താമസിക്കുവാൻ തീരുമാനിക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. ജീവിതപങ്കാളിയുടെ സംശയങ്ങൾക്കു വിശദീകരണം നൽകുവാൻ തയാറാകും.  കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. 

 

മകയിരം:

വർധിച്ചു വരുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ ആത്മാഭിമാനവും ആത്മവിശ്വാസവും തോന്നും. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും.  സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ നിയന്ത്രണം വേണം.  

 

തിരുവാതിര:

വർഷങ്ങൾക്കുശേഷം സഹപാഠികളെ കാണുവാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും.   ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. 

 

പുണർതം:

വികസന പ്രവർത്തനങ്ങൾക്കു തടസ്സം നിൽക്കുന്ന ജോലിക്കാരെ പിരിച്ചുവിടുവാൻ നടപടികൾ സ്വീകരിക്കും.   മാതാപിതാക്കളുടെ ഹിതമനുസരിച്ചു പ്രവർത്തിക്കും.   

 

പൂയം:

നടപടിക്രമങ്ങളിൽ അപാകതകൾ ഉണ്ടാകാതിരിക്കുവാൻ വിദഗ്ധ നിർദേശം തേടും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും.  പൊതുപ്രവർത്തനങ്ങളിൽ സജീവമാകുവാൻ സാധിക്കും. 

 

ആയില്യം:

തൃപ്തിയായ വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. യുക്തിയുക്തമായ സമീപനത്താൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാൻ സാധിക്കും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉണ്ടാകും.   സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. 

 

മകം:

മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. സത്യസന്ധമായ പ്രവർത്തനങ്ങളാൽ സർവകാര്യവിജയം നേടും. മക്കളുടെ ഉയർച്ചയിൽ അഭിമാനവും ആശ്വാസവും ഉണ്ടാകും. കാർഷിക മേഖലയിൽ സംയുക്ത സംരംഭങ്ങൾക്കു തയാറാകും. വിദേശ ഉദ്യോഗം നഷ്ടപ്പെടും. ശ്രമകരമായ പ്രവർത്തനങ്ങൾക്കു സഹപ്രവർത്തകരുടെ സഹായമുണ്ടാകും. കരാർ ജോലികളിൽനിന്നു ലാഭവിഹിതം കുറയും.

 

 പൂരം:

പവിത്രമായ കാര്യങ്ങൾ തനതായ അർഥമൂല്യങ്ങളോടു കൂടി പ്രവർത്തിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. നിശ്ചയദാർഢ്യത്തോടു കൂടി പ്രവർത്തിക്കുന്നതിനാൽ തൊഴിൽപരമായ അനിഷ്ടങ്ങൾ ഒഴിവാകും. ഭൂമിവിൽപനയ്ക്കു കാലതാമസം നേരിടും. ആരോപണം വന്നുചേരുമെങ്കിലും നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും.

 

ഉത്രം:

പലപ്പോഴും വൈകി ഉണരുന്ന വിവേകത്താൽ നല്ല അവസരങ്ങൾ നഷ്ടമാകും. ഭാവനകൾ യാഥാർഥ്യമാകുവാൻ സുഹൃത് സഹായം തോടും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽനിന്നു നിരുപാധികം പിന്മാറും.  

 

അത്തം:

അനുഭവജ്ഞാനത്താൽ സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും.  അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം.  

 

 ചിത്തിര:

ഭാവിയിൽ സുരക്ഷിതവും സ്ഥിരവരുമാനവുമുള്ള പ്രവർത്തനമേഖലകൾക്കു തുടക്കം കുറിക്കും. പുനഃപരീക്ഷ, കലാകായിക മത്സരങ്ങൾ എന്നിവയിൽ ശോഭിക്കും. വസ്തുതർക്കം മധ്യസ്ഥർ മുഖാന്തരം പരിഹരിക്കും. 

 

ചോതി:

വിവിധങ്ങളായ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ തൃപ്തിയോടു കൂടി ചെയ്തുതീർക്കുവാൻ സാധിക്കും. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും വിഷമഘട്ടങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും.   അനുഭവ ജ്ഞാനത്താൽ അവ്യക്തമായ പണമിടപാടിൽ നിന്നു പിന്മാറും.

 

വിശാഖം:

സങ്കൽപത്തിനനുസരിച്ചു പദ്ധതികൾ സമർപ്പിച്ചു പ്രാവർത്തികമാക്കുവാൻ സാധിക്കും. പ്രതികൂല സാഹചര്യങ്ങളും പ്രലോഭനങ്ങളും ഉണ്ടാകുമെങ്കിലും സ്വന്തം നിലപാടിൽനിന്നു വ്യതിചലിക്കാത്ത നിലപാടിനാൽ അനുകൂല സാഹചര്യങ്ങൾ വന്നുചേരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും.

 

 അനിഴം:

സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. സഹപ്രവർത്തകർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ അഹോരാത്രം പ്രയത്നിക്കും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. വ്യവസ്ഥയില്ലാത്ത കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. ഗുരുനാഥന്റെ നിർദേശപ്രകാരം ഉപരിപഠനം പുനരാരംഭിക്കും. 

 

 തൃക്കേട്ട:

ആഗ്രഹത്തിനനുസരിച്ചു പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. അപേക്ഷിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. അനൗദ്യോഗികമായി സാമ്പത്തിക നേട്ടമുണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വാഹനാപകടത്തിനു ദൃക്സാക്ഷിയാകും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും. സുഹൃത്തിന്റെ ഉപദേശപ്രകാരം ഹ്രസ്വകാല പദ്ധതിയിൽ പണം നിക്ഷേപിക്കും. 

 

മൂലം:

നിർണായക തീരുമാനങ്ങൾക്കു ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കും. അർപ്പണ മനോഭാവത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ഉദ്യോഗം നഷ്ടപ്പെടുവാനുള്ള സാഹചര്യങ്ങളെ കുറയ്ക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും.

 

പൂരാടം:

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. സാമ്പത്തിക നേട്ടമില്ലെങ്കിലും തുടങ്ങിവച്ച കർമപദ്ധതികൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ നിർബന്ധിതനാകും. പ്രവർത്തന വിജയം വിലയിരുത്തി പുതിയ മേഖലകൾ തുടങ്ങുവാനുള്ള ചർച്ചകളിൽ പങ്കെടുക്കും.

 

ഉത്രാടം: സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരമേഖലകൾക്കു തുടക്കം കുറിക്കും. ആവർത്തന വിരസത ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. പരിശ്രമങ്ങൾ ശുഭപരിസമാപ്തിയിലെത്തും. 

 

തിരുവോണം:

ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. സാമ്പത്തിക വരുമാനം കുറഞ്ഞു വരുന്നതിനാൽ ആർഭാടങ്ങൾ ഒഴിവാക്കും.കാർഷിക മേഖലയിൽ കൂടുതൽ സമയം പ്രവർത്തിക്കും. 

 

അവിട്ടം:

കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അവധിയെടുക്കും.  പുതിയ കരാർ ജോലികൾ ഏറ്റെടുക്കുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. 

 

ചതയം:

മത്സര രംഗങ്ങളിൽ വിജയിക്കും. അഭിപ്രായ സമന്വയത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും. മേലധികാരിയുടെ പ്രത്യേക നിർദേശപ്രകാരം പുതിയ കർമപദ്ധതിക്കു രൂപം നൽകും.  

 

പൂരുരുട്ടാതി:

അനാസ്ഥയുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടുവാൻ നടപടികൾ സ്വീകരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും.  ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.  

 

ഉത്രട്ടാതി:

സുവ്യക്തമായ കർമപദ്ധതികൾക്കു രൂപം നൽകും. വിതരണ സമ്പ്രദായം വിപുലമാക്കുവാൻ നടപടികൾ സ്വീകരിക്കും. അനാസ്ഥയുള്ള വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.  

 

രേവതി:

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗർഭിണികൾക്കു പൂർണ വിശ്രമം വേണ്ടിവരും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.മേലധികാരിയുടെ നിർബന്ധത്താൽ ഒരു വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കുവാനിടവരും. 

English Summary : Weekly Star Prediction by Kanippayyur / 2021 September 05 to 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com