ADVERTISEMENT

ഈ വർഷം ചിങ്ങം ഒന്നു മുതൽ മേടം 15 വരെയും അതിനുശേഷം മിഥുനം 28 മുതൽ വർഷാവസാനം കഴിയുന്നതു വരെയും ശനി ഇഷ്ടസ്ഥാനത്ത് (ശനി 11 ൽ)സഞ്ചരിക്കുന്നത്. ഈ അവസരം പരിശ്രമശാലികൾക്ക് ജീവിതത്തിൽ പറയത്തക്ക നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കാലഘട്ടമാണ്. മറ്റുള്ളവരെ സംബന്ധിച്ച് നേരത്തെ കൈവരിച്ച കാര്യങ്ങൾ നിലനിറുത്തിക്കൊണ്ടു പോകാൻ കഴിഞ്ഞെന്നു വരും. പ്രായം അനുസരിച്ച് പഠനത്തിലും കലാകായിക വിഷയങ്ങളിലും അഭിരുചി, പുരസ്‌കാരലബ്‌ധി, സ്വദേശത്തായാലും വിദേശത്തായാലും ജോലി ലാഭം, കച്ചവടം, കൃഷി, മറ്റു വ്യവസായങ്ങൾ തുടങ്ങിയവയിലായാലും പുരോഗതി, ധനവരുമാനം, യുവതി യുവാക്കൾക്ക് വിവാഹസിദ്ധി, ദാമ്പത്യത്തിൽ സന്തോഷം, സന്താനലാഭം, മറ്റുള്ളവർക്ക് സന്താനങ്ങളെ സംബന്ധിച്ച് (വിദ്യാഭ്യാസം, വിവാഹം, അന്യസംസ്ഥാനങ്ങളിലോ വിദേശത്തോ അവരുടെ കൂടെ പോയി താമസം, അവർക്ക് സന്താനലാഭം) കാര്യങ്ങളിൽ ഇടപെടാൻ അവസരം, വീട്, വാഹനം മറ്റു സുഖോപകരണങ്ങൾ തുടങ്ങിവയ്ക്ക് അഭിവൃദ്ധി, പ്രതാപവർധന, രോഗബാധിതർക്ക് വിദഗ്‌ധ ചികിത്സാ സൗകര്യം എന്നിവയും ഫലങ്ങളാണ്.

 

ചിങ്ങം 1 മുതൽ 29 വരെയും അതിനു ശേഷം വൃശ്ചികം 5 മുതൽ മീനം 30 വരെയും വ്യാഴം 12 ലും അതിനു ശേഷം മീനം 30 മുതൽ വർഷാവസാനം മുഴുവനും വ്യാഴം ജന്മരാശിയിലും സഞ്ചരിക്കുന്നതു കൊണ്ട് ഏതു രംഗത്തായാലും ഈശ്വരാധീനം കിട്ടുകയില്ല വ്യാഴാഴ്‌ച വ്രതം മുതലായവ വ്യാഴ പ്രീതി കർമങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കണം. തന്മൂലം പരാജയഭീതി, വിദ്യാഭ്യാസ ഭംഗം, സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പ്രശ്‌നങ്ങൾ, സ്ഥലംമാറ്റ ഭീഷണി, കച്ചവടം, കൃഷി, വ്യവസായം തുടങ്ങിയ രംഗങ്ങളിലാണെങ്കിലും നാശനഷ്ടം, സാമ്പത്തിക കുരുക്ക്, കേസ്, പൊലീസ്, ഭീഷണി, ബന്ധനാദി ശിക്ഷണ നടപടി, രോഗപീഡ, മൃത്യുക്ലേശാദി ദുഃഖങ്ങൾ എന്നീ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യാൻ കഴിയും.

English Summary : 1197 Malayalam New Year Prediction for Meenakooru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com