sections
MORE

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

HIGHLIGHTS
  • 2021 സെപ്റ്റംബർ 12 മുതൽ 18 വരെയുള്ള നക്ഷത്രഫലം
weekly-prediction-Photo-Credit-Billion-Photos
Photo Credit : Billion Photos / Shutterstock.com
SHARE

അശ്വതി  : 

തൊഴിൽ രംഗത്ത് പുതിയ ഉണർവ്. സ്വകുടുംബത്തിൽ നിന്ന് അകന്നുകഴിയേണ്ടിവരും. പണമിടപാടുകളിൽ  നേട്ടം. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന  അകൽച്ച കുറയ്ക്കുവാൻ  സാധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയം. താൽക്കാലിക ജോലി സ്ഥിരപ്പെടുത്താൻ സാധ്യത. 

ഭരണി   :  

ബിസിനസ്സിൽ നേട്ടം. സാമ്പത്തികമായി അനുകൂല സമയം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന്  രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ തീരുമാനമെടുക്കും . 

കാർത്തിക   : 

യാത്രകൾ വഴി നേട്ടം, ഇന്റർവ്യൂ, മത്സര പരീക്ഷ എന്നിവയിൽ വിജയം.  പൊതുപ്രവർത്തകർക്ക്  പ്രശസ്‌തി  .ഏർപ്പെട്ടിരിക്കുന്ന  തൊഴിലിൽ  നേട്ടം. ജീവിത സുഖം വർധിക്കും . തൊഴിൽപരമായ സ്ഥാനക്കയറ്റം ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

രോഹിണി 

മനസ്സിൽ  ഉദ്ദേശിച്ച നേട്ടങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യത കുറവ് . സുഹൃത്തുക്കൾ  മുഖേന ബുദ്ധിമുട്ടുകൾ . കുടുംബത്തിൽ  അസ്വസ്ഥതകൾ . ഉദരസംബന്ധമായ വൈഷമ്യങ്ങള് നിരന്തരം അലട്ടും.സന്താനങ്ങൾ മൂലം വിഷമങ്ങൾ . 

മകയിരം  : 

അമിതമായ  പണച്ചെലവ് നേരിടും.  സ്വപ്രയത്നത്താൽ  തടസങ്ങൾ തരണം ചെയ്യും. ആരോഗ്യവിഷമതകൾ ശമിക്കും. .ബന്ധുഗുണം അനുഭവിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ബന്ധുജന സഹായം ലഭിക്കും. 

തിരുവാതിര

പുതിയ ബിസ്സിനസ്സിനെക്കുറിച്ച് ആലോചിക്കും. സർക്കാർ തലത്തിൽ സഹായം ലഭിക്കും. ജോലിയിൽ   താല്പര്യം വർധിക്കും . സാമ്പത്തിക വിഷമതകൾ മറികടക്കും. സുഹൃദ് സഹകരണം വർധിക്കും .

പുണർതം

ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കും.  വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം. ഭക്ഷണസുഖം വർധിക്കും . മാനസിക അസ്വസ്ഥതകൾ  ശമിക്കും. ഒന്നിലധികം തവണ ദീർഘ യാത്രകൾ വേണ്ടിവരും.

പൂയം :

കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ബിസിനസ്സിൽ ഉദ്ദേശിച്ച വിജയം ലഭിക്കില്ല. . ദാമ്പത്യജീവിത പ്രശ്നങ്ങൾ  ശമിക്കും . 

ആയില്യം

വിദേശത്തേയ്ക്ക് തിരികെപ്പോകുന്നതിന്  സാധിക്കും . തൊഴിൽ മേഖലയിൽ  വിജയം. ചെലവ് അധികരിക്കും സന്താനഗുണം വര്‍ധിക്കും. മാനസികമായി വിഷമതകൾ ഉണ്ടാവാം നേത്രരോഗ ബാധ.

മകം

ധനപരമായ ചെലവുകൾ  വർധിക്കും. സുഹൃത്തുക്കളിൽ   നിന്നും സഹായസഹകരണങ്ങൾ  ലഭിക്കും. ഡിപ്പാട്ടുമെന്റ് ടെസ്റ്റുകളിൽ ഉന്നതവിജയം കരസ്ഥമാക്കും. അനാവശ്യമായ ആരോപണങ്ങൾ  മൂലം ദമ്പതികൾ  കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളണം. 

പൂരം 

 വിവാഹആലോചനകളിൽ പുരോഗതി.  ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്ത്ഥ്യവും ഉണ്ടാകും. മനഃസന്തോഷം അനുഭവപ്പെടും. ചെലവുകൾ  കൂടും. 

ഉത്രം  :  

സാമ്പത്തിക വിഷമതകൾ മറികടക്കും.  ആവശ്യത്തിലധികം മാനസിക സംഘർഷം. വിശ്രമം കുറയും. വിദ്യാർത്ഥികൾക്ക്   അനുകൂലസമയം. ബിസിനസിൽ  വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ  കൈകൊള്ളണം. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ  നടക്കാനിടയുണ്ട്. 

അത്തം  :  

ധനപരമായ ചെലവുകൾ വർധിക്കും.  കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ  മുഖേന ധനച്ചെലവ് കൂടും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ  കേടാകുവാൻ സാദ്ധ്യത.  കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  സാമ്പത്തിക വിഷമതകൾ . വിദ്യാർത്ഥികൾക്ക് അലസത പ്രകടമാകും . 

ചിത്തിര :   

ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. വിവാഹാലോചനകളിൽ തീരുമാനം . ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്ക്കോ സാദ്ധ്യത. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹവും സാമർത്യവും അനുഭവപ്പെടും. 

ചോതി  :  

പണച്ചെലവ് അധികരിക്കും. ആരോഗ്യ വിഷമതകൾ.  കർമ്മ രംഗത്ത്  പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് തക്ക ഫലം ലഭിക്കില്ല . ഉദ്യോഗാർഥികൾക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. 

വിശാഖം  : 

 മാനസിക  സന്തോഷം വർധിക്കും.   പണച്ചെലവധികരിക്കും.  പൊതു പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നവർക്ക് സാമ്പത്തിക  നഷ്ടം ഉണ്ടാകും. ഗാർഹിക  കാര്യങ്ങളിൽ  പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. വിദ്യാർഥികൾക്ക്  അലസത വർധിക്കും .  പതിവിൽകവിഞ്ഞ അലസത  അനുഭവിക്കും. 

അനിഴം  :  

സന്താനങ്ങൾക്ക് രോഗാരിഷ്ടത. ബന്ധുജനങ്ങൾ   മുഖേന മനഃസന്തോഷത്തിന് സാധ്യത .  പൊതു പ്രവർത്തനങ്ങളിൽ  പ്രശസ്തി.  സന്താനങ്ങളുടെ കാര്യത്തിൽ  പ്രത്യേക ശ്രദ്ധ ചെലുത്തുക.

തൃക്കേട്ട  : 

ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും.   ഉടമ്പടി ജോലികൾ ള് യഥാസമയം ചെയ്ത് തീർക്കുവാൻ കഴിയാതെ വരും .  പിതൃജനങ്ങൾക്ക്  രോഗാരിഷ്ടതകൾ  ഉണ്ടാകും. 

മൂലം  :  

പണമിടപാടുകളിൽ നേട്ടം. ബന്ധു ഗുണമനുഭവിക്കും. . പിതാവിന് രോഗദുരിത സാദ്ധ്യത.   അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ. പുതിയ വാഹനത്തിനുള്ള ആഗ്രഹം സഫലമാകും.  സന്താനങ്ങളുടെ ഭാവിയെക്കുറിച്ച്  ഉത്കണ്ഠയുണ്ടാകും.  ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും . 

പൂരാടം   :

 പഠനത്തിലും ജോലിയിലും   അലസത.  തൊഴിൽ പരമമായ ഉയർച്ചയ്ക്ക് അവസരമൊരുങ്ങും. സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂർത്തടിക്കുവാൻ ഇടയുണ്ട്.  ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും.

ഉത്രാടം   :

 ഭക്ഷണ  സുഖമുണ്ടാവും. സുഹൃത്തുക്കൾ വഴി നേട്ടം. തൊഴിൽപരമായി അനുകൂല സാഹചര്യമാണ്.  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വിവാഹ ആലോചന വാക്കുറപ്പിക്കും. കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാർഷിക ക മേഖലയിൽ  നിന്ന് ധനനഷ്ടത്തിന് സാദ്ധ്യത. 

തിരുവോണം   :  

കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം.   വാഹനം വാങ്ങുവാനുള്ള പരിശ്രമം വിജയം കാണും. വിദ്യാർഥികൾക്ക്  അനുകൂല സമയം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമാകും. 

അവിട്ടം   : 

വിവാഹ ആലോചകളിൽ   തീരുമാനം. ഭക്ഷണസുഖം ലഭിക്കും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും. ചെറിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവർക്ക്  വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന് സാധിക്കും . 

ചതയം :  

ബന്ധുജങ്ങളുമായി നിലനിന്നിരുന്ന പിണക്കം  ശമിക്കും. രോഗദുരിതത്തിൽ ശമനം. പണമിടപാടുകളിൽ നേട്ടം. ദേഹസുഖം കുറഞ്ഞിരിക്കും.  കുടുംബത്തിൽ ശാന്തത കൈവരിക്കും.  കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ  ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് തൊഴിൽ ഭാരം വർധിക്കും .  

 പൂരുരുട്ടാതി   : 

സർക്കാർ സഹായം ലഭിക്കും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക്  തടസപ്പെട്ടു കിടന്ന ശമ്പളകുടിശിക  ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം .പുതിയ വാഹനം സ്വന്തമാക്കുവാൻ അവസരം . സാമ്പത്തിക വിഷമങ്ങൾക്ക്  ശമനം . 

ഉത്രട്ടാതി   :  

 ബന്ധുഗുണം ലഭിക്കും.  ഔഷധ സേവ വേണ്ടി വരും.  ഗൃഹത്തിൽ  ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ  ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. തൊഴിൽ  പരമായി മാറ്റം പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ  തീരുമാനമാകും. 

രേവതി   :  

ബന്ധുക്കൾ തമ്മിൽ നിലനിന്ന ഭിന്നത ശമിക്കും . ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും.  സന്താനങ്ങൾക്ക് അരിഷ്ടത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ  വസ്ത്രാഭരണാദികൾ  ലഭിക്കും. മാനസിക സംഘർഷത്തിൽ  അയവ് . വിവാഹ സംബന്ധമായ നിർണ്ണായക  തീരുമാനം എടുക്കും.

English Summary : Weekly Star Prediction by Sajeev Shastharam / 2021 September 12 to 18

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA